1 GBP = 97.40 INR                       

BREAKING NEWS

മതിലുചാടിയെത്തിയ ശില്‍പയുടെ മുദ്രാവാക്യം വിളിയില്‍ ഞെട്ടി ഇരട്ടച്ചങ്കന്‍; സെക്രട്ടറിയേറ്റിലേക്കുള്ള ഗേറ്റുകളെല്ലാം പൂട്ടി ഇനി ഇടതു ഭരണം; ഈച്ച പോലും അനുമതിയില്ലാതെ അകത്തു കടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അനക്സിലും അതീവ ജാഗ്രത; അരിമ്പൂരിലെ പുലിക്കുട്ടിയെ ഭയന്ന് ആറു മന്ത്രിമാര്‍ക്കായി വാങ്ങുന്നത് രണ്ടരക്കോടി ചെലവിട്ട് 100 നിരീക്ഷണ ക്യാമറകള്‍; ഭരണസിരാ കേന്ദ്രത്തില്‍ പ്രവേശനം മന്ത്രിമാര്‍ക്കും ജീവനക്കാര്‍ക്കും മാത്രമായി ചുരുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിനും ഉത്തരക്കടലാസ് ചോര്‍ച്ചയ്ക്കും പിന്നാലെയുള്ള സമരപരമ്പരകള്‍ സെക്രട്ടറിയേറ്റിനുള്ളിലും എത്തി. തൃശൂരില്‍ നിന്നുള്ള ശില്‍പാ സി സെക്രട്ടറിയേറ്റ് ചാടിക്കടന്ന് നോര്‍ത്ത് ബ്ലോക്കിലേക്ക് ഇരമ്പിയെത്തി. ഇനിയും ഇത്തരം സമരങ്ങല്‍ക്ക് സാധ്യത കാണുകയാണ് സര്‍ക്കാര്‍. ഇത് മുന്നില്‍ കണ്ട് സെക്രട്ടേറിയറ്റിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്കു കയറാന്‍ കഴിയാത്ത തരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

4 പ്രധാന ഗേറ്റുകളില്‍ 3 എണ്ണവും അടച്ചിട്ടു. തുറന്നിട്ട കന്റോണ്‍മെന്റ് ഗേറ്റിലാകട്ടെ കര്‍ശന പരിശോധനകള്‍ക്കു ശേഷമാണു സന്ദര്‍ശകരെ കടത്തിവിട്ടത്.ശില്‍പ ബുധനാഴ്ച മതില്‍ ചാടിക്കടന്നു മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന ബ്ലോക്കിന്റെ വാതില്‍ക്കല്‍ വരെയെത്തിയിരുന്നു. വരുംദിവസങ്ങളിലും സമാന പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകളിലും കര്‍ശന സുരക്ഷ വേണമെന്നും സ്പെഷല്‍ ബ്രാഞ്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇന്നലെ മന്ത്രി കെ.ടി. ജലീലിന്റെ ഓഫിസിലേക്കു മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകരും സുരക്ഷ ഭേദിക്കാന്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ വനിതാ പൊലീസുകാരെയും സെക്രട്ടേറിയറ്റിലും അനെക്സ് 1, അനെക്സ് 2 മന്ദിരങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

6 മന്ത്രിമാരുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന അനെക്സ് 2 മന്ദിരത്തില്‍ രണ്ടരക്കോടി രൂപ മുടക്കി സുരക്ഷ കൂട്ടാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്‍കി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, കെ. രാജു, എം.എം. മണി, വി എസ്. സുനില്‍കുമാര്‍ എന്നിവരുടെ ഓഫിസുകളാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും എതിരെ നിരന്തരം സമരങ്ങള്‍ നടക്കാറുണ്ട്. ഇതു കണക്കിലെടുത്താണ് 101 നിരീക്ഷണ ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ എന്നിവ ഏര്‍പ്പെടുത്താന്‍ രണ്ടരക്കോടി രൂപ അനുവദിച്ചത്. ശില്‍പയെ പോലുള്ളവര്‍ മതില്‍ ചാടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സെക്രട്ടറിയേറ്റിന് പുറത്തും അകത്തും പൊലീസുകാരെ നിയോഗിച്ചു.

