1 GBP = 94.00 INR                       

BREAKING NEWS

ഇങ്ങനെ ലോകത്തെ കൈയിലെടുക്കാന്‍ നിങ്ങള്‍ക്കും കഴിയില്ലേ? കാന്‍സര്‍ ബാധിച്ച ഒരു കുഞ്ഞിനുവേണ്ടി ലണ്ടനില്‍ ഒരു എന്‍എച്ച്എസ് നഴ്‌സ് പാടിയത് ഏറ്റെടുത്ത് ലോകം; പാട്ടെഴുത്തുകാരന്‍പോലും കരഞ്ഞുപോയ നഴ്‌സിന്റെ കഥ

Britishmalayali
kz´wteJI³

ത്യപൂര്‍വമായ ക്യാന്‍സര്‍ ബാധിച്ച മൂന്നുവയസ്സുകാരനുവേണ്ടി നഴ്‌സ് പാടിയ പാട്ടുകേട്ട് യഥാര്‍ഥ ഗായകന്റെ പോലും മനസ്സലിഞ്ഞു. ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ നഴ്‌സായ ബേത്ത് പോര്‍ച്ച് എന്ന 24-കാരിയാണ് ഈ പാട്ടിലൂടെ ഇന്റര്‍നെറ്റ് ലോകത്തിന്റെ താരമായി മാറിയത്. മക്ഫ്‌ളൈയുടെ ആള്‍ എബൗട്ട് യു എന്ന ഗാനമാണ് ഇവര്‍ ആര്‍റ്റി വിക്കെറേജ് എന്ന കുരുന്നിലായി ഗിറ്റാര്‍ മീട്ടി പാടിയത്. ബ്രൂക്കിറ്റ്‌സ് ലിംഫോമ എന്ന അത്യപൂര്‍വ ക്യാന്‍സറിന്റെ പിടിയിലാണ് ആര്‍റ്റി.

ഞായറാഴ്ചയാണ് ആര്‍റ്റിക്കുവേണ്ടി ബേത്ത് ഈ പാട്ട് പാടിയത്. അത് വീഡിയോയില്‍ ചിത്രീകരിച്ച ആര്‍റ്റിയുടെ അമ്മ ജെമ്മ വിക്കറേജ് അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കിടക്കയില്‍ ശാന്തനായിരുന്ന് ആര്‍റ്റി ബേത്തിന്റെ പാട്ട് ആസ്വദിക്കുന്ന വീഡിയോ ക്ഷണനേരം കൊണ്ട് ലോകം ഏറ്റെടുക്കുകയായിരുന്നു. ട്വിറ്ററില്‍മാത്രം ആറുലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു.

ഇങ്ങനെ വീഡിയോ കണ്ടവരിലാരോ ഗായകന്‍ ടോം ഫ്‌ളെച്ചറിനെ ടാഗ് ചെയ്യുകയും ബേത്തിന്റെ പാട്ട് അദ്ദേഹത്തിന്റെ അടുത്തെത്തുകയും ചെയ്തു. ചെറിയ ഗിത്താറില്‍ ഈണമിട്ട് ബേത്ത് തന്റെ പാട്ടുപാടുന്നത് കേട്ട ടോം ഫ്‌ളെച്ചര്‍ അതില്‍ ആകൃഷ്ടനാവുകയും ബേത്തിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു. ബേത്തിനെപ്പോലുള്ളവരാണ് യഥാര്‍ഥ നായികമാരെന്ന് പറഞ്ഞ ടോം, കുഞ്ഞ് ആര്‍റ്റിക്ക് സുഖാശംസകള്‍ നേരുകയും ചെയ്തു.

തന്റെ പാട്ട് ഇങ്ങനെ വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്ന് ബേത്ത് പറഞ്ഞു. വലിയ സെലിബ്രിറ്റികളടക്കം എന്റെ പാട്ടുകേട്ടുവെന്നത് വിശ്വസിക്കാനാവുന്നില്ല. അതും ഞാനേറെ ആരാധിക്കുന്ന ടോം ഫ്‌ളെച്ചറടക്കമുള്ളവര്‍. എനിക്ക് മാലാഖയുടെ ശബ്ദമാണെന്നാണ് ടോം പറഞ്ഞത്. ഈ നല്ലവാക്കുകള്‍ പകരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല- സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബേത്ത് പറഞ്ഞു.

ആര്‍റ്റിയുടെ സംഗീതാധ്യാപികയ്ക്ക് ആശുപത്രിയിലെത്തി ക്ലാസെടുക്കാനാവാതെ വന്നതോടെയാണ് താന്‍ വീട്ടില്‍നിന്ന് ഗിറ്റാറുമായി എത്താന്‍ തീരുമാനിച്ചതെന്ന് ബേത്ത് പറഞ്ഞു. ബേത്തിന്റെ പാട്ട് സൂപ്പര്‍ഹിറ്റായതോടെ, മറ്റ് റൂമുകളിലുള്ള രോഗികളും അവരുടെ പാട്ട് ആവശ്യപ്പെടാന്‍ തുടങ്ങി. ഇതോടെ, അവരുടെ പ്രിയപ്പെട്ട ഗാനങ്ങള്‍, പാടിക്കൊടുക്കേണ്ട ചുമതലയും ബേത്തിനായി. ഓരോരുത്തരുടെയും ഇഷ്ടപ്പെട്ട പാട്ടേതെന്ന് മനസ്സിലാക്കി അത് വീട്ടില്‍പ്പോയി പഠിച്ചാണ് താന്‍ ആശുപത്രിയിലെത്തുന്നതെന്നും ബേത്ത് പറഞ്ഞു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category