1 GBP =99.20INR                       

BREAKING NEWS

ഇന്ന് കാസര്‍ഗോഡും നാളെ കോഴിക്കോടും വയനാടും തിങ്കളാഴ്ച ഇടുക്കി- കോഴിക്കോട്- വയനാട് ജില്ലകളിലും പ്രതീക്ഷിക്കുന്നത് തീവ്രമഴ; ഇന്ന് പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ തീരങ്ങളില്‍ വന്‍ തിരമാല രൂപപ്പെടും; പെരുമഴ ആര്‍ത്തലച്ചെത്തിത് അറബിക്കടലില്‍ നിന്നുള്ള കാറ്റ് കേരളത്തിന് കുറുകെ മാറി വീശിയതോടെ; കേരളത്തിന്റെ പുറത്ത് വിടര്‍ന്നു നില്‍ക്കുന്ന മഴപാതി ഗോവ വരെ നീളുന്നതായി റിപ്പോര്‍ട്ടുകള്‍; ദുരന്തങ്ങള്‍ ഒഴിവാക്കാനായാല്‍ വെള്ളമില്ലെന്നോര്‍ത്ത് പേടിച്ചിരുന്ന കേരളത്തിന് ഈ പെരുമഴ ഭാഗ്യമായി മാറിയേക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരളം വെള്ളത്തിലാവുകയാണ്. മഴയില്‍ ദുരിതങ്ങള്‍ ഒഴിവാക്കാനായാല്‍ ജല പ്രതിസന്ധിക്ക് മാറ്റമുണ്ടാകുന്നതാണ് ഈ മഴക്കാലം. അനുകൂല ഘടകങ്ങള്‍ ഒത്തുചേര്‍ന്നതോടെ കേരളം സാക്ഷ്യം വഹിച്ചത് മഹാപ്രളയത്തെ ഓര്‍മിപ്പിക്കുന്ന മറ്റൊരു മഴക്കാലത്തിനാണ്. അറബിക്കടലില്‍ നിന്നുള്ള കാറ്റ് കേരളത്തിനു കുറുകെ വീശി തുടങ്ങിയതോടെയാണ് മഴ ശക്തിപ്പെട്ടത്. മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തിയും (ട്രഫ്) ഇപ്പോള്‍ കേരളത്തിനു മുകളിലാണ് എന്നു മാത്രമല്ല, പശ്ചിമഘട്ടത്തിനു സമാന്തരമായി ഇതു ഗോവ വരെ ചിറകുവിരിച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇതിനു പുറമെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു മുന്നോടിയായ കാറ്റ് ശക്തപ്പെട്ടിരിക്കുന്നത്. സംസ്ഥാന കണ്‍ട്രോള്‍ റൂം നമ്പര്‍: 1070, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍: എസ്ടിഡി കോഡിനു ശേഷം 1077 ചേര്‍ത്ത് ഡയല്‍ ചെയ്യുക.

കിഴക്കുനിന്ന് പടിഞ്ഞാറേക്കു വീശുന്ന കാറ്റും പടിഞ്ഞാറു നിന്നു കിഴക്കോട്ടു വീശുന്ന കാറ്റും കൂടിയോജിച്ചുള്ള പെയ്ത്തിനാണു കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 'ഈസ്റ്റ് വെസ്റ്റ് ഷിയര്‍ സോണ്‍'. കഴിഞ്ഞ ഓഗസ്റ്റ് 15 നു പേമാരിക്കു കാരണമായ കാലാവസ്ഥാ ഘടകങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും പ്രാദേശികമായ വെള്ളപ്പൊക്കങ്ങള്‍ക്കു മാത്രമാണു നിലവില്‍ സാധ്യത. ശനിയാഴ്ച കൂടി തെക്കന്‍ കേരളത്തില്‍ മഴ തുടരും. വടക്കോട്ട് ഞായര്‍ വരെയും. ഉയര്‍ന്ന പ്രദേശങ്ങളിലും മണ്ണെടുത്തു ദുര്‍ബലമായ മലയോരങ്ങളിലും നേരിയ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. മൂന്നു ദിവസം കൂടി തുടര്‍ന്നാല്‍ ഏകദേശം 40 സെമീ വരെ മഴ ലഭിക്കും. ഇതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലവര്‍ഷത്തിലെ 48 ശതമാനം കുറവ് ഏറെക്കുറെ പരഹരിക്കപ്പെടും. താഴ്ന്നുകൊണ്ടിരുന്ന ഭൂഗര്‍ഭ ജലനിരപ്പും മെച്ചപ്പെടും. അതേ സമയം തമിഴ്നാട്ടില്‍ മഴ കാര്യമായി പെയ്തിട്ടില്ല.

