1 GBP = 94.00 INR                       

BREAKING NEWS

കാന്‍സറിന് മോഹനന്‍ വൈദ്യരുടെ പാരമ്പര്യവൈദ്യം പരീക്ഷിച്ചുപ്പോള്‍ ശമനം ലഭിച്ചെന്ന് പറഞ്ഞു വീഡിയോ ചെയ്തു; നാല് മാസം കഴിഞ്ഞ് രോഗം മൂര്‍ച്ഛിച്ച് വൈദ്യരെ വിളിച്ചപ്പോള്‍ പ്രതികരിക്കാതെ തടിയെടുത്ത് വൈദ്യര്‍; ഒടുവില്‍ മറ്റൊരു ഡോക്ടറുടെ ചികിത്സതേടി കോട്ടയം സ്വദേശിനി; തന്റെ വീഡിയോ കണ്ട് വൈദ്യചികിത്സ തേടരുതെന്ന് ഫേസ്ബുക്കില്‍ കുറിപ്പുമിട്ട് യുവതി; ആധുനിക ചികിത്സയെ തള്ളിപ്പറഞ്ഞ ശ്രീനിവാസന്‍ മോഡല്‍ ഉപദേശങ്ങള്‍ക്ക് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സൈബര്‍ ലോകത്തിലൂടെ ആധുനിക ചികിത്സയെ തള്ളിപ്പറഞ്ഞ് പാരമ്പര്യവൈദ്യം പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരില്‍ രംഗത്തുള്ള വ്യക്തിയാണ് മോഹനന്‍ വൈദ്യര്‍. കാന്‍സറിന് പോലും ചികിത്സ നല്‍കുമെന്ന് അവകാശപ്പെട്ട ഈ വൈദ്യനെ തുറന്നെതിര്‍ത്തു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അടുത്തിടെ മോഹനന്‍ വൈദ്യര്‍ വിവാദത്തിലായതും കേസെടുത്തതുമായ കാര്യം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയതിനാണ്. കേരളം നിപാ വൈറസിന്റെ ആശയങ്കയിലായ ഘട്ടത്തില്‍ വവ്വാല്‍ കടിച്ച മാങ്ങ കഴിച്ചു കൊണ്ടാണ് ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ രംഗത്തെത്തിയത്. ഇതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ മോഹനന്‍ വൈദ്യര്‍ നേരിടേണ്ടി വന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയവഴി ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ആഞ്ഞടിക്കുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തി. കാന്‍സറിന് പാരമ്പര്യ വൈദ്യ ചികിത്സതേടിയ യുവതിയാണ് കബളിപ്പിക്കപ്പെട്ട വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ റീനാ മനോഹറാണ് ആക്ഷേപം ഉന്നയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മോഹനന്‍ വൈദ്യരെ വിശ്വസിച്ച് കാന്‍സര്‍ ചികിത്സ തേടിയ ഇവര്‍ ആദ്യം ശമനം ലഭിച്ചു എന്നു പറഞ്ഞ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. എന്നാല്‍, നാല് മാസം കഴിഞ്ഞ ശേഷം വീണ്ടും രോഗാവസ്ഥ വന്നപ്പോള്‍ തുടര്‍ ചികിത്സക്കായി സഹായം തേടിയപ്പോള്‍ മോഹനന്‍ വൈദ്യരും അദ്ദേഹത്തിന്റെ ജീവനക്കാരും പ്രതീകരിച്ചില്ലെന്നാണ് റീന ആരോപിക്കുന്നത്.

ഇതോടെ മറ്റൊരാളുടെ ചികിത്സ തേടേണ്ടി വന്നുവെന്നും തുടര്‍ ചികിത്സ ലഭിക്കാത്ത ചികിത്സാരീതി ആരും പിന്തുടരരുത് എന്നുമാണ് റീന അഭിപ്രായപ്പെട്ടത്. ഇതോടെ റീനയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അക്കമുള്ളവര്‍ യുവതിയുടെ തുറന്നു പറച്ചിലിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തുവന്നു. അശാസ്ത്രീയമായ ചികിത്സാ രീതികള്‍ പിന്തുടരുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്നും തട്ടിപ്പുകളില്‍ കുടുങ്ങായ യഥാര്‍ത്ഥ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കേളേജിലെ ഡോക്ടറായ മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ കുറിച്ചു.

