1 GBP = 97.40 INR                       

BREAKING NEWS

മണിപ്പൂരും മാഞ്ചസ്റ്ററും ഇനി ഒരുപോലെന്ന് തെരേസ മേ; ഇന്ത്യാ ദിനം ഔദ്യോഗികമായി ആഘോഷിച്ച് ബ്രിട്ടന്‍; കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് രാജകീയ സ്വീകരണം; ഇന്ത്യയും ബ്രിട്ടനും ഒരുമിച്ച് നീങ്ങാന്‍ പദ്ധതികള്‍ക്ക് രൂപംനല്‍കി ഇരുരാഷ്ട്രങ്ങളും

Britishmalayali
kz´wteJI³

ന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര, വാണിജ്യബന്ധങ്ങള്‍ സുദൃഢമാക്കാനുള്ള പ്രതിജ്ഞയുമായി ഇന്ത്യ ഡേ ഉച്ചകോടി ബ്രിട്ടനില്‍ ചേര്‍ന്നു. ഇരുരാജ്യങ്ങളിലെയും ഉന്നതോദ്യോഗസ്ഥരും വ്യാവസായിക പ്രമുഖരും പങ്കെടുത്ത ഉച്ചകോടിയില്‍ സാമ്പത്തിക രംഗത്തും സാങ്കേതിക വിദ്യാരംഗത്തും വരുത്തേണ്ട സഹകരണത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകളുണ്ടായി. കഴിഞ്ഞ ദിവസം ചേര്‍ന്ന സംയുക്ത സാമ്പത്തിക വാണിജ്യ സമിതിയുടെ (ജെറ്റ്‌കോ) യോഗത്തില്‍ പുതിയ ധാരണകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

മറ്റേതൊരു രാജ്യത്തെക്കാളുമധികം തവണ വാണിജ്യസഹകരണ രംഗത്ത് ബ്രിട്ടന്‍ ചര്‍ച്ച നടത്തിയിട്ടുള്ളത് ഇന്ത്യയുമായാണ്. ഇന്നലെ ലണ്ടനില്‍ നടന്ന ചര്‍ച്ചയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, യുകെ ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് എന്നിവര്‍ ബ്രിട്ടനെ പ്രതിനിധീകരിച്ചപ്പോള്‍, ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉച്ചകോടിക്കെത്തിയത് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലായിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വാണിജ്യ സഹകരണം എങ്ങനെ മെച്ചപ്പെടുത്താമെന്ന് യോഗം ചര്‍ച്ച ചെയ്തു.

ഇന്ത്യയും ബ്രിട്ടനുമായുള്ള ഫലവത്തായ സഹകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് യോഗത്തിലുണ്ടായതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് നടപ്പാക്കിയ കാര്യങ്ങളില്‍ തനിക്ക് അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമായി.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യ ബന്ധം കൂടുതല്‍ ശക്തിയോടെയും ആഴത്തിലും മുന്നോട്ടുപോകുമെന്ന് തനിക്കുറപ്പാണെന്ന് തെരേസ മേ പറഞ്ഞു. മണിപ്പൂര്‍ മുതല്‍ മാഞ്ചസ്റ്റര്‍ വരെ കൂടുതല്‍ തൊഴിലവസരങ്ങളും വികസനവും സൃഷ്ടിക്കാനാകുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ബോണ്ട് പുറത്തിറക്കുമ്പോള്‍ അത് ലണ്ടനിലായിരിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും തെരേസ വ്യക്തമാക്കി.

ബ്രെക്‌സിറ്റ് നടപ്പിലാക്കി യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പിരിയുന്നതോടെ, പുതിയ കുടിയേറ്റ നിയമങ്ങള്‍ വരും. അതോടെ എവിടെ ജനിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കില്ല യുകെയില്‍ ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം ലഭ്യമാവുക. മറിച്ച്, അയാളില്‍നിന്ന് യുകെയ്ക്ക് എന്ത് ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇത് പ്രതിഭാശാലികളായ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ അവസരം തുറന്നുനല്‍കുമെന്നുതന്നെയാണ് കരുതുന്നതെന്ന് തെരേസ മേയ് പറഞ്ഞു.

സാമ്പത്തിക സേവനരംഗത്തെ സഹകരണത്തിന്റെ പ്രതീകമെന്നോണം ഇന്നലെ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തുറന്നത് ലിയാം ഫോക്‌സും പിയൂഷ് ഗോയലും ചേര്‍ന്നാണ്. കേരള സര്‍ക്കാര്‍ കിഫ്ബി മസാല ബോണ്ട് പുറത്തിറക്കുക കൂടി ചെയ്തതോടെ, ഇന്ത്യന്‍ രൂപയില്‍ ഏറ്റവും കൂടുതല്‍ മസാല ബോണ്ട് വിറ്റഴിക്കുന്ന സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കൂടിയായി ലണ്ടന്‍ എക്‌സ്‌ചേഞ്ച് മാറി. കിഫ്ബിക്ക് മുമ്പും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഇതുവഴി മസാല ബോണ്ട് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 5.7 ബില്യണ്‍ പൗണ്ടിന്റെ മസാല, ഡോളര്‍, ഗ്രീന്‍ ബോണ്ടുകളാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി ഇറക്കിയത്.

മൂലധനവും സാങ്കേതിക വിദ്യയും ജനങ്ങളും ഉള്‍പ്പെട്ട പരസ്പര വിനിമയ ബന്ധമാണ് ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഇപ്പോഴുള്ളതെന്ന് ഇന്ത്യയിലെ യുകെ ഹൈക്കമ്മിഷണര്‍ ഡൊമിനിക് അസ്‌ക്വിത്ത് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ ഒമ്പത് പാദങ്ങളിലായി വളരുകയാണ്. കഴിഞ്ഞവര്‍ഷം 20..47 ബില്യണ്‍ പൗണ്ടിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ മേഖലകളിലേക്ക് വ്യാപാരം വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇന്നലത്തെ ജെറ്റ്‌കോ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. ഇന്ത്യന്‍ വ്യാപാരികള്‍ക്ക് മൂന്ന് പുതിയ മേഖലകളിലേക്ക് കൂടി ബ്രിട്ടീഷ് വിപണി തുറന്നുകൊടുക്കാന്‍ യോഗം തീരുമാനിച്ചു. പോള്‍ട്രി, ഓട്‌സ്, പിഗ് പ്രോഡക്ട്‌സ് എന്നീ മേഖലകളാണവ. മാട്ടിറച്ചി വില്‍പനയിലും ഇന്ത്യന്‍ വ്യാപാരികള്‍ക്ക് തുടര്‍ന്നും കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കാനും യോഗം തീരുമാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category