1 GBP = 86.00INR                       

BREAKING NEWS

ഗോ'രക്ഷയ്ക്കായി മനുഷ്യനെ തല്ലിക്കൊന്ന് ആള്‍ക്കൂട്ടം; ബീഹാറില്‍ നാട്ടുകാര്‍ മൃഗിയമായി മര്‍ദ്ദിച്ചു കൊന്നത് മൂന്ന് യുവാക്കളെ; പശു മോഷണം ആരോപിച്ച് ഇന്ന് രാവിലെ പിടികൂടിയ യുവാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത് മണിക്കൂറുകളോളം; ഗുരുതരപരിക്കുകളോടെ മൂവരും മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയായി ബീഹാറില്‍ നിന്നുള്ള യുവാക്കള്‍

Britishmalayali
kz´wteJI³

പട്ന: പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ബിഹാറിലെ ശരണില്‍ മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബനിയാപുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്ത ഗ്രാമത്തിലുള്ള മൂന്നു പേരും ഒരു പിക് അപ് വാനില്‍ ആണ് വന്നതെന്നും അതില്‍ പശു ഉണ്ടായിരുന്നെന്നും പറഞ്ഞ് സമീപ വാസികളായ കുറച്ച് ആള്‍ക്കാരാണ് ഇവരെ വണ്ടിയില്‍ നിന്ന പിടിച്ചിറക്കി മര്‍ദ്ദിക്കാന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ആക്രമണം. മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയില്‍ ഗ്രാമവാസികളായ അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാരോട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കരഞ്ഞ് കാല് പിടിക്കുന്നതും തളര്‍ന്ന് വീണ ചിലരെ മറ്റുള്ളവര്‍ എടുത്തു കൊണ്ട് പോകുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category