1 GBP = 97.40 INR                       

BREAKING NEWS

സേഫ് സ്റ്റാഫിങ് ലെജിസ്ലേഷന്‍ ഇംഗ്ലണ്ടിലും നടപ്പാക്കുമോ? ആവശ്യവുമായി നൂറോളം നഴ്‌സുമാര്‍ എംപിമാരെ കണ്ടു; സേഫ് സ്റ്റാഫിങ് ലെജിസ്ലേഷനെ കുറിച്ചറിയാം

Britishmalayali
kz´wteJI³

ശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിനുള്ള സേഫ് സ്റ്റാഫിങ് നിയമം ഇംഗ്ലണ്ടിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നൂറോളം നഴ്‌സുമാര്‍ പാര്‍ലമെന്റിലെത്തി എംപിമാരുമായി ചര്‍ച്ച നടത്തി. സ്‌കോട്ട്‌ലന്‍ഡിലും വെയ്ല്‍സിലും നടപ്പാക്കിയ സേഫ് സ്റ്റാഫിങ് ലെജിസ്ലേഷന്‍ ഇംഗ്ലണ്ടിലും നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും മതിയായ എണ്ണം ജീവനക്കാരില്ലാത്തതിനാല്‍ രോഗികളുടെ ജീവന്‍പോലും അപകടത്തിലാവുന്ന സാഹചര്യം ഇല്ലാതാക്കാനും ഇതുമാത്രമേ വഴിയുള്ളൂവെന്ന് അവര്‍ എംപിമാരെ ധരിപ്പിച്ചു.

റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നഴ്‌സുമാരും നഴ്‌സിങ് വിദ്യാര്‍ഥികളും കെയര്‍ഹോം ജീവനക്കാരും എംപിമാരുമായും പ്രഭുക്കന്മാരുമായും ചര്‍ച്ച നടത്തുകയും ജീവനക്കാരുടെ ക്ഷാമത്തെത്തുടര്ന്ന് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. നഴ്‌സുമാരില്‍നിന്ന് നേരിട്ട് പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് ആരോഗ്യസഹമന്ത്രി സ്റ്റീഫന്‍ ഹാമണ്ടിന്റെയും ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോണ്‍ ആഷ്‌വര്‍ത്തിന്റെയും നേതൃത്വത്തില്‍ നൂറോളം എംപിമാരും ഉണ്ടായിരുന്നു.

ആരോഗ്യപരിചരണ സ്ഥാപനങ്ങളില്‍ മതിയായ ജീവനക്കാരുണ്ടാകണമെന്നത് നിര്‍ബന്ധമാക്കുന്ന നിയമമാണ് സേഫ് സ്റ്റാഫിങ്. സ്‌കോട്ട്‌ലന്‍ഡിലും വെയ്ല്‍സിലും ഇക്കൊല്ലം മേയിലാണ് നിയമം പാസ്സാക്കിയത്. യുകെയില്‍ ആദ്യമായി നിയമം നടപ്പിലാക്കിയത് സ്‌കോട്ട്‌ലന്‍ഡിലാണ്. ആശുപത്രികളില്‍ മാത്രമല്ല, കെയര്‍ ഹോമുകളിലും സോഷ്യല്‍ കെയര്‍ സര്‍വീസ് കേന്ദ്രങ്ങളിലും നിയമം ബാധകമാണ്. 2016-ലാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് സേഫ് സ്റ്റാഫിങ് എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്.

മതിയായ എണ്ണം ജീവനക്കാരില്ലാത്തത് ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന കാര്യം ചര്‍ച്ചയില്‍ പങ്കെടുത്ത എംപിമാരും സമ്മതിച്ചു. സേഫ് സ്റ്റാഫിങ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് എംപിമാര്‍ പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഇതിനായി നിയമം ഭേദഗതി ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നിയമഭേദഗതിയിലൂടെ സേഫ് സ്റ്റാഫിങ് ഉറപ്പാക്കുന്നത് സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന് ഇനിയും തീരുമാനമെടുക്കാനായിട്ടില്ല.

സ്്‌കോട്ട്‌ലന്‍ഡിലും വെയ്ല്‍സിലും നടപ്പാക്കിയതുപോലെ സേഫ് സ്റ്റാഫിങ് ഇംഗ്ലണ്ടിലും നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് നേരത്തെ മാറ്റ് ഹാന്‍കോക്ക് പ്രസ്താവിച്ചിരുന്നു. എന്നാല്‍, റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് വിഭാവനം ചെയ്യുന്നതുപോലെ നിയമം ഭേദഗതി ചെയ്യണമെന്ന് താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കി. രോഗികളുടെ ആവശ്യത്തിനുള്ള ജീവനക്കാരെ എന്‍എച്ച്എസ് നിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുന്നുത്തുന്നതിന് ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ടിന് ഉത്തരവാദിത്തം നല്‍കുന്ന 2014-ലെ കെയര്‍ ആക്ട് നിലവിലുണ്ടെന്ന് അദ്ദേഹം പറയുന്നു.

കെയര്‍ ക്വാളിറ്റി പരിശോധനകളില്‍ ഇക്കാര്യം തെളിയിക്കേണ്ടത് എന്‍എച്ച്എസ് ട്രസ്റ്റുകളുടെയും ബാധ്യതയാണ്. എന്‍എച്ച്എസില്‍ ജീവനക്കാര്‍ ആവശ്യത്തിന് വേണമെന്ന ആര്‍.സി.എന്നിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നു. റിക്രൂട്ട്‌മെന്റുകളും അതനുസരിച്ച് നടക്കണം. എന്നാല്‍, അതിനുവേണ്ടി നിയമഭേഗദതി നടപ്പിലാക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്ന് മാറ്റ് ഹാമണ്ട് പറഞ്ഞു. നിലവിലുള്ള നിയമങ്ങള്‍ തന്നെ അതിന് പര്യാപ്തമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, നിലവിലുള്ള 40,000 നഴ്‌സിങ് ഒഴിവുകള്‍ നിലവിലുള്ള സംവിധാനം പാളിച്ചകള്‍ നിറഞ്ഞതാണെന്ന് തെളിയിക്കുന്നുണ്ടെന്ന് ആര്‍..സി.എന്‍ ചീഫ് എക്‌സിക്യുട്ടീവും ജനറല്‍ സെക്രട്ടറിയുമായ ഡെയിം ഡോണ കിന്നയര്‍ പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത എംപിമാരെല്ലാം തങ്ങളുടെ ആവശ്യം ന്യായമാണെന്ന് തിരിച്ചറിയുകയും പിന്തുണ നല്‍കുകയും ചെയ്തു. മതിയായ ജീവനക്കാരില്ലെങ്കില്‍ ആശുപത്രികള്‍ക്കും കെയര്‍ ഹോമുകള്‍ക്കും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് അവരെല്ലം അംഗീകരിച്ചതായും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category