1 GBP = 86.00INR                       

BREAKING NEWS

ഡ്രോണ്‍ പിടിച്ചെടുത്തതിന് പകരമായി രണ്ട് ബ്രിട്ടീഷ് കപ്പലുകള്‍ പിടിച്ചെടുത്ത് ഇറാന്റെ ഉഗ്രന്‍ മറുപടി; അടിയന്തര ചര്‍ച്ചകളുമായി അമേരിക്ക; ഭയം ലേശമില്ലാതെ രണ്ടും കല്‍പ്പിച്ച് ഇറാന്‍ മുന്നോട്ടിറങ്ങിയതോടെ യുദ്ധമല്ലാതെ മറ്റൊരു വഴിയുമില്ലാതെ ഹോര്‍മുസ് കടലിടുക്ക്

Britishmalayali
kz´wteJI³

മേരിക്കന്‍ കപ്പലിന് ആയിരം വാര അടുത്തേക്ക് പറന്നെത്തിയ നിരീക്ഷണ ഡ്രോണ്‍ തകര്‍ത്തതിന്  ഇറാന്റെ മധുരപ്രതികാരം. ഹോര്‍മുസ് കടലിടുക്കിലൂടെ പോവുകയായിരുന്ന രണ്ട് ബ്രിട്ടീഷ് എണ്ണ ടാങ്കറുകള്‍ ഇറാന്‍ പിടിച്ചെടുത്തു. സ്റ്റെന ഇംപെറോ, ദ മെസ്ഡര്‍ എന്നീ ടാങ്കറുകളാണ് ഇന്നലെ ഇറാന്‍ പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് ആദ്യത്തെ ടാങ്കര്‍ പിടിച്ചെടുത്തത്. മുക്കാല്‍ മണിക്കൂറിനുശേഷം രണ്ടാമത്തെ ടാങ്കറും തങ്ങളുടെ തീരത്തേക്ക് ഇറാന്‍ അടുപ്പിച്ചു.

ബ്രിട്ടീഷ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകള്‍ പിടിച്ചെടുത്ത ഇറാന്റെ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ഇന്നലെ വൈകിട്ട് നാല് മണിയോടെ സായുധ യാനങ്ങളുടെയും ഹെലിക്കോപ്ടറുകളുടെയും സഹായത്തോടെ സ്‌റ്റെന ഇംപെറോ വളഞ്ഞ ഇറാന്‍ സേന ടാങ്കറിനെ വടക്കന്‍ തീരത്തേക്ക് നയിക്കുകയായിരുന്നു. മുക്കാല്‍ മണിക്കൂറിനുശേഷം ലൈബീരിയന്‍ പതാകേന്തിയ മെസ്ഡറിനെയും വളഞ്ഞു. ബ്രിട്ടീഷ് കമ്പനി നോര്‍ബള്‍ക്ക് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഈ ടാങ്കറും വടക്കന്‍ തീരത്തേക്ക് അടുപ്പിച്ചു. ഈ ടാങ്കര്‍, സൈന്യത്തിന്റെ പരിശോധനയ്ക്കുശേഷം വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്.

സ്‌റ്റെന ഇംപെറോ അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെയാണ് സഞ്ചരിച്ചിരുന്നതെന്നും എല്ലാ തരത്തിലുമുള്ള രേഖകളും ഉണ്ടായിരുന്നുവെന്നും അതിന്റെ വക്താവ് അറിയിച്ചു. ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. റഷ്യ, ലാത്വിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റതായോ അപകടമുണ്ടായതായോ ഇതുവരെ റിപ്പോര്‍ട്ടില്ല. 2018-ല്‍ നിര്‍മിച്ച ടാങ്കര്‍ ഇപ്പോള്‍ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്നും ടാങ്കറുമായി ബന്ധപ്പെടാനാകുന്നില്ലെന്നും വ്ക്താവ് പറഞ്ഞു.

