1 GBP = 97.00 INR                       

BREAKING NEWS

നവകേരള നിര്‍മ്മിതിക്കായി ലോകം എമ്പാടുമുള്ള പ്രവാസികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 4106 കോടി രൂപ; ഇതുവരെ 2041 കോടി ചെലവാക്കിയത് എന്തിനെന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല; ബാക്കി തുകയും സര്‍ക്കാരിന് കൈയടി കിട്ടാന്‍ വേണ്ടി ചെലവിടും; നിരാശരാകുന്നത് പുതിയ കേരളമെന്ന പിണറായിയുടെ വാക്ക് കേട്ട് മോഹിച്ച് വാരിക്കോരി നല്‍കിയ പ്രവാസികള്‍ അടങ്ങിയവര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പ്രളയം കേരളത്തില്‍ ഭീതി വിതച്ചു കടന്നു പോയിട്ട് വര്‍ഷം ഒന്നായി. വീണ്ടു മഴ എത്തുകയും ചെയ്തു. എന്നിട്ടും കേരളത്തെ കരയിച്ച പഴയ പ്രളയര്‍ത്തില്‍ ഇനിയും ദുരിത ബാധിതര്‍ക്ക് ആശ്വാസമെത്തിയിട്ടില്ല. പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 4,106.38 കോടി രൂപ ലഭിച്ചുവെന്നും അതില്‍ 2,041.34 കോടി രൂപ ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. ഇതിന് പുറമേ കേന്ദ്ര സഹായവും കിട്ടി. ഇതെല്ലാം അര്‍ഹരായവര്‍ക്ക് ഇനിയും കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു.

മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണത്തിനുള്‍പ്പെടെ ബാക്കിയുള്ള തുക ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. അതിജീവനത്തിന്റെയും നവകേരള സൃഷ്ടിയുടെയും ഭാഗമായുള്ള പൊതുസംഗമങ്ങള്‍ 14 ജില്ലാ കേന്ദ്രങ്ങളിലും നടക്കുകയാണ്. പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനവും നടത്തും. അതായത് ജില്ലാ പൊതു സംഗമത്തിന് പോലും ഇതില്‍ നിന്ന് കാശ് പോകും. സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്തുകയാണ് ഇത്തരം സംഗമങ്ങളുടെ ലക്ഷ്യം. അതായത് സര്‍ക്കാരിന് കൈയടി കിട്ടാനുള്ള ചെലവിലേക്ക് ഈ തുകയും പോകും. ഇതെല്ലാം കേട്ട് വേദനിക്കുന്നത് പണം നല്‍കിയ പ്രവാസികളാണ്. ഏതായാലും ഇനിയും 2000 കോടി ചെലവാക്കാതെ കൈയിലുണ്ടെന്നതാണ് വസ്തുത.

ലോകത്തിന്റെ സഹായം ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള വികസന പങ്കാളിത്ത സംഗമം വിജയകരമായി നടന്നു. ഇതിലെ തീരുമാനങ്ങള്‍ നടപ്പാക്കും. വിവിധ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചകളും തീരുമാനങ്ങളും ഉടനുണ്ടാകും. പ്രളയഘട്ടത്തില്‍ 5 ലക്ഷത്തിലേറെ പേരെയാണു രക്ഷപ്പെടുത്തിയത്. 6,92,966 കുടുംബങ്ങള്‍ക്കു 10,000 രൂപ വീതം അടിയന്തര സഹായം നല്‍കി. 16,954 കിലോമീറ്റര്‍ റോഡിന്റെ കേടുപാടു തീര്‍ത്തു. 25.6 ലക്ഷം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചു. പൂര്‍ണമായി തകര്‍ന്ന 15,521 വീടുകളുടെ പുനര്‍നിര്‍മ്മാണം നടക്കുന്നു. ഇതാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുമായി ബന്ധപ്പെട്ട വിശദീകരണം.

അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും നിശ്ചയദാര്‍ഢ്യമായാണു റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഏറ്റെടുത്തത്. കേരളത്തിനുണ്ടായ നഷ്ടം (31,000 കോടി രൂപ), ആഭ്യന്തര വരുമാനത്തിന്റെ 4 ശതമാനത്തോളം വരും. കോവളത്തു നടന്ന വികസന പങ്കാളികളുടെ സംഗമത്തില്‍ ലോക ബാങ്ക്് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും വിവിധ മേഖലകളിലെ സാമ്പത്തിക,സാങ്കേതിക വിദഗ്ധരും പങ്കാളികളായി. ലോകബാങ്ക് ഇതിനകം 50 കോടി ഡോളറിന്റെ (ഏതാണ്ട് 3500 കോടി രൂപ) ഡവലപ്്മെന്റ് പോളിസി ലോണ്‍ അനുവദിച്ചിട്ടുണ്ട്. ആദ്യ ഗഡുവായി 25 കോടി ഡോളറാണു ലഭിക്കുക.

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാന്‍ പൂര്‍ണ സ്വാതന്ത്യ്രമുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ ലോക ബാങ്ക് വികസന പങ്കാളിയാക്കുന്നത്. നമ്മുടെ മികവിനു ലഭിക്കുന്ന അംഗീകാരമാണിത്. പ്രളയദുരന്തത്തില്‍ നിന്നു കരകയറുക മാത്രമല്ല; പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയെ അതിജീവിക്കുന്ന രീതിയിലുള്ള പുനര്‍നിര്‍മ്മാണമാണു ലക്ഷ്യം. ഏതു ദുരന്തം വന്നാലും ഇതുപോലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കരുത്. അതിജീവന ക്ഷമതയുള്ള കേരളം കെട്ടിപ്പടുക്കുകയും അതിലൂടെ സുസ്ഥിര വികസനം ഉറപ്പാക്കുകയുമാണു ചെയ്യുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category