1 GBP = 97.40 INR                       

BREAKING NEWS

മാര്‍ ആലഞ്ചേരിയുടെ അരമനയില്‍ സമരം നടത്തുന്ന വൈദികര്‍ക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍ അരമനയ്ക്ക് മുമ്പില്‍; വൈദികരല്ലാത്തവരെയെല്ലാം പുറത്താക്കി പൊലീസ്; സമരത്തിലുള്ള ഒരു വൈദികന്‍ മദ്യപിച്ച് ലക്ക് കെട്ട് ചുറ്റിക്കറങ്ങുന്നുവെന്ന് ആരോപിച്ച് വിശ്വാസികള്‍; വൈദികരെ പുറത്താക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇതുവരെ മൗനം പാലിച്ച മറ്റു രൂപതകളിലെ മെത്രാന്മാര്‍ കൂടി വിമതര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയതോടെ സമരക്കാര്‍ എങ്ങനേയും തടിയൂരാന്‍ നീക്കം തുടങ്ങി

Britishmalayali
kz´wteJI³

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വൈദികര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സ്ഥിരം സിനഡ് വൈദികരുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായം അകലെ. തീരുമാനങ്ങളെപ്പറ്റി പ്രതികരിക്കാന്‍ ഇരുകൂട്ടരും തയാറായില്ല. ഉച്ചയ്ക്ക് 3 ന് ആരംഭിച്ച ചര്‍ച്ച രാത്രി 8.30 വരെ നീണ്ടു. അതിരൂപതാ ആസ്ഥാനത്ത് വൈദികന്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം മൂന്നാം ദിനത്തിലേക്കു കടന്നു. അതിനിടെ പ്രതിഷേധിക്കുന്ന വൈദികര്‍ക്കെതിരെ വിശ്വാസികള്‍ സംഘടിക്കുകയാണ്. മാര്‍ ആലഞ്ചേരിയുടെ അരമനയ്ക്കുള്ളിലാണ് സമരം. ഈ അരമനയ്ക്ക് പുറത്ത് വിശ്വാസികളും തമ്പടിക്കുകയാണ്. ദിവസം കൂടും തോറും വിശ്വാസികള്‍ കൂടി വരും.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതാ അധ്യക്ഷസ്ഥാനം ഒഴിയുക, ഓഗസ്റ്റില്‍ നടക്കുന്ന സിറോ മലബാര്‍ സിനഡ് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേരുന്നതിനു പകരം വത്തിക്കാന്‍ പ്രതിനിധിയുടെ നേതൃത്വത്തില്‍ ചേരുക, അതിരൂപതയ്ക്കു സ്വീകാര്യനായ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ പൂര്‍ണ ചുമതലയോടെ നിയമിക്കുക, സസ്പെന്‍ഡ് ചെയ്യപ്പെട്ട അതിരൂപതാ സഹായ മെത്രാന്മാരെ പൂര്‍ണ ചുമതലകളോടെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വൈദികര്‍ സത്യഗ്രഹസമരം ആരംഭിച്ചത്. എന്നാല്‍ ഈ തീരുമാനം എടുത്തത് മാര്‍പാപ്പയാണ്. റോമില്‍ നിന്നുള്ള വിശുദ്ധ തീരുമാനത്തിനെതിരെ വൈദികര്‍ സമരം ചെയ്യുന്നതാണ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്. എറണാകുളത്ത് നിന്ന് തന്നെയുള്ള വിശ്വാസികളാണ് പ്രതിഷേധവുമായെത്തുന്നത്.

മാര്‍പ്പാപ്പയെ അനുസരിക്കാനാവില്ലെന്ന വൈദികരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് വിശ്വാസികളുടെ പക്ഷം. അരമനയ്ക്കുള്ളിലെ വൈദികരുടെ പ്രതിഷേധത്തില്‍ ചിലരുടെ സഹായവും ഉണ്ടായിരുന്നു. സമരത്തിനെതിരെ പ്രതിഷേധിക്കുന്ന വിശ്വാസികള്‍ ഇവര്‍ക്കെതിരേയും പ്രതിഷേധിച്ചു. ഇതോടെ ഇവരെ സമര സ്ഥലത്ത് നിന്ന് പൊലീസ് ഇടപെട്ട് ഒഴിവാക്കി. വൈദികര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അരമനയ്ക്കുള്ള നില്‍ക്കാന്‍ അവസരമുള്ളത്. വ്യാജ രേഖയില്‍ അന്വേഷണം കടുത്തതാണ് വിമത വൈദികരെ കുഴക്കുന്നത്. ഇതാണ് അവരുടെ സമരത്തിനും കാരണം. ഇത് വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് എറണാകുളം അതിരൂപതയിലുള്ളവര്‍ തന്നെ വൈദികര്‍ക്കെതിരെ പ്രതിഷേധവുമായെത്