1 GBP = 97.50 INR                       

BREAKING NEWS

സിപിഐയെക്കാള്‍ ശക്തിയുള്ള ഞങ്ങളെ എല്‍ഡിഎഫിനു പരിഗണിച്ചു കൂടെ; കേരള കോണ്‍ഗ്രസ്സിനെക്കാള്‍ ശക്തിയുള്ളപ്പോള്‍ യുഡിഎഫ് എന്തിനു മടിക്കുന്നു? ബിജിപിക്കൊപ്പം നിന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞു യുഡിഎഫിലോ എല്‍ഡിഎഫിലോ കയറിപ്പറ്റാന്‍ നീക്കങ്ങളുമായി ബിഡിജെസ്; ബിജെപിക്കു ഹിന്ദുത്വം പോരെന്നു പറഞ്ഞു പ്രചാരം നടത്തിയ വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടാമെങ്കില്‍ പിന്നെ മകനെ കൂട്ടാന്‍ ആണോ പിണറായിക്കു പ്രയാസം എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയും

Britishmalayali
kz´wteJI³

ചേര്‍ത്തല: നിയമസഭാ ഉപതിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിഡിജെസും ബിജെപിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തു വരുന്നു. എല്‍.ഡി.എഫിലും യു.ഡി.എഫിലും ഘടകകക്ഷിയായി ഉള്‍പ്പെടാനുള്ള എല്ലാ യോഗ്യതയും ബി.ഡി.ജെ.എസിനുണ്ടെന്നാണ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. രണ്ടു മുന്നളികളിലെയും ഘടകകക്ഷികളുടെ പേരെടുത്ത് പറഞ്ഞായിരുന്നു താരതമ്യം. എല്‍.ഡി.എഫില്‍ സിപിഐ.യ്ക്കും യു.ഡി.എഫില്‍ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് എന്നിവയ്‌ക്കൊപ്പവുമുള്ള ശക്തി ബി.ഡി.ജെ.എസിനുണ്ട്. എന്‍ഡിഎ വിടാനുള്ള ആഗ്രഹം പറയാതെ പറയുകയായിരുന്നു തുഷാര്‍.

ബിഡിജെഎസിന് കൂടുതല്‍ സ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തരുമെന്ന തുഷാറിന്റെ പ്രതീക്ഷകള്‍ പ്രതീക്ഷകളായിത്തന്നെ തുടരുകയാണ്. ഇതിനിടെ വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ബിജെപി വോട്ട് ചെയ്തില്ലെന്ന ആരോപണം ഉന്നയിച്ച ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍കെ ഷാജി കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ബിജെപി ബാന്ധവം വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെല്ലാം. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും വോട്ടുള്ള പാര്‍ട്ടിയാണ് ബിഡിജെഎസ്. ബിജെപിയുടെ വോട്ട് ഉയരാനുള്ള പ്രധാന കാരണം ബിഡിജെഎസാണ്. ബിജെപിയുടെ പിന്തുണ കിട്ടാതെ തന്നെ ബിഡിജെഎസിനും മാന്യമായ വോട്ട് കിട്ടുന്നു. ഇതെല്ലാം ചര്‍ച്ചയാക്കിയുള്ള രാഷ്ട്രീയ നേട്ടത്തിനാണ് ബിഡിജെഎസിന്റെ ശ്രമം.

എങ്ങനേയും ഇടതുപക്ഷത്തോ വലതു പക്ഷത്തോ എത്തുക. ഇതിലൂടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുഷാറിന് അനായാസം ജയിക്കാനാവും. എസ് എന്‍ ഡി പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ ധാരളമുണ്ട്. ഇടതുപക്ഷത്ത് സിപിഎം കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ കക്ഷി സിപിഐയാണ്. അവരേക്കാള്‍ അണികള്‍ തങ്ങള്‍ക്കുണ്ടെന്നാണ് ബിഡിജെഎസ് കണക്ക് കൂട്ടല്‍. വോട്ടും അതിലേറെ. ഈ സാഹചര്യത്തില്‍ ഇടതു പക്ഷം തങ്ങളെ പരിഗണിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ആഗ്രഹം. അച്ഛന്‍ വെള്ളാപ്പള്ളി നടേശന്‍ നവോത്ഥാന സമിതിയിലും മറ്റും സജീവമായത് തുഷാറിന്റെ പാര്‍ട്ടിയെ ഇടതുപക്ഷത്ത് എത്തിക്കാനായിരുന്നു. ഇത് വീണ്ടും ചര്‍ച്ചകളില്‍ സജീവമാക്കും.

ലോക്സഭയില്‍ ഇടതുപക്ഷം തകര്‍ന്നടിഞ്ഞു. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേക്ക് സിപിഎം ബിഡിജെഎസിനെ ക്ഷണിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതിന് ബിജെപി ബാന്ധവം ഇനി തടസ്സമാവുകയുമില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന നിലപാടിലേക്ക് സിപിഎം എത്തും. ബിജെപിക്ക് ഹിന്ദുത്വം പോരെന്നാണ് വെള്ളാപ്പള്ളിയുടെ പ്രഖ്യാപിത നിലപാട്. ഈ വെള്ളാപ്പള്ളിയെ ഇടതുപക്ഷം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് തുഷാറിനേയും അവര്‍ക്ക് ഉള്‍ക്കൊള്ളാനാകുമെന്ന നിലപാടാണ് സോഷ്യല്‍ മീഡിയയയ്ക്കുള്ളത്. കോണ്‍ഗ്രസുമായും ചര്‍ച്ച സജീവമാണ്.

കേരളാ കോണ്‍ഗ്രസ് പിളര്‍ന്ന് പലകഷ്ണമായി. കെ എം മാണിയുടെ മരണത്തോടെ കേരളാ കോണ്‍ഗ്രസ് ക്ഷയിച്ചു. അതുകൊണ്ട് തന്നെ കേരളാ കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനം ബിഡിജെഎസിനുണ്ടെന്ന് തുഷാര്‍ പറയുന്നു. അതിനാല്‍ കോണ്‍ഗ്രസുമായും നീക്ക് പോക്ക് ചര്‍ച്ച തുടങ്ങും. 10 നിയമസഭാ സീറ്റ് നല്‍കുന്ന മുന്നണിക്കൊപ്പം നില്‍ക്കാനാണ് തുഷാറിന് താല്‍പ്പര്യം. ഇതില്‍ പരമാവധി ജയിച്ച് രണ്ട് മന്ത്രിമാരുള്ള പാര്‍ട്ടിയാവുകയാണ് ലക്ഷ്യം. കേന്ദ്രത്തില്‍ ബിജെപി ഭരണത്തിലുണ്ട്. അതിന്റെ ഗുണം തുഷാറിന് കിട്ടുന്നതുമില്ല. തന്നെ രാജ്യസഭാ എംപിയാക്കി കേന്ദ്രമന്ത്രിയാക്കണമെന്ന നിര്‍ദ്ദേശം തുഷാര്‍ ബിജെപി നേതൃത്വത്തിന് മുമ്പില്‍ വച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചില്ലെങ്കില്‍ എന്‍ഡിഎ മുന്നണി വിടും.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തുഷാര്‍ തീരുമാനിച്ചതും രാജ്യസഭാ അംഗമാകാമെന്ന മോഹവുമായാണ്. വയനാട്ടില്‍ ബിജെപിക്കാര്‍ പോലും പ്രചരണത്തിന് എത്തിയില്ല. വളരെ കുറച്ച് വോട്ട് മാത്രമേ കിട്ടിയുള്ളൂ. അങ്ങനെ തന്നെ അപമാനിച്ച ബിജെപിക്കാരോ്ട് തുഷാറിനും താല്‍പ്പര്യമില്ല. അതുകൊണ്ട് കൂടിയാണ് പുതിയ മുന്നണി ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റത്തിനുള്ള സാധ്യത ആരായുന്നുണ്ട്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം നിന്ന് കരുത്ത് കാട്ടിയ ശേഷം കളം മാറിയാല്‍ മതിയെന്ന അഭിപ്രായവും ബിഡിജെഎസിലുണ്ട്.

ചേര്ത്തലയില്‍ ചേര്‍ന്ന ബി.ഡി.ജെ.എസ്. സംസ്ഥാന കമ്മിറ്റിയോഗത്തിന് അരൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്താനായില്ല. ജയസാധ്യതയായിരിക്കും തങ്ങളുടെ പ്രധാന പരിഗണനയെന്നും ബിജെപി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം തീരുമാനത്തില്‍ എത്തുമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തന്നെക്കാള്‍ ജയസാധ്യതയുള്ളവര്‍ പാര്‍ട്ടിയലുള്ളതിനാല്‍ അത് കണക്കാക്കി സീറ്റുകള്‍ വെച്ചുമാറുന്നതിനും സാധ്യതകളുണ്ടെന്നും തുഷാര്‍ അറിയിച്ചു.

ജനറല്‍സെക്രട്ടറി ടി.വി. ബാബു, അരയാക്കണ്ടി സന്തോഷ്, കെ. പത്മകുമാര്‍, തഴവ സഹദേവന്‍, സോമശേഖരന്‍നായര്‍, രാജേഷ് നെടുമങ്ങാട്, സുനില്‍ മുണ്ടപ്പള്ളി, സംഗീതാവിശ്വനാഥ്, തുടങ്ങിയവരും ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category