1 GBP = 92.50 INR                       

BREAKING NEWS

ജവാന്റെ മരണം

Britishmalayali
ജോണ്‍ മുളയങ്കില്‍

രുണ്ടു കൂടിയ കാര്‍ മേഘങ്ങള്‍ മഴത്തുള്ളികളായി ഏതു നിമിഷവും ഭൂമിയില്‍ പതിയ്ക്കാം. രണ്ടു ദിവസമായിട്ടും വിളിയ്ക്കാതിരുന്ന മകന്റെ ശബ്ദത്തിനായി അമ്മ കാത്തിരിക്കുന്നു. കാശ്മീരിന്റെ താഴ്വരയില്‍ പാക്കിസ്ഥാന്‍ ബോഡറിലേക്കു മോനു സ്ഥലം മാറ്റം വന്നപ്പോള്‍ മുതല്‍ അമ്മയുടെ മനസ്സില്‍ തീയാണ്. ഏതു നിമിഷവും ഏറ്റുമുട്ടലുകളുടെ വാര്‍ത്തകളാണ് മീഡിയാകളില്‍ നിറയുന്നത്. കരസേനയില്‍ മേജര്‍ പദവിയില്‍ ഉദ്യോഗസ്ഥനായ ശങ്കര്‍ അമ്മ പാര്‍വ്വതിയുടെയും നാരായണ മേനോന്റെയും ഏക മകന്‍ പട്ടാളത്തില്‍ ജോലി നേടുക എന്നതും രാജ്യത്തിനുവേണ്ടി ജീവിക്കുക എന്നുമുള്ള ശങ്കറിന്റെ നിര്‍ബന്ധത്തിനു മുന്‍പില്‍ മാതാപിതാക്കള്‍ക്ക് സമ്മതിക്കാനേ നേരമുണ്ടായിരുന്നുള്ളൂ.

ഫോണില്‍ ബെല്ലടി കേട്ടതേ പാര്‍വ്വതിയമ്മ ഓടി വന്നു ഫോണ്‍ എടുത്തു മറുതലയ്ക്കല്‍ മകന്റെ ശബ്ദം അമ്മയുടെ മുഖം തെളിഞ്ഞു. ശബ്ദം പോലെ സുന്ദരനാണ് തന്റെ മകനെന്ന് അമ്മ പലരോടും പറയാറുണ്ടായിരുന്നു. അമ്മേ അച്ഛനെവിടെ അച്ഛന്‍ കടയില്‍ പോയിരിക്കുകയാണ്. അല്ല നീയെന്തേ രണ്ട് ആഴ്ചയായിട്ടു വിളിയ്ക്കാതിരുന്നത്. അച്ഛനും ഞാനും നിന്റെ വിളിക്ക് കാത്തിരിക്കുകയായിരുന്നു.

അമ്മേ ഞാന്‍ ഒരു കാര്യം പറയാനാ വിളിച്ചത്.

പറ മോനെ കുറെ നാളായിട്ട് നിന്റെ ശബ്ദം കേള്‍ക്കാത്തതു കൊണ്ട് ഞങ്ങളിവിടെ വിഷമിച്ചിരിക്കുകയായിരുന്നു.

ശങ്കറിന്റെ ശബ്ദത്തിലെ ദയനീയത അമ്മയെ ദുഃഖകുലയാക്കി. അതേ ഞാന്‍ അവധിക്കു വരുകയാണ്. ഇത്രയും കേട്ടതേ പാര്‍വ്വതിയമ്മയുടെ മുഖം തെളിഞ്ഞു. മോനേ ഇതില്‍ കൂടുതല്‍ നല്ല ഒരു വാര്‍ത്ത എനിക്ക് ഇനി കേള്‍ക്കാനില്ല. നീ എന്നത്തേയ്ക്കാ വരുന്നത്. അല്ല അമ്മേ അതില്‍ ഒരു പ്രശ്നമുണ്ട്. ഒരു കൂട്ടുകാരനും എന്റെ കൂടെ വരുന്നുണ്ട്.