വൈദ്യുതി ബോര്‍ഡിന്റെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് 3.4 കോടി യൂണിറ്റിന്റേതായി ഉയര്‍ന്നു. ഇതേ രീതിയില്‍ ഒരാഴ്ച ശക്തമായ മഴ ലഭിച്ചാല്‍ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്പിള്ള പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോഡ്ഷെഡിങ് വേണ്ടി വരില്ല. മഴ ശക്തമായെങ്കിലും ഡാമുകളില്‍ 53.29 കോടി യൂണിറ്റ് ഉല്‍പാദിപ്പിക്കാനുള്ള വെള്ളമേയുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 305.4 കോടി യൂണിറ്റിന്റെ വെള്ളമുണ്ടായിരുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമുകളില്‍ എത്തേണ്ടത്. ഒരാഴ്ച തുടര്‍ച്ചയായി മഴ പെയ്യുകയും തുലാവര്‍ഷം ശക്തമാവുകയും ചെയ്താല്‍ അടുത്ത ഒരു വര്‍ഷം വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകാമെന്നു കെ എസ് ഇ ബി കണക്കു കൂട്ടുന്നു.

സംസ്ഥാനം സാക്ഷ്യം വഹിച്ചത് റെക്കോര്‍ഡ് മഴയ്ക്ക്. പീരുമേട്ടിലും കോഴിക്കോട്ടും 15 സെമീ കനത്ത മഴ രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ കേരളത്തിലെ 66 മഴമാപിനികളും നിറഞ്ഞു തുളുമ്പി എന്നു പറയാം. നിലമ്പൂരിലാണ് ഏറ്റവും കുറവ് - എട്ടു മില്ലീമീറ്റര്‍. ശബരിമലയില്‍ അഞ്ചു സെമീ രേഖപ്പെടുത്തി. മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തിയും ഇപ്പോള്‍ കേരളത്തിനു മുകളിലാണ്. പശ്ചിമഘട്ടത്തിനു സമാന്തരമായി ഇതു ഗോവ വരെ ചിറകുവിരിച്ചു നില്‍ക്കുന്നു. ഇതിനു പുറമേയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു മുന്നോടിയായ കാറ്റ് ശക്തപ്പെട്ടത്.

മഴ തുടരും
ഇന്നു കൂടി തെക്കന്‍ കേരളത്തില്‍ മഴ തുടരും. വടക്കോട്ട് ഞായര്‍ വരെയും. 3 ദിവസം കൂടി തുടര്‍ന്നാല്‍ ഏകദേശം 40 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും. ചില ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം 22 വരെ നീട്ടി. ഇന്ന് കാസര്‍കോട്ട് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഇതുവരെ സംസ്ഥാനത്ത് ആരംഭിച്ച 9 ദുരിതാശ്വാസ ക്യാംപുകളിലേക്ക് 106 കുടുംബങ്ങളിലായി 437 പേരെ മാറ്റി. ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. ഡാമുകളിലെ ജലനിരപ്പ് പൊതുവേ കുറവായിരുന്നതിനാല്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറും ഡാമുകളിലെ ജലനിരപ്പ് വിലയിരുത്തുന്നുണ്ട്.

