1 GBP = 88.70 INR                       

BREAKING NEWS

ക്രിക്കറ്റ് ലോകത്തു നിന്നും സിംബാവയെ പുറത്താക്കി ഐസിസി; അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇനി ടീമിന് പങ്കെടുക്കാനാകില്ല; തീരുമാനം ക്രിക്കറ്റ് ബോര്‍ഡിലെ അമിതമായ രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന്; സമൂഹമാധ്യമങ്ങളില്‍ നിരാശ പങ്കുവെച്ച് താരങ്ങള്‍; സാമ്പത്തിക സഹായങ്ങളും മരവിപ്പിക്കും; തിരശ്ശീല വീഴുന്നത് ലോക ക്രിക്കറ്റിന് ഒരുപിടി ഇതിഹാസങ്ങളെ സമ്മാനിച്ച രാജ്യത്തിന്റെ ക്രിക്കറ്റ് ഭാവി

Britishmalayali
kz´wteJI³

ലണ്ടന്‍; സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്താക്കി. ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കുവാന്‍ ഇനി സിംബാബ്വെ ക്രിക്കറ്റ് ടീമിന് സാധിക്കില്ല. രാജ്യത്തിന്റെ ക്രിക്കറ്റ് ബോര്‍ഡിന് ഐ.സി.സി നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങളും മരവിപ്പിക്കും. അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡില്‍ നടന്നുവെന്നും ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് ജനാധിപത്യപരമായിരുന്നില്ലെന്നും ലണ്ടനില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ ഐ.സി.സി വിലയിരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് ഒരംഗത്തെ പുറത്താക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള തീരുമാനമല്ല പക്ഷേ ഐ.സി.സി ഭരണഘടനയുടെ ഗുരുതരമായ ലംഘനമാണ് സിംബാവയില്‍ നടന്നതെന്നും അത് അനുവദിക്കാനാകില്ലെന്നും ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ പറയുന്നു. എല്ലാത്തരത്തിലുമള്ള രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും ക്രിക്കറ്റ് സ്വതന്ത്രമായിരിക്കണമെന്നാണ് ആണ് ഐസിസി നിലപാട്. തങ്ങളുടെ ഭരണഘടനയ്ക്കനുസൃതമായി സിംബാബ്വെയില്‍ ക്രിക്കറ്റ് തുടരണമെന്നാണ് ഐ.സി.സി ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ സിംബാബ്വെ ക്രിക്കറ്റ് ടീം പങ്കെടുക്കുന്നതിനുള്ള സാധ്യതകള്‍ ഇതോടെ മങ്ങുകയാണ്. ക്രിക്കറ്റിനോട് താന്‍ വിട പറയാന്‍ ആഗ്രഹിച്ചത് ഒരിക്കലും ഇങ്ങനെയായിരുന്നില്ലെന്ന് സിംബാബ്വെ താരം സിക്കന്ദര്‍ റാസ ട്വിറ്ററില്‍ കുറിച്ചു. ഐ.സി.സി യുടെ ഒറ്റ തീരുമാനത്തിലൂടെ ജോലിയില്ലാതാകുന്ന മനുഷ്യരെക്കുറിച്ചും പ്രതിസന്ധിയിലാകുന്ന കുടുംബങ്ങളെക്കുറിച്ചുമായിരുന്നു റാസയുടെ ട്വീറ്റ്. സിംബാബ്വെ വിക്കറ്റ് കീപ്പര്‍ ബ്രെണ്ടന്‍ ടെയ്‌ലര്‍ ഐ.സി.സി വിധി തന്റെ ഹൃദയം പിളര്‍ക്കുന്നതാണെന്ന് പ്രതികരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category