അതാണോ കാര്യം ഒന്നല്ല രണ്ടോ മൂന്നോ പേരെ കൂട്ടിക്കോ. ആരു വന്നാലും നമ്മുടെ വീട്ടില്‍ താമസിക്കാനുള്ള സൗകര്യമുണ്ടല്ലോ. അതല്ലമ്മേ കാര്യം കൂട്ടുകാരന് ബോഡറില്‍ വച്ച് കുഴി ബോംബുപൊട്ടി പരിക്കു പറ്റി അതിനെന്താ ചികിത്സിച്ചു ഭേദമായി കാണുമല്ലോ.

തന്നെയല്ലമ്മേ അവന് രണ്ട് കാല് നഷ്ടപ്പെട്ടു. ഈശ്വരാ എന്നിട്ട് ഏകദേശം ചികിത്സ കഴിഞ്ഞു. കൂടാതെ അവന് ഒരു കയ്യുമില്ല... ഈശ്വരാ ഓരോരോത്തരുടെ വിധി അമ്മേ... അവന് ഒരു കണ്ണു നഷ്ടപ്പെട്ടിരിക്കുകയാണ്. ആ വശത്തെ ചെവിക്ക് കേഴ്വിയും. ഇല്ലാതായി മുഖത്തെ മാംസപേശികളും വികൃതമായ രീതിയില്‍ ആണ്.

ഹോ... കേട്ടിട്ട് എനിക്ക് പേടിയാകുന്നു. മോനേ ഇങ്ങനെയുള്ള ഒരാളെ നമ്മുടെ വീട്ടിലേക്കു കൊണ്ടു വന്നാല്‍ അച്ഛന്‍ എന്തു പറയും അമ്മേ... പാര്‍വ്വതിയമ്മയുടെ കണ്ണീര്‍ ചാലുകഴായി കവിള്‍ത്തടങ്ങളിലൂടം ഒഴുകി ഇറങ്ങി. കുറേ നേരത്തേക്ക് അമ്മയുടെ ശബ്ദം എവിടെയോ നഷ്ടപ്പെട്ട പോലെ അമ്മേ... അമ്മേ... അമ്മേ.. എന്താ ഒന്നും മിണ്ടാത്തത്...

അത് അച്ഛന്‍ വരുമ്പോള്‍ ഞാന്‍ പറയാം... എനിക്കൊന്നും അറിയാന്‍ മേലാ... നീ പറയുന്നത് പോലെയുള്ള ഒരാളെ നോക്കുക എന്ന് പറഞ്ഞാല്‍ അങ്ങേത്തലയ്ക്കലെ നിശബ്ദത നീണ്ടു നീണ്ടു പോയി...

അമ്മയുടെ ശബ്ദം ഫോണില്‍ മുഴങ്ങി... മോനെ നീ എവിടാടാ.. മറുതലയ്ക്കല്‍ ഒരു വെടിയുടെ ശബ്ദം പാര്‍വ്വതിയമ്മയുടെ കാതില്‍ വന്നലച്ചു. അരുതാത്തത് കേട്ടതുപോലെ അമ്മ ഫോണിന്റെ റിസീവര്‍ ചെവിയോടടുപ്പിച്ചു മകന്റെ നേരിയ ശബ്ദം കാതില്‍ മുഴങ്ങി. അമ്മേ ഞാന്‍ പോകുന്നു... പറഞ്ഞ കൂട്ടുകാരന്‍ ഞാന്‍ തന്നെയാണ്...

നിങ്ങള്‍ക്ക് ഭാരമായി ഞാനിവിടെ ഈ ഭൂമിയില്‍ ഇനി വേണ്ടാ.. എന്റെ സന്തത സഹചാരിയായ തോക്കിലെ വെടിയുണ്ട ഭൂമിയില്‍ നിന്ന് എന്നെ രക്ഷിച്ചു കൊണ്ടു പോകുന്നു.

അങ്ങേത്തലയ്ക്കല്‍ മകന്റെ ശബ്ദം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി പാര്‍വ്വതിയമ്മയുടെ കയ്യില്‍ നിന്ന് റിസീവര്‍ ഉയര്‍ന്നു ഭൂമിയില്‍ പതിച്ചു... പിന്നാലെ അമ്മയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category