കാന്‍സര്‍ ബാധിതനായ ജിഷ്ണു അടക്കം മരിക്കാന്‍ ഇടയായത് ലക്ഷ്മിതരു കഴിച്ച് ചികിത്സിക്കാന്‍ പോയതിന്റെ അനന്തരഫലമണെന്നും അദ്ദേഹം കുറിച്ചു. അവശ്യ സമയത്ത് കൃത്യമായ ചികിത്സ തേടാത്തതാണ് ജിഷ്ണുവിന്റെ ദുര്യോഗത്തിന് കാരണമെന്നും ഡോ. മനോജ് വെള്ളനാട് അഭിപ്രായപ്പെടുന്നു. കാന്‍സര്‍ രോഗത്തിന് കീമോ തെറാപ്പി ചെയ്യുന്നതിനെ വിമര്‍ശിച്ച നടന്‍ ശ്രീനിവാസനെയും അദ്ദേഹം വിമര്‍ശിച്ചു.  ശ്രീനിവാസനെന്ന സിനിമാക്കാരന്‍ ആധുനിക മരുന്നുകളെല്ലാം കടലിലെറിഞ്ഞിട്ട് ജൈവകൃഷി ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോകള്‍ ഇപ്പോഴും ഓടുന്നുണ്ട്. അയാള്‍ പറഞ്ഞ പൊട്ടത്തരം കേട്ട് കാന്‍സറിനും സ്ട്രോക്കിനുമൊന്നും ചികിത്സ വേണ്ടന്ന് വച്ചവരെയും നിര്‍ത്തി വച്ചവരെയും പറ്റി പലയിടത്തും വായിച്ചു. അതേ ശ്രീനിവാസന്‍ ഏറ്റവും ആധുനികമായ ചികിത്സയിലൂടെയാണ് തന്റെ ജീവനിപ്പോള്‍ നിലനില്‍ക്കുന്നതെന്ന സത്യം മാത്രം ഒരിടത്തും പറഞ്ഞതായി അറിവില്ല.- ഡോ. മനോജ് വ്യക്തമാക്കി.

റീന മനോഹര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:
'ഞാന്‍ റീന മനോഹര്‍. ഞാന്‍ ക്യാന്‍സര്‍ ട്രീറ്റ്മെന്റ്നെ കുറിച്ച് ഒരു video പോസ്റ്റ് ചെയ്തിരുന്നു. അതില്‍ ഞാന്‍ പാരമ്പര്യ വൈദ്യത്തില്‍ കുടി cancer നു ശമനം ലഭിച്ചു എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ 4 മാസമായിട്ട് അതെ രോഗത്തിന്റെ വേദനയിലും ബുദ്ധിമുട്ടിലും ആണ് ഞാന്‍. പാരമ്പര്യവൈദ്യം അനുസരിച്ചു അന്ന് എനിക്ക് മരുന്ന് തന്നിരുന്ന Mohanan വൈദ്യരെയും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മറ്റിതര Staff കളെയും ഞാന്‍ നിരന്തരം കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആരില്‍ നിന്നും ഒരു പ്രീതികരണവും എനിക്ക് ലഭിച്ചിരുന്നില്ല. ഞാന്‍ മറ്റൊരു ഡോക്ടറുടെ treatmentil ആണ് ഇപ്പോള്‍. ആകയാല്‍ എന്റെ പോസ്റ് കണ്ടു വിശ്വസിച്ചു എന്റെ ചികിത്സാരീതി പിന്തുടരാന്‍ ശ്രെമിച്ചവരോടും ഇനിം തുടരാന്‍ ഉദ്ദേശിക്കുന്നവരോടും എനിക്ക് പറയാനുള്ളത് follow up ലഭിക്കാത്ത ഒരു ചികിത്സ രീതിക്കും മുതിരരുത് 
പ്രണാമം '
ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: 
'ഞാന്‍ റീന മനോഹര്‍. ഞാന്‍ ക്യാന്‍സര്‍ ട്രീറ്റ്മെന്റ്നെ കുറിച്ച് ഒരു video പോസ്റ്റ് ചെയ്തിരുന്നു. അതില്‍ ഞാന്‍ പാരമ്പര്യ വൈദ്യത്തില്‍ കുടി cancer നു ശമനം ലഭിച്ചു എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ 4 മാസമായിട്ട് അതെ രോഗത്തിന്റെ വേദനയിലും ബുദ്ധിമുട്ടിലും ആണ് ഞാന്‍. പാരമ്പര്യവൈദ്യം അനുസരിച്ചു അന്ന് എനിക്ക് മരുന്ന് തന്നിരുന്ന Mohanan വൈദ്യരെയും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മറ്റിതര Staff കളെയും ഞാന്‍ നിരന്തരം കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആരില്‍ നിന്നും ഒരു പ്രീതികരണവും എനിക്ക് ലഭിച്ചിരുന്നില്ല. ഞാന്‍ മറ്റൊരു ഡോക്ടറുടെ treatmentil ആണ് ഇപ്പോള്‍. ആകയാല്‍ എന്റെ പോസ്റ് കണ്ടു വിശ്വസിച്ചു എന്റെ ചികിത്സാരീതി പിന്തുടരാന്‍ ശ്രെമിച്ചവരോടും ഇനിം തുടരാന്‍ ഉദ്ദേശിക്കുന്നവരോടും എനിക്ക് പറയാനുള്ളത് follow up ലഭിക്കാത്ത ഒരു ചികിത്സ രീതിക്കും മുതിരരുത് 
പ്രണാമം '

റീന മനോഹര്‍ എന്ന സ്ത്രീ ഇന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണിത്. കുറഞ്ഞ പക്ഷം അവര്‍ ഇങ്ങനൊരു കുറിപ്പിടാനെങ്കിലും മുതിര്‍ന്നല്ലോ. അത്രയും നല്ലത്.

