1 GBP = 86.00INR                       

BREAKING NEWS

എത്ര നിര്‍ബന്ധിച്ചിട്ടും മടങ്ങാന്‍ കൂട്ടാക്കാതെ ശവപ്പെട്ടിയിലേക്ക് കാലുയര്‍ത്തിവെച്ച് കണ്ണ് കൂര്‍പ്പിച്ച് സങ്കടം വെളിയില്‍ കാട്ടി ഒറ്റനില്‍പ്പ്; മരിച്ചുപോയ ഉടമയെ പിരിയാതെ നില്‍ക്കുന്ന നായയുടെ സ്‌നേഹം മനുഷ്യരുടെ കണ്ണ് തുറപ്പിക്കുമോ?

Britishmalayali
kz´wteJI³

നായകളുടെ യജമാന സ്‌നേഹത്തിന്റെ പല കഥകളും നാം കേട്ടിട്ടുണ്ട്. മരിച്ചുപോയ യജമാനന്റെ ശവപ്പെട്ടിക്കരികില്‍നിന്ന് മാറാതെ നില്‍ക്കുന്ന ഈ നായയാണ് സ്‌നേഹത്തിന്റെ ഏറ്റവും പുതിയ സങ്കടക്കാഴ്ച. പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്നുള്ളതാണ് ഈ കാഴ്ച. തലേന്ന് രാത്രി മരിച്ച യജമാനന്റെ തുറന്നുവെച്ച ശവപ്പെട്ടിയിലേക്ക് മുന്‍കാലുകളുയര്‍ത്തിവെച്ച് സങ്കടത്തോടെ നോക്കിയിരിക്കുന്ന നായയുടെ ദൃശ്യം ബന്ധുക്കള്‍ തന്നെയാണ് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ നല്‍കിയത്.

നായയെ അവിടെനിന്ന് മാറ്റാന്‍ ഒരു സ്ത്രീ ശ്രമിക്കുന്നുണ്ടെങ്കിലും യജമാനന് അരികില്‍നിന്ന് പോകാന്‍ അത് കൂട്ടാക്കുന്നില്ല. തലയില്‍ തലോടിയും മറ്റും നായയെ അനുനയിപ്പിക്കാനുള്ള ശ്രമവും വിഫലമാകുന്നു. ശവപ്പെട്ടിയില്‍ അള്ളിപ്പിടിച്ചുനിന്ന നായയുടെ ദൃശ്യം കണ്ടുനിന്നവരെയാകെ ഈറനണിയിച്ചു. സോഷ്യല്‍ മീഡിയയിലും ഒട്ടേറെപ്പേര്‍ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.

നായയുടെ യജമാനനോടുള്ള സ്‌നേഹം മനുഷ്യരെപ്പോലും അതിശയിപ്പിക്കുന്നതാണെന്ന് ഒരാള്‍ കമന്റ് ചെയ്തു. കണ്ണുനിറയ്ക്കുന്ന കാഴ്ചയെന്നാണ് മറ്റു ചിലര്‍ അവകാശപ്പെട്ടത്. യജമാനന്റെ മൃതദേഹം വളര്‍ത്തുമൃഗങ്ങളെ കാണിക്കുന്നത് ക്രൂരതയാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. അതിനുശേഷമുള്ള അവരുടെ ജീവിതം വളരെ തകര്‍ന്ന നിലയിലായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. മരണമേല്‍പ്പിക്കുന്ന ആഘാതം മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ക്ക് ആവണമെന്നുമില്ലെന്ന് എയ്ഞ്ചല്‍ പരേഡെസ് ടരാസോണ എന്നയാള്‍ കമന്റ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category