1 GBP = 86.00INR                       

BREAKING NEWS

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് ക്ലീന്‍ചിറ്റ് നല്‍കി വനംവകുപ്പ്; ആനക്കൊമ്പ് പരമ്പരാഗതമായി കിട്ടിയതെന്ന സൂപ്പര്‍താരത്തിന്റെ അവകാശവാദം ശരിവെച്ച് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍; ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടോടെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയ കേസില്‍ മോഹന്‍ലാലിന് ആശ്വാസമായേക്കും; മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പുകള്‍ എങ്ങനെ കൈവശം വെക്കുമെന്ന ചോദ്യം മാത്രം ബാക്കി

Britishmalayali
kz´wteJI³

കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ മലയാളം സൂപ്പര്‍താരം മോഹന്‍ലാലിന് ആശ്വാസമായി വനംവകുപ്പിന്റെ നിലപാട്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും വനംവകുപ്പ് വ്യക്തമാക്കിയതോടെ താരത്തിനും ആശ്വാസമായി.

നടന്‍ മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനംവകുപ്പ് വിശദീകരണം നല്‍കിയത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ മോഹന്‍ലാല്‍ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്. ആനക്കൊമ്പുകള്‍ കൈവശം വച്ചതിനു കേസ് രജിസ്റ്റര്‍ ചെയ്തശേഷം കാലങ്ങള്‍ കഴിഞ്ഞ് നാല് ആനക്കൊമ്പുകളുടെയും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിക്കൊണ്ടുള്ള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ. പൗലോസാണ് ഹര്‍ജി നല്‍കിയത്.

2012ല്‍ മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ, ഫലപ്രദമായി അന്വേഷണം നടത്താതെ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം 2016 ജനുവരി16ന് മോഹന്‍ലാലിന് നല്‍കിയത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. അതേസമയം മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനാവില്ലെന്നിരിക്കെ വനംവകുപ്പിന്റെ നടപടി നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയെങ്കില്‍ മോഹന്‍ലാല്‍ എങ്ങനെ ആനക്കൊമ്പൈ കൈവശം വെച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്.

ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ നടന്‍ മോഹന്‍ലാലിനു വേണ്ടി സുപ്രീകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ മകള്‍ രശ്മി ഗൊഗോയിയാണ് ഹാജരായത്. നേരത്തെ കേസില്‍ മോഹന്‍ലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. ആനക്കൊമ്പ് സുക്ഷിക്കാന്‍ മോഹന്‍ലാലിന് മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചിരുന്നു. അനധികൃതമായി ആനക്കൊമ്പ് കൈവശം വെയ്ക്കുന്നത് 3 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നേരത്തേ കേസില്‍ മോഹന്‍ലാലിനും തിരുവഞ്ചൂരിനുമെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചെന്ന് കാണിച്ചാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് മോഹന്‍ലാല്‍ ഹൈക്കോടതിയെ ചോദ്യം ചെയ്തു. ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. 
2012 ജൂണിലാണ് ഇപ്പോള്‍ ആനക്കൊമ്പ് കേസിന്റെ തുടക്കം. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്റെ വിശദീകരണം. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാല്‍ വ്യക്തമാക്കിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുന്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അനുമതി നല്‍കിയത്.

ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ കുറ്റകൃത്യം നടന്നിരുന്നില്ലേ എന്നും കുറ്റകൃത്യം കണ്ടെത്തിയ ശേഷം എങ്ങനെ നിയമ സാധുത നല്‍കാനാവുമെന്നും കോടതി ചോദിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വച്ച നടപടി വനം-വന്യജീവി നിയമത്തിലെ സെക്ഷന്‍ 31 ന്റെ ലംഘനമാണന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിലുള്‍പ്പെട്ട ശേഷം ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുഖ്യവനപാലകന്‍ നിയമസാധുത നല്‍കിയതിനെ കുറിച്ച് വനം വകുപ്പ് വിശദീകരണം നല്‍കണം. 2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ആനക്കൊമ്പുകള്‍ വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category