പണ്ടൊരു സെബി ഉണ്ടായിരുന്നു. കാന്‍സര്‍ പ്രതിരോധ ഔഷധഗുണമൊന്നുമില്ലാത്ത ലക്ഷ്മിതരുവിനെ ഇന്നിത്രയും ഫേമസ് ആക്കിയത് സെബിയുടെ FB പോസ്റ്റായിരുന്നു. അതുവായിച്ച ധാരാളം പേര്‍ അതിനു പിറകേ പോയി. സിനിമാതാരം ജിഷ്ണു ഉള്‍പ്പെടെ. ജിഷ്ണു മരിക്കുന്നതിന് മുമ്പ് ഇനിയാരും ലക്ഷ്മിതരു കഴിച്ച് ചികിത്സിക്കാന്‍ പോകരുതെന്നും തെളിയിക്കപ്പെട്ട ചികിത്സ തേടണമെന്നും ഒരു കുറിപ്പിട്ടിരുന്നു. എന്നാല്‍, സെബിക്ക് അതിനുള്ള അവസരം പോലും നല്‍കാതെ കാന്‍സര്‍ അയാളെ കൊന്നുകളഞ്ഞു. ഇപ്പോഴും, മരിച്ചിട്ട് 4 വര്‍ഷം കഴിഞ്ഞിട്ടും, സെബിയുടെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടെ അയാളെഴുതിയ ആദ്യ കുറിപ്പ് ഫോര്‍വേഡ് ചെയ്ത് കിട്ടുന്നുണ്ട്.

അതുപോലെ ശ്രീനിവാസനെന്ന സിനിമാക്കാരന്‍ ആധുനിക മരുന്നുകളെല്ലാം കടലിലെറിഞ്ഞിട്ട് ജൈവകൃഷി ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോകള്‍ ഇപ്പോഴും ഓടുന്നുണ്ട്. അയാള്‍ പറഞ്ഞ പൊട്ടത്തരം കേട്ട് കാന്‍സറിനും സ്ട്രോക്കിനുമൊന്നും ചികിത്സ വേണ്ടന്ന് വച്ചവരെയും നിര്‍ത്തി വച്ചവരെയും പറ്റി പലയിടത്തും വായിച്ചു. അതേ ശ്രീനിവാസന്‍ ഏറ്റവും ആധുനികമായ ചികിത്സയിലൂടെയാണ് തന്റെ ജീവനിപ്പോള്‍ നിലനില്‍ക്കുന്നതെന്ന സത്യം മാത്രം ഒരിടത്തും പറഞ്ഞതായി അറിവില്ല.

അതാണ് പറഞ്ഞത്, കുറഞ്ഞ പക്ഷം ഇങ്ങനൊരു കുറിപ്പിടാനെങ്കിലും റീന മനോഹര്‍ തയ്യാറായതില്‍ സന്തോഷം. ഈ മോഹനന്‍, വ്യാജ ചികിത്സ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ്. ഇതിലെയൊക്കെ മണ്ടത്തരങ്ങള്‍, അശാസ്ത്രീയത, ശുദ്ധമായ പറ്റിക്കല്‍ ഒക്കെ എത്ര ചൂണ്ടിക്കാണിച്ചാലും മനസിലാക്കാത്തവര്‍ സ്വന്തം അനുഭവങ്ങളിലൂടെയെങ്കിലും പഠിക്കുന്നുണ്ട്. പക്ഷെ അതൊന്നും സന്തോഷകരമായ പാഠങ്ങളല്ലാ, അവര്‍ക്കും നമുക്കും. പാഠം പഠിച്ചു കഴിയുമ്പോഴേക്കും മിക്കവാറും ജീവിതവും ജീവനും കൈവിട്ട് പോയിട്ടുണ്ടാവും. ചിലപ്പോള്‍ പറ്റിക്കപ്പെട്ടത് തുറന്നു പറയാനുള്ള ആരോഗ്യം പോലും ബാക്കിയുണ്ടാവില്ല. അല്ലെങ്കില്‍ താന്‍ പറ്റിക്കപ്പെട്ടതറിയാതെ മരിച്ചുപോയിട്ടുണ്ടാവും. പലരും നാണക്കേടോര്‍ത്തും പുറത്ത് പറയില്ല.

കപട ചികിത്സകര്‍ക്കെതിരെ കുറേയേറെ ആരോഗ്യപ്രവര്‍ത്തകരും ശാസ്ത്രതല്‍പ്പരരും കുറച്ചുകാലമായി ശക്തമായ ബോധവത്കരണം നടത്തുന്നുണ്ട്. അവയുടെ കൂട്ടത്തില്‍ ഇത്തരം കുമ്പസാരങ്ങളും വ്യാജന്മാര്‍ക്കെതിരെയുള്ള ശക്തമായ ബോധവത്കരണ ഉപകരണമാണ്. പ്രതിരോധമാണ്. കൂടുതല്‍ പേര്‍ തുറന്ന് പറയാന്‍ മുമ്പോട്ട് വരട്ടെ എന്ന് പ്രത്യാശിക്കാം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category