1 GBP = 91.50 INR                       

BREAKING NEWS

ഇപ്പോള്‍ ഭാവിയിലേക്ക് നോക്കേണ്ട സമയം; ധോണി വഴിമാറി കൊടുക്കണം; സിബി സീരിസില്‍ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോനി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്; ലോകകപ്പിനായി യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലായിരുന്നു ധോനിയുടെ ശ്രദ്ധ; ഇപ്പോള്‍ അതേസമയം; സഞ്ജുവിനേയും പന്തിനേയും പോലുള്ള താരങ്ങള്‍ മുന്നോട്ടുവരട്ടെയെന്നും ഗൗതം ഗംഭീര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യന്‍ ടീമിന് ഇപ്പോഴുള്ളതെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍.ഇപ്പോള്‍ ഭാവിയിലേക്ക് നോക്കേണ്ട സമയമാണെന്നും ഗംഭീര്‍. ന്യൂസീലന്‍ഡിനെതിരായ സെമിഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോനിയുടെ വിരമിക്കലിനെ കുറിച്ച് ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ പ്രതികരണം.2023 ല്‍ നടക്കുന്ന ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഗൗതമിന്റെ അഭിപ്രായം.

ധോനി ക്യാപ്റ്റനായിരുന്നപ്പോള്‍ അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുകയായിരുന്നു ധോനിഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയ്ക്കിടയില്‍ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോനി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ലോകകപ്പിനായി യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലായിരുന്നു ധോനിയുടെ ശ്രദ്ധ.ആ സമയങ്ങളില്‍ വൈകാരികമായ കാര്യങ്ങള്‍ മാറ്റിവെക്കണം. പ്രായോഗികമായി തീരുമാനങ്ങളെടുക്കണം.' ' ഗംഭീര്‍ പറഞ്ഞതായി ടിവി9 ഭാരത്വര്‍ഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ധോനിക്ക് പകരം ആരെന്ന സാധ്യതയെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു. ഇന്ത്യയുടെ നാലാം നമ്പറിലെ പ്രശ്‌നം പരിഹരിക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മലയാളി താരം സഞ്ജു വി സാംസണെയാണ് ഗംഭീര്‍ മുന്നോട്ടുവെയ്ക്കുന്നത്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള സമയമാണിത്. വിക്കറ്റ് കീപ്പറാകാനുള്ള കഴിവ് ആര്‍ക്കെല്ലാം ഉണ്ടോ അവരെയെല്ലാം പരീക്ഷിക്കണം. ആദ്യം അവര്‍ക്കെല്ലാം അവസരം കൊടുക്കുക. പ്രകടനം മോശമാണെങ്കില്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കുക. ഇങ്ങനെ അടുത്ത ലോകകപ്പിനുള്ള വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കാമല്ലോ..' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി നേടിയ നേട്ടങ്ങളെക്കുറിച്ചും ഗംഭീര്‍ സംസാരിച്ചു. ''കണക്കുകള്‍ നോക്കിയാല്‍ ധോണി ഏറ്റവും മികച്ച ക്യാപ്റ്റനാണെന്ന് മനസിലാകും. പക്ഷേ അതിനര്‍ഥം മറ്റു ക്യാപ്റ്റന്മാര്‍ മോശം പ്രകടനം നടത്തി എന്നല്ല. സൗരവ് ഗാംഗുലി മികച്ച ക്യാപ്റ്റനാണ്, ഞങ്ങള്‍ അദ്ദേഹത്തിന്റെ കീഴില്‍ നിരവധി തവണ വിജയിച്ചു. വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയും ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയും നേടി.'

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category