1 GBP = 94.00 INR                       

BREAKING NEWS

ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ അറസ്റ്റിലായത് മൂംബൈയില്‍ നിന്ന്; ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ക്രിമിനല്‍ സാമ്രാജ്യത്തിന്റെ പുതിയ പിന്‍ഗാമി പിടിയിലാവുന്നത് വിമാനത്താവളത്തില്‍ നിന്ന്; കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ റിസ്വാന്‍ ദാവൂദിന്റെ ഇളയ സഹോദര പുത്രന്‍

Britishmalayali
kz´wteJI³

മുംബൈ; ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ അറസ്റ്റിലായത് മൂംബൈയില്‍ നിന്ന് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ പിടിയിലായത് ദാവൂദിന്റെ ക്രിമിനല്‍ സാമ്രാജ്യത്തിന്റെ പുതിയ പിന്‍ഗാമിയെന്ന് വിലയിരുത്തപ്പെടുന്നയാളാണ് റിസ്വാന്‍ കസ്‌കര്‍. ഛോട്ട ഷക്കീലിന്റെ പ്രധാന സഹായിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് റിസ്വാന്റെ അറസ്റ്റ്.കവര്‍ച്ച കേസിലാണ് റിസ്വാന്‍ പിടിയിലായത്.

രണ്ട് ദിവസം മുമ്പ് മുംബൈ പൊലീസിന്റെ ആന്റി എക്‌സോര്‍ഷന്‍ സെല്‍ ദാവൂദ് ഇബ്രാഹിമിന്റെ ഗുണ്ടാസംഘം ഫാഹിം മക്മാച്ചിന്റെ അടുത്ത സഹായി അഹമ്മദ് റാസ വാധരിയയെ പിടിച്ചുപറി കേസില്‍ അറസ്റ്റ് ചെയ്തതിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റി സ്വാനെ അറസ്റ്റ്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രിയാണ് അറസ്റ്റ് നടന്നത്. ദാവൂദിന്റെ ഇളയ സഹോദരനായ ഇക്ബാല്‍ കസ്‌കറിന്റെ മകനാണ് മുപ്പത് വയസ്സുള്ള റിസ്വാന്‍.

കഴിഞ്ഞ ഒന്നര വര്‍ഷമായി ദാവൂദിന്റെ കുറ്റകൃത്യങ്ങളില്‍ റിസ്വാനും പങ്കാളിയാണെന്ന് അന്വേഷണ സംഘം പറയുന്നു. തന്റെ സാമ്രാജ്യത്തിന്റെ കടിഞ്ഞാണ്‍ കുടുംബത്തിലെ തന്നെ ഇളമുറക്കാര്‍ക്ക് കൈമാറുവാനാണ് ദാവൂദിന്റെ പ്ദ്ധതിയെന്ന് സംശയിക്കപ്പെടുന്നു. രണ്ട് ദിവസം മുമ്പ് മുംബൈ പൊലീസിന്റെ ആന്റി എക്സോര്‍ഷന്‍ സെല്‍ ദാവൂദ് ഇബ്രാഹിമിന്റെ ഗുണ്ടാസംഘത്തില്‍ അംഗമായ അഹമ്മദ് റാസ വാധരിയയെ അറസ്റ്റ് ചെയ്തിരുന്നു. വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ആയിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിസ്വാനിലേക്കെത്തുന്നത്. ഇന്ത്യ വര്‍ഷങ്ങളായി തേടിക്കൊണ്ടിരിക്കുന്ന മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റായ ദാവൂദ് ഇബ്രാഹിം കറാച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് ഈയിടെ അമേരിക്ക വെളിപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category