1 GBP = 87.50 INR                       

BREAKING NEWS

അടുത്ത ദിവസം ഓഫായതിനാല്‍ അത്താഴം കഴിഞ്ഞ് ടിവിയും കണ്ട് സോഫയില്‍ കിടന്നുറങ്ങി; രാവിലെ ഡ്യൂട്ടിക്കു പോകുവാന്‍ താഴേയ്ക്കു വന്ന ഭാര്യ കണ്ടത് നിലത്തു കിടക്കുന്ന ബെന്നിയെ; ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ കാക്കാനായില്ല; സ്വാന്‍ സി മലയാളികളെ ഞെട്ടിച്ച് കൊരട്ടി സ്വദേശിയുടെ വിടവാങ്ങല്‍

Britishmalayali
kz´wteJI³

യുകെ മലയാളികളെ ഞെട്ടിച്ച് വീണ്ടും ഒരു ദുരന്ത വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. സ്വാന്‍സിയിലെ കൊരട്ടി തിരുമുടിക്കുന്നു സ്വദേശി ആയ പെരപ്പെടാന്‍ വീട്ടില്‍ ബെന്നി പി കുട്ടപ്പനാണ് പക്ഷാഘാതം മൂലം മരണത്തിനു കീഴടങ്ങിയത്. 53 വയസ് മാത്രമായിരുന്നു ബെന്നിയുടെ പ്രായം. 24 മണിക്കൂര്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് ബെന്നി മരണത്തിനു കീഴടങ്ങിയത്.

രാത്രി അത്താഴം കഴിഞ്ഞ് അല്‍പ നേരം ടിവി കാണുകയെന്നത് ബെന്നിയുടെ ശീലമായിരുന്നു. അടുത്ത ദിവസം ഓഫ് ഉള്ള ദിവസങ്ങളില്‍ ടിവിയും കണ്ട് സോഫയില്‍ തന്നെ കിടന്നുറങ്ങുകയും ചെയ്യും. അതുപോലെ സോഫയില്‍ കിടന്നുറങ്ങുകയായിരുന്നു അന്നും ബെന്നി. രാവിലെ നഴ്‌സിംഗ് ഡ്യൂട്ടിക്കു പോകുവാന്‍ താഴേയ്ക്കു വന്ന ഭാര്യയായ ജിഷ കണ്ടത് ബെന്നി നിലത്തു വീണു കിടക്കുന്നതായിരുന്നു. 

ഐസിയു നഴ്‌സ് ആയജിഷ ഭര്‍ത്താവിനു പരിചരണം കൊടുക്കുകയും ഒപ്പം തന്നെ എമര്‍ജന്‍സി സെര്‍വീസിനെ വിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്താല്‍ ആണ് ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്നലെ ബെന്നി മരണത്തിനു കീഴടങ്ങി. റെഡ്ഡിംഗിലുള്ള ഭാര്യാ സഹോദരന്‍ ജോഷിയും കുടുംബവും സംഭവം അറിഞ്ഞ ഉടനെ സ്വാന്‍സീയില്‍ എത്തിയിരുന്നു. സംസ്‌കാരം നാട്ടില്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷമായി സ്വാന്‍സീ മലയാളികള്‍ക്കിടയില്‍ നിറസാന്നിധ്യമായിരുന്നു ബെന്നി. സ്വാന്‍സീ മോറിസ്റ്റണ്‍ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു. സ്വാന്‍സീയിലെ സര്‍വ മലയാളികളും ഒപ്പം ഫാ. സിറില്‍ തടത്തില്‍, ഇംഗ്ലീഷ് പള്ളി വികാരി കാനന്‍ ജൈസണ്‍ എന്നിവര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാനും കാര്യങ്ങള്‍ ക്രമപ്പെടുത്താനും സാദാ സമയവും ഒപ്പമുണ്ട്. മരണത്തിനു മുന്‍പായി രോഗീലേപന കൂദാശ ഫാ. സിറില്‍ തടത്തില്‍ ബെന്നിയ്ക്ക് നല്‍കിയിരുന്നു.

മൂന്ന് മക്കള്‍ ആണ് ബെന്നി - ജിഷ ദമ്പതികള്‍ക്ക്. മൂത്ത മകന്‍ ആല്‍വിന്‍ എഞ്ചിനീയറിംഗ് പഠിക്കുന്നു. ഗ്ലാഡ്വിന്‍ ഏഴിലും ക്രിസ്ലിന്‍ മൂന്നിലും പഠിക്കുന്നു. സഹോദരങ്ങള്‍: രാജു, മേരി, മോളി, സി. ജെസ്സി, മിനി.

ബെന്നിയുടെ നിര്യാണത്തില്‍ ബ്രിട്ടീഷ് മലയാളി ടീമും അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category