ഉത്തരക്കടലാസില്‍ ഞെട്ടി യൂണിവേഴ്സിറ്റി
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തു കേസ് പ്രതി ആര്‍.ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ വ്യാജമല്ലെന്ന് കേരള സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്.

ഈ ഉത്തരക്കടലാസുകള്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്നു തന്നെ ചോര്‍ന്നതാണെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, സിന്‍ഡിക്കറ്റിനു പരീക്ഷാ കണ്‍ട്രോളര്‍ സമര്‍പ്പിച്ചു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത 320548 സീരിയല്‍ നമ്പരിലുള്ള ഉത്തരക്കടലാസ് 2015 നവംബറില്‍ സര്‍വകലാശാലയില്‍ നിന്നു യൂണിവേഴ്സിറ്റി കോളജ് കൈപ്പറ്റിയ 15 കെട്ടുകളില്‍ ഉള്‍പ്പെടുന്നതാണ്; 359467 എന്ന സീരിയല്‍ നമ്പരിലുള്ളത് 2016 ഏപ്രിലില്‍ കൈപ്പറ്റിയ 25 കെട്ടിലുള്ളതും. ഓരോ കേന്ദ്രത്തിലേക്കും വിതരണം ചെയ്യുന്ന ഉത്തരക്കടലാസ് ബുക്കുകളുടെയും അഡീഷനല്‍ ഷീറ്റുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ആ കോളജിലെ പ്രിന്‍സിപ്പലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷാ കേന്ദ്രം പിഎസ്സി മാറ്റും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പിഎസ്സി, യുപിഎസ്സി പരീക്ഷകള്‍ യൂണിവേഴ്സിറ്റി കോളജില്‍ നടത്തേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇതുപ്രകാരം, നാളത്തെ ഹൗസിങ് ബോര്‍ഡില്‍ അസിസ്റ്റന്റ്് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) പരീക്ഷയുടെ കേന്ദ്രം ഇവിടെനിന്നു മാറ്റി. കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ എങ്ങനെ ചോര്‍ന്നെന്നും ഉത്തരവാദികള്‍ ആരെന്നും അന്വേഷിക്കുന്നതിനു മൂന്നംഗ ഉപസമിതിയെ സിന്‍ഡിക്കറ്റ് യോഗം ചുമതലപ്പെടുത്തി.

യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ കോളജില്‍ നിന്നാണു ചോര്‍ന്നതെന്ന പരീക്ഷാ കണ്‍ട്രോളറുടെയും പൊലീസിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നടപടി. നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റവും സമിതി നിര്‍ദ്ദേശിക്കും. കോളജ് അധികൃതരുടെ ഭാഗത്തു ഗുരുതര വീഴ്ച പറ്റിയതായി സിന്‍ഡിക്കറ്റ് വിലയിരുത്തി. ചോര്‍ന്ന ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്ക് ഉപയോഗിച്ചുവെന്നാണോ നഷ്ടപ്പെട്ടുവെന്നാണോ രേഖപ്പെടുത്തിയതെന്നു പരിശോധിക്കും.

പ്രതിയുടെ വീട്ടില്‍ നിന്നു ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും കിട്ടിയിരുന്നു. ഇത് ക്രിമിനല്‍ കുറ്റമായതിനാല്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടും. ആരോപണ വിധേയര്‍ എഴുതിയ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു സിന്‍ഡിക്കറ്റ് അംഗം കെ.എച്ച്. ബാബുജാന്‍ അറിയിച്ചു. ഉത്തരക്കടലാസ് ചോര്‍ച്ച അന്വേഷിക്കുന്ന സിന്‍ഡിക്കറ്റ് ഉപസമിതിയിലെ 3 അംഗങ്ങളും സിപിഎം പ്രതിനിധികളാണ്. സിപിഐ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാമെന്നു വൈസ് ചാന്‍സലര്‍ അറിയിച്ചെങ്കിലും ചില സിപിഎം അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നു തള്ളി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category