1 GBP = 94.00 INR                       

BREAKING NEWS

വിവാഹം കഴിക്കാത്ത യുവതി വീടിനുള്ളില്‍ പ്രസവിച്ചു; കുഞ്ഞിനെ പിതാവും വല്യച്ഛനും ചേര്‍ന്ന് പറമ്പില്‍ കുഴിച്ചിട്ടു; അവശനിലയിലായ യുവതിയെ ആശുപത്രിയിലാക്കിയപ്പോള്‍ പൊലീസിന് വിവരം ചോര്‍ന്നു കിട്ടി; ചാപിള്ളയെയാണ് പ്രസവിച്ചതെന്ന് ബന്ധുക്കള്‍; കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ പൊലീസ്; അവിവാഹിതയുടെ ഗര്‍ഭം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

 
മല്ലപ്പള്ളി: അവിവാഹിതയായ യുവതി വീടിനുള്ളില്‍ പ്രസവിച്ചു. സ്ഥലത്തുണ്ടായിരുന്ന പിതാവും വല്യച്ഛനും ചേര്‍ന്ന് കുഞ്ഞിനെ വീടിന് പിന്നില്‍ തുണിയില്‍ പൊതിഞ്ഞ് കുഴിച്ചിട്ടു. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ വിവരം പൊലീസിന് ചോര്‍ന്നു കിട്ടി. യുവതി പ്രസവിച്ചത് ചാപിള്ളയായിരുന്നുവെന്ന ബന്ധുക്കളുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും.

കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആനിക്കാട് വില്ലേജില്‍ ഇന്നു രാവിലെയാണ് സംഭവം. പട്ടികജാതി കോളനിയില്‍ ഇന്ന് രാവിലെ ആണ് അവിവാഹിത വീടിനുള്ളില്‍ പ്രസവിച്ചത്. ഈ സമയം കുട്ടിയുടെ അച്ഛനും അയാളുടെ പിതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചോരയില്‍ കുളിച്ചു കിടന്ന മകള്‍ക്ക് അരികിലുണ്ടായിരുന്ന കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് മാതാവിനെ മാറ്റി കിടത്തിയ ശേഷം കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന് പിറകില്‍ സംസ്‌കരിക്കുകയായിരുന്നു.

യുവതിയുടെ നില വഷളായതിനാല്‍ കറുകച്ചാല്‍ മേഴ്‌സി ആശുപത്രിയിലേക്ക് കൊണ്ടു പോയി. യുവതി ഇപ്പോള്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ അഡ്മിറ്റാണ്. മാതാപിതാക്കളും ഇവിടെ തന്നെയുണ്ട്. ഇവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. കീഴ്വായ്പൂര്‍ ഇന്‍സ്‌പെക്ടര്‍ സിടി സഞ്ജയിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കുഴിമാന്തി കുഞ്ഞിനെ പുറത്തെടുക്കും. ഇന്ന് ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം നാളെ പോസ്റ്റുമോര്‍ട്ടം നടത്തും.

മകള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയാന്‍ പാടില്ലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി മകള്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് പിതാവ് പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റേതുകൊലപാതകം ആണെന്ന് തെളിഞ്ഞാല്‍ മാതാവ് അടക്കം അറസ്റ്റിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category