രണ്ട് ബ്രിട്ടീഷ് ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി തെരേസ മേയ് ദേശീയ സുരക്ഷാ സമിതിയയായ കോബ്രയുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്തു. യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രേലിങ്ങും പങ്കെടുത്തു. ഇറാന്റെ നടപടികളെ അപലപിച്ച യോഗം, നടപടികള്‍ അന്താരാഷ്ട്ര കപ്പല്‍സഞ്ചാര നയങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്നും വിലയിരുത്തി. തല്‍ക്കാലത്തേക്ക് ഹോര്‍മുസ് കടലിടുക്കുവഴിയുള്ള യാത്ര ഒഴിവാക്കാന്‍ ബ്രിട്ടനിലെ ഷിപ്പിങ് വിഭാഗത്തോട് യോഗം ആവശ്യപ്പെടുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പും യോഗം ഇറാന് നല്‍കി. സഖ്യകക്ഷികളുമായി ഇക്കാര്യം ആശയവിനിമയം നടത്തിയതായും ജെറമി ഹണ്ട് പറഞ്ഞു. രണ്ട് കപ്പലുകളിലും ബ്രിട്ടീഷുകാരായ നാവികരില്ലെങ്കിലും ബ്രിട്ടീഷ് കപ്പലുകളെന്ന നിലയില്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. മേഖലയിലൂടെ എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് സമാധാനപരമായി യാത്ര ചെയ്യാവുന്ന സ്ഥിതിയുണ്ടാവണമെന്നും ജെറമി ഹണ്ട് പറഞ്ഞു.

പ്രശ്‌നം ബ്രിട്ടനുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. ബ്രിട്ടന്‍ അടുത്ത സഖ്യകക്ഷിയാണെന്നും അവര്‍ നേരിടുന്ന പ്രശ്‌നം സ്വന്തം പ്രശ്‌നം പോലെ അമേരിക്ക കൈകാര്യം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ അവരുടെ സ്വഭാവം തെളിയിച്ചുകൊണ്ടിരിക്കുയാണെന്നും സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയതോടെയാണ് തനിനിറം പുറത്തുവരുന്നതെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് ചൂണ്ടിക്കാട്ടി.

ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ മേഖലയിലെ സംഘര്‍ഷത്തെ യുദ്ധസമാനമാക്കി മാറ്റിയിട്ടുണ്ട്. ബ്രിട്ടീഷ് ടാങ്കറുകള്‍ ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ 15 വര്‍ഷമായി ഉപേക്ഷിച്ചിട്ടിരുന്ന സൗദി അറേബ്യയിലെ സൈനിക താവളത്തില്‍ കൂടുതല്‍ സേനയെ നിയോഗിക്കാന്‍ അമേരിക്ക തീരുമാനിച്ചു. യുദ്ധമല്ലാതെ മറ്റൊരു വഴിയില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് അമേരിക്കയുടെ ഈ നടപടി വ്യക്തമാക്കുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.

റിയാദിന് 85 മൈല്‍ തെക്കുമാറിയുള്ള പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലാണ് വീണ്ടും അമേരിക്കന്‍ സൈന്യം എത്തിയത്. യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും അഞ്ഞൂറിലേറെ സൈനികരും ഇവിടെയെത്തിക്കാനാണ് തീരുമാനം. കുറച്ച് സൈനികരും പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനവും ഇതിനകം പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലെത്തിയതായി അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇറാഖില്‍ സദ്ദാം ഹുസൈനെ കീഴ്‌പ്പെടുത്തിയശേഷം 2003-ല്‍ അമേരിക്ക ഉപേക്ഷിച്ച വ്യോമതാവളമാണിത്.

ഇറാന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായ പ്രകോപനങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്തേണ്ടിവന്നതെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് വ്യകക്തമാക്കി. സൗദി അറേബ്യയുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം അവരുടെ ക്ഷണമനുസരിച്ചാണ് പഴയ വ്യോമതാവളം വീണ്ടും സജീവമാക്കാന്‍ പ്രതിരോധ സെക്രട്ടറി ഉത്തരവിട്ടത്. മേഖലയില്‍ അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്ക് കൂടുതല്‍ കതുത്തുപകരുന്ന നടപടിയാകുമിതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ബ്രിട്ടീഷ് ടാങ്കറുകള്‍ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയല്ല പൊടുന്നനെ കൈക്കൊണ്ട തീരുമാനമല്ല ഇതെന്ന അമേരിക്ക വിശദീകരിക്കുന്നുണ്ടെങ്കിലും, അതിലേക്ക് നയിച്ചത് ബ്രിട്ടീഷ് ടാങ്കറുകള്‍ പിടിച്ചെടുത്ത സംഭവം തന്നെയാണെന്നാണ് സൂചന. ഇറാന്‍ സ്വയം പിഴവുകള്‍ വരുത്തി അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് മുന്നറിയിപ്പ് നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category