വെള്ളിയാഴ്ചയോടെ മഴ രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജസ്ഥാനിലെ ചുരു പോലെ ഏറ്റവും ചൂടേറിയ മരുഭൂപ്രദേശത്താണ് വെള്ളിയാഴ്ച മഴ എത്തിയത്. ജൂണ്‍ ഒന്നിന് കേരളത്തില്‍ ആരംഭിച്ച് ജൂലൈ 15 നു രാജസ്ഥാനില്‍ എത്തുക എന്നതാണ് ഇന്ത്യന്‍ മണ്‍സൂണിന്റെ രീതി. ഇത്തവണ ഏറ്റവും അവസാന അതിര്‍ത്തിയില്‍ നാലു ദിവസം മാത്രമാണ് മഴ വൈകിയത്. എന്നാല്‍ ജൂണ്‍ എട്ടിനാണു കേരളത്തില്‍ മഴ എത്തിയത്. വായു ചുഴലിക്കാറ്റ് മൂലം ഉത്തരേന്ത്യയുടെ പല ഭാഗത്തും 15 ദിവസം വരെ വൈകിയതോടെ കൃഷിയുടെ താളം തെറ്റി. ജൂണ്‍ 1 മുതല്‍ ജൂണ്‍ 19 വരെ രാജ്യത്ത് 17 സെമീ മഴ കിട്ടേണ്ട സ്ഥാനത്ത് 16 സെമീ ലഭിച്ചു. കേവലം മൂന്നു ശതമാനത്തിന്റെ മാത്രം കുറവ്.

റെഡ് അലര്‍ട്ട്
23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി. കാറ്റും ശക്തമാവും. ചിലയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുത്. ശനിയാഴ്ച- കാസര്‍കോട്, ഞായറാഴ്ച- കോഴിക്കോട്, വയനാട്, തിങ്കളാഴ്ച- ഇടുക്കി, കോഴിക്കോട്, വയനാട്. അതിതീവ്രമഴയാണ് ഈ ദിവസങ്ങളില്‍ ഇവിടെ പ്രതീക്ഷിക്കുന്നത്.

കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. തലശ്ശേരിയില്‍ വിദ്യാര്‍ത്ഥിയായ ചിറക്കര മോറക്കുന്ന് മോറാല്‍ക്കാവിനു സമീപം സീനോത്ത് മനത്താനത്ത് ബദറുല്‍ അദ്‌നാന്‍(17) കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ടയില്‍ മീന്‍ പിടിക്കാന്‍ പോയ തിരുവല്ല വള്ളംകുളം നന്നൂര്‍ സ്വദേശി ടി.വി. കോശി(54) മണിമലയാറ്റില്‍ വീണുമരിച്ചു. കൊല്ലത്ത് കാറ്റില്‍ തെങ്ങുവീണ് പനയം ചോനംചിറ സ്വദേശി കുന്നില്‍തൊടിയില്‍ ദിലീപ്കുമാര്‍ (54) മരിച്ചു.

കോട്ടയം കിടങ്ങൂര്‍ കാവാലിപ്പുഴ ഭാഗത്ത് മീനച്ചിലാറ്റില്‍ ഒഴുകിവന്ന തടി പിടിക്കാനിറങ്ങിയ ഒരാളെ ഒഴുക്കില്‍പ്പെട്ടു കാണാതായി. കൊല്ലം നീണ്ടകരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം കാറ്റില്‍പ്പെട്ടുതകര്‍ന്ന് തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ കാണാതായി. വിഴിഞ്ഞം തീരത്തുനിന്നു ബുധനാഴ്ച മീന്‍പിടിക്കാന്‍ പോയ നാലു മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ചയും കണ്ടെത്താനായില്ല.

മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല, ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. 10 ക്യുമെക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കുന്നത്. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 15 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒന്പതുഷട്ടറുകള്‍ തുറന്നു. മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി.
വലിയ അണക്കെട്ടുകളെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നു വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു. ഇവയില്‍ ജലനിരപ്പ് കുറവാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ചത്തെക്കാള്‍ 0.78 അടി വര്‍ധിച്ച് 2304.4 അടിയിലെത്തി. കഴിഞ്ഞവര്‍ഷം 2380.42 അടിയായിരുന്നു. 76.02 അടി വെള്ളം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണിപ്പോള്‍.

കനത്ത തിരമാലയ്ക്കു സാധ്യത
ശനിയാഴ്ച രാത്രി പതിനൊന്നരവരെ പൊഴിയൂര്‍മുതല്‍ കാസര്‍കോടുവരെയുള്ള കേരളതീരത്ത് 2.9 മുതല്‍ 3.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category