1 GBP = 97.00 INR                       

BREAKING NEWS

ശാരീരിക പരിമിതികളോടെ പ്രിമേച്ചറായി പിറന്ന കുഞ്ഞിനെ ശുശ്രൂഷിച്ച് മടുത്ത് നിലത്തടിച്ചെന്ന് കേസ്; ആരോപണം നിഷേധിച്ചെങ്കിലും ആറുവര്‍ഷത്തേക്ക് തടവിന് വിധിച്ച് കോടതി; ലണ്ടനിലെ ഇന്ത്യന്‍ വംശജയായ യുവതിക്ക് സംഭവിച്ചത്

Britishmalayali
kz´wteJI³

ശാരീരിക വൈകല്യങ്ങളുമായി പിറന്ന ഏഴുമാസം പ്രായമായ കുഞ്ഞിനെ നിലത്തടിച്ചുകൊന്നുവെന്ന കേസില്‍ ഇന്ത്യന്‍ വംശജയായ യുവതിക്ക് ആറുവര്‍ഷം തടവുശിക്ഷ. 33-കാരിയായ ഷാലിന പദ്മനാഭയെന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. പത്തുമാസം തികയുംമുന്നെ പ്രിമേച്ചറായി ജനിച്ച കുഞ്ഞ് നാലരമാസത്തോളം ആശുപത്രിയില്‍ ചെലവിടേണ്ടിവന്നിരുന്നു. തന്റെ ജീവിതം തകര്‍ത്തുവെന്നാരോപിച്ച് ഷാഗുണ്‍ എന്ന കുഞ്ഞിനെ ശാലിന വകവരുത്തിയെന്നാണ് കേസ്.

കുഞ്ഞിന്റെ തലയ്‌ക്കേറ്റ മാരകമായ മുറിവുകളാണ് മരണകാരണമായത്. ഒന്നുകില്‍ കട്ടിയുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിക്കുകയോ അല്ലെങ്കില്‍ നിലത്തടിക്കുകയോ ചെയ്തതുമൂലമാണ് ഈ പരിക്കേറ്റതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പരിക്കേറ്റ ഷാഗൂണിനെ ഈസ്റ്റ് ലണ്ടനിലെ ലെയ്റ്റണ്‍സ്‌റ്റോണിലുള്ള വിപ്പ്‌സ് ക്രോസ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു. 2017 ഓഗസ്റ്റ് 15-നാണ് സംഭവമുണ്ടായത്.

സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച ശാലിന, കോടതിയിലും കുറ്റം നിഷേധിച്ചു. എന്നാല്‍, കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ അതിഗുരുതരമായ അനാസ്ഥയാണ് ശാലിനയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി മക്‌ഗോവന്‍ പറഞ്ഞു. കുഞ്ഞിന്റെ മരണമേല്‍പ്പിച്ച ആഘാതം മനസ്സിലാക്കുന്നു. എന്നാല്‍, ചെയ്യാന്‍ പാടില്ലാത്തതെന്തോ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

ഷാഗുണിന്റെ തലയോട്ടിയിലുണ്ടായ എട്ട് സെന്റീമീറ്റര്‍ നീളത്തിലുള്ളതും 11 സെന്റീമീറ്റര്‍ നീളത്തിലുള്ളതുമായ പൊട്ടലുകളാണ് മരണത്തിന് കാരണമായത്. ഇത് സ്വാഭാവികമായ നിലയില്‍ താഴെ വീണാല്‍ സംഭവിക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോസ്്റ്റുമോര്‍ട്ടത്തില്‍ കുഞ്ഞിന് നേരത്തെയും മുറിവുകളേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതും ശാലിനയുടെ നിരപരാധിത്വത്തെ ചോദ്യം ചെയ്യുന്നതായി. മൂന്നുമാസം വരെ പഴക്കമുള്ള മുറിവുകള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസ് പരിഗണിച്ച ജഡ്ജിങ് പാനലിലെ ഒരു ജഡ്ജി ശാലിനയെ കൊലക്കുറ്റത്തില്‍നിന്ന് മുക്തയാക്കിയിരുന്നു. എന്നാല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്താതിരിക്കാനാവില്ലെന്ന് ജഡ്ജി വ്യക്തമാക്കി. ഏഴുമാസം മാത്രം നീണ്ട ജീവിതത്തിനിടെ കുഞ്ഞ് മുഴുവന്‍ കാലവും പീഡനത്തിനിരയായതായും കോടതി വിലയിരുത്തി. 16 വയസ്സില്‍ത്താഴെ പ്രായമുള്ളയാള്‍ക്കെതിരായ ക്രൂരതയെന്ന കുറ്റവും ശാലിനയ്‌ക്കെതിരേ ചുമത്തിയിരുന്നു. തലയ്ക്ക് കുഞ്ഞിന് മാരകമായി പരിക്കേറ്റതില്‍നിന്ന് ശാലിനയ്ക്ക് മുക്തയാകാന്‍ സാധിക്കില്ലെന്നും കോടതി വിലയിരുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category