1 GBP = 86.00INR                       

BREAKING NEWS

കുടിയേറ്റ നയത്തിനെതിരേ പ്രതിഷേധിച്ച കന്യാസ്ത്രീകളെയും വൈദികരെയും വരെ വിലങ്ങുവെച്ച് ജയിലിലടച്ച് ട്രംപിന്റെ പോലീസ്; അമേരിക്കയില്‍ ജനാധിപത്യം മരിച്ചെന്ന് ആരോപിച്ച് ആക്ടിവിസ്റ്റുകള്‍; വലതു വംശീയതയെ രാഷ്ട്രീയമാക്കി ട്രംപ് മുന്നേറുമ്പോള്‍ അമേരിക്ക നീങ്ങുന്നത് വമ്പന്‍ പ്രതിസന്ധിയിലേക്ക്

Britishmalayali
kz´wteJI³

തിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയെന്ന ജനാധിപത്യ വിരുദ്ധമായ നയമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നയിക്കുന്നത്. കുടിയേറ്റ നയങ്ങള്‍ക്കെതിരേ സമാധാനപരമായി പ്രതിഷേധിച്ച കന്യാസ്ത്രീകളും വൈദികരുമടക്കമുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു വിലങ്ങുവെച്ചു കൊണ്ടുപോയ ട്രംപിന്റെ പോലീസ് അത് വ്യക്തമാക്കുകയും ചെയ്യുന്നു. ക്യാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത വൈദികരെയും കന്യാസ്ത്രീകളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മെക്‌സിക്കന്‍ ബോര്‍ഡറില്‍ പിടിയിലാകുന്ന കുടിയേറ്റക്കാരുടെ കുട്ടികളെ തടവിലാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിനെതിരെയായിരുന്നു പ്രതിഷേധം. 70-ഓളം കത്തോലിക് ആക്ടിവിസ്റ്റുകളാണ് വാഷിങ്ടണ്‍ ഡി.സി.യിലെ റസല്‍ സെനറ്റ് ഓഫീസ് ബില്‍ഡിങ്ങില്‍ പ്രതിഷേധ യോഗം ചേര്‍ന്നത്. ഒരു ഡസനിലേറെ കാത്തലിക് സംഘടനകളിലെ അംഗങ്ങള്‍ ഇതില്‍ പങ്കെടുത്തിരുന്നു. തടവറകളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ പേര് മുദ്രാവാക്യമായി വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ തടവിലാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി മനുഷ്യത്വവിരുദ്ധവും സദാചാരവിരുദ്ധവുമാണെന്ന് യോഗം വിലയിരുത്തി. പോലീസെത്തിയപ്പോള്‍ അവരെ അകത്തേക്ക് കടത്താതിരിക്കാന്‍ കുറേ ആക്ടിവിസ്്റ്റുകള്‍ നിലത്ത് കിടന്ന് പ്രതിഷേധിച്ചെങ്കിലും പോലീസ് അവരെയെല്ലാം കസ്റ്റഡിയിലെടുത്തു. നിയമവിരുദ്ധമായി യോഗം ചേര്‍ന്നതിന്റെ പേരിലാണ് യോഗത്തില്‍ പങ്കെടുത്തരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 90 വയസ്സുള്ള കന്യാസ്ത്രീയും ഉള്‍പ്പെടുന്നു.

അന്യായമായി കൂട്ടം ചേര്‍ന്നതിനും തടസ്സമുണ്ടാക്കിയതിനുമാണ് ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നതെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, സമാധാനപരമായി പ്രതിഷേധിച്ച വൈദികരടക്കമുള്ളവരെ അന്യായമായി പോലീസ് തടവിലാക്കുകയായിരുന്നുവെന്ന് ആക്ടിവിസ്റ്റുകള്‍ കുറ്റപ്പെടുത്തി. ഫെയ്ത്ത് ഇന്‍ ആക്ഷന്‍, സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി തുടങ്ങിയ സംഘടനകളില്‍ അംഗങ്ങളായ വൈദികരും കന്യാസ്ത്രീകളുമാണ് യോഗത്തിലെത്തിയിരുന്നത്.

അറസ്റ്റിന് മുമ്പായി വൈദികരും കന്യാസ്ത്രീകളും യോഗത്തെ അഭിസംബോധന ചെയ്തിരുന്നു. വിശ്വാസത്തിന്റെ പേരിലാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്നും ദൈവം തങ്ങളെ ഇവിടേക്കെത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. നരകയാതന നേരിടേണ്ടിവന്ന കുട്ടികളുടെ ദുരവസ്ഥയോര്‍ത്താണ് തങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നത്. കുട്ടികളോട് ഇത്തരത്തില്‍ മനുഷ്യത്വ രഹിതമായി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണെമന്നും അവര്‍ ആവശ്യപ്പെട്ടു.

ഷിക്കാഗോയില്‍നിന്നുള്ള 90-കാരി സിസ്റ്റര്‍ പാറ്റ് മര്‍ഫിയടക്കമുള്ളവരാണ് അറസ്റ്റിലായത്. ഷിക്കാഗോയില്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന പാറ്റ് 13 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. എല്ലാ വിശ്വാസത്തിലുള്ളവരെയും മുറിപ്പെടുത്തുന്നതാണ് അഭയാര്‍ഥികളോടുള്ള സമീപനമെന്ന് സിസ്റ്റര്‍ പാറ്റ് പറഞ്ഞു. ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ കത്തോലിക്കാ സംഘടനകള്‍ തുടര്‍ച്ചയായി നടത്തുന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് വാഷിങ്ടണിലും യോഗം ചേര്‍ന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category