1 GBP = 93.20 INR                       

BREAKING NEWS

വ്യാജ ദിനേശ് ബീഡി നിര്‍മ്മാതാവ് വി രാജീവന് കേരളത്തിനകത്തും പുറത്തുമായി ഉള്ളത് കോടികളുടെ സ്വത്തുവകകള്‍; പായ്ക്കിംഗിന് മാത്രം 400 സ്ത്രീ തൊഴിലാളികള്‍; കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും വില്‍പ്പന നടത്താനുള്ളത് ഏജന്റുമാരുടെ വിപുല ശൃംഖല; 35 വര്‍ഷമായി വ്യാജബീഡി വിപണി വാഴുന്ന തലവനെന്നും പൊലീസ്

Britishmalayali
രഞ്ജിത് ബാബു

കണ്ണൂര്‍: കേരളാ ദിനേശ് ബീഡിയുടെ പേരില്‍ വ്യാജ ബീഡി നിര്‍മ്മിച്ച് വില്‍പ്പന നടത്തി കോടികള്‍ സമ്പാദിച്ച പയ്യന്നൂര്‍ കുന്നരുവിലെ വി.രാജീവന് കേരളത്തിനകത്തും പുറത്തും കോടികളുടെ സ്വത്തുക്കളുണ്ടെന്ന് വിവരം. നാട്ടില്‍ ചായപ്പൊടി വില്‍പ്പനക്കാരനായിരുന്ന രാജീവന്‍ കൂര്‍ഗില്‍ ഹോട്ടല്‍ നടത്തിപ്പുകാരനാണെന്ന് പറയുന്നു. തമിഴ്നാട് തേനിയിലും കമ്പത്തും റിസോര്‍ട്ടുകളും ഭൂമിയും ഇയാള്‍ വാങ്ങിക്കൂട്ടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാജീവനെ പോലെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ ജോണ്‍സണ്‍ അവിടെ 300 സ്ത്രീകളെ ഉപയോഗിച്ച് വീട് നിര്‍മ്മിച്ച് വരുന്നതായും വിവരമുണ്ട്.

ബംഗാളികളും ആസാമികളും വ്യാപകമായി ജോലിചെയ്യുന്ന കേരളത്തില്‍ വ്യാജ ദിനേശ് ബീഡി തന്നെ ബംഗാള്‍ ബീഡിയുടെ കവറുകളില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യുന്നതായും രാജീവന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാജീവനെ പോലെ സമാന്തരമായി കോഴിക്കോട്ട്കാരായ കോയ, രാജീവന്‍ എന്നിവരും വ്യാപകമായി കേരളത്തില്‍ വ്യാജ ദിനേശ് ബീഡി വിതരണം ചെയ്തു വരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ദിനേശ് ബീഡിയെ പോലെ തമിഴ്നാട്ടിലെ പ്രമുഖ ബീഡി കമ്പനിയായ കാജാ ബീഡിയും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത് ഇതേ സംഘത്തിന്റെ വ്യാജബീഡി നിര്‍മ്മാണം കൊണ്ടാണ്. സര്‍ക്കാറിലേക്ക് ഒരു വിധത്തിലുള്ള നികുതികളും അടക്കാതെയാണ് ഇത്രയും സാമ്പത്തിക ലാഭം ഇവര്‍ ഉണ്ടാക്കിയത്. വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ചാണ് മുഴുവന്‍ വില്‍പ്പനയും.

ഇടനിലക്കാരായ ഏജന്റുമാരും നിര്‍മ്മാതാക്കളും വ്യാജ ബീഡികൊണ്ട് സമ്പന്നരായി മാറിയിട്ടുണ്ട്. വ്യാപാരികളിലെ ഒരു വിഭാഗവും അറിഞ്ഞുകൊണ്ടു തന്നെ ഇതിന് കൂട്ടു നിന്നിരുന്നു. രാജീവനെ അറസ്റ്റ് ചെയ്തതോടെ വ്യാജ ബീഡി മാഫിയക്കാര്‍ ഒന്നടക്കം ഒളിവില്‍ പോയിരിക്കയാണെന്ന് പൊലീസ് പറയുന്നു. 5 ലക്ഷം കെട്ടു ബീഡിക്ക് ആവശ്യമായ വ്യാജ ദിനേശ് ലേബലാണ് പെരുമ്പാവൂര്‍ കെ.എസ്. ആര്‍.ടി.സി. സ്റ്റാന്‍ിന് സമീപത്തെ ഗോഡൗണില്‍ നിന്നും കണ്ടെത്തിയത് രാജീവന്‍ വാടകക്കെടുത്ത പെരുമ്പാവൂരിലെ ഒരു വീട്ടിലും ബീഡി നിര്‍മ്മാണം നടക്കുന്നുണ്ട്. പാക്കിങിനു മാത്രം 400 ഓളം സ്ത്രീ തൊഴിലാളികളെ രാജീവന്‍ നിയോഗിച്ചിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളിലും തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും ബീഡി വില്‍പ്പന നടത്താന്‍ ഏജന്റുമാരുടെ ശ്രൃംഖല തന്നെയുണ്ട്.

കഴിഞ്ഞ 35 വര്‍ഷമായി വ്യാജ ദിനേശ് ബീഡി നിര്‍മ്മിച്ച് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനാണ് രാജീവനെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ ശ്രമിച്ചിട്ടും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. നൂറിലേറെ ഏജന്റുമാരും ഇയാളുടെ കീഴില്‍ ബീഡി വിപണന രംഗത്തുണ്ട്. 12 കെട്ട് ബീഡി അടങ്ങിയ പാക്കറ്റിന് വില്‍പ്പന നടത്തുന്ന ഏജന്റിന് മാത്രം 100 രൂപയിലേറെ കമ്മീഷന്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ വില്‍പ്പന നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ ഇത് ഒറിജിനല്‍ ബീഡി തന്നെയാണെന്ന് വിശ്വസിച്ചാണ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category