1 GBP = 91.50 INR                       

BREAKING NEWS

ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കൊതിച്ച ഷിറാസ് എത്തിച്ചേര്‍ന്നത് കുവൈറ്റ് ദേശീയ ടീമില്‍; കൊല്ലം സ്വദേശിയെ ടീമില്‍ എടുത്തത് ബാറ്റിംഗിലും ബൗളിംഗിലുമുള്ള മികവ് മനസ്സിലാക്കി; കാത്തിരിക്കുന്നത് ട്വന്റി-20 ലോകകപ്പ് മത്സരത്തിന് യോഗ്യത നേടാന്‍

Britishmalayali
kz´wteJI³

ദുബായ്: ടീം ഇന്ത്യയില്‍ ഇടം നേടാന്‍ കൊതിച്ച ഷിറാസ് ഖാന്‍ എത്തിചേര്‍ന്നത് കുവൈറ്റ് ദേശീയ ടീമില്‍. ഷിറാസിന്റെ മിന്നും പ്രകടനം കാത്തിരിക്കുന്നത് കുവൈത്തിനൊപ്പം മലയാളികളും. അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടുന്നത് സ്വപ്നം കാണുന്ന കുവൈത്ത് ടീമിലെ മലയാളി താരമാണ് ഷിറാസ്. സിംഗപ്പൂരില്‍ 22ന് ട്വന്റി-20 ഏഷ്യന്‍ വിഭാഗം യോഗ്യതാ റൗണ്ട് മല്‍സരം ആരംഭിക്കും.

കൊല്ലം വാളത്തുംഗല്‍ ഖാന്‍ മന്‍സിലില്‍ ഷെരീഫിന്റെയും അബുഷയുടെയും മകനാണ് ഷിറാസ് ഖാന്‍. ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നത് സ്വപ്നം കണ്ടാണ് ഓള്‍ റൗണ്ടറായ ഷിറാസ് കളിച്ചു വളര്‍ന്നത്. പിന്നീട് നിയോഗം പോലെ കുവൈത്ത് ടീമിലെത്തി. കേരളത്തിന്റെ ജൂനിയര്‍ ടൂര്‍ണ്ണമെന്റുകളിലെ മിന്നുന്ന പ്രകടനം കണ്ടാണ് കുവൈത്തിലെ ആര്‍ട്ടെക്ക് ക്ലബ് ഷിറാസിനെ ക്ഷണിക്കുന്നതും,ഒടുവില്‍ കുവൈത്ത് ക്രിക്കറ്റ് ടീമില്‍ എത്തിയതും. ബാറ്റിംങിലും ബൗളിംങിലും ഒരു പോലെ മികവ് തെളിയിച്ചതോടെയാണ് കുവൈത്ത് ക്രിക്കറ്റ് ബോര്‍ഡ് ഷിറാസിന് ടീമിലേക്ക് ഗ്രീന്‍ പാസ് നല്‍കിയത്.

നാട്ടില്‍ ഗ്രൗണ്ടില്‍ മിന്നുന്ന പ്രകടനം നടത്തിയ ഷിറാസിനെ മൂന്നു വര്‍ഷം മുമ്പാണ് കുവൈത്തിലെ ആര്‍ടെക് ക്രിക്കറ്റ് ക്ലബ് ക്ഷണിച്ചത്. കൊല്ലം ആശ്രാമം ഐപിഒ ക്രിക്കറ്റ് ക്ലബിലായിരുന്നു ഷിറാസിന്റെ തുടക്കം. ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ 232 റണ്‍സ് നേടി ഉയര്‍ന്ന വ്യക്തിഗത റെക്കോര്‍ഡിന് ഉടമയായി. കേരള സര്‍വകലാശാലാ ടീമിലും കളിച്ചു. ഷിറാസിനെ പ്രഫഷനല്‍ താരമാക്കിയത് പരിശീലകന്‍ ജസ്റ്റിന്‍ ജയിംസാണ്.

ലെഗ് സ്പിന്നര്‍ കൂടിയായ ഷിറാസ് സിംഗപ്പൂരില്‍ തിളങ്ങിയാല്‍ ക്രിക്കറ്റില്‍ കുവൈത്തിനു പുതിയ ചരിത്രം പിറക്കും. നടക്കാനിരിക്കുന്ന കുവൈത്ത് ഖത്തര്‍ സന്നാഹ മത്സരത്തിലും ഷിറാസ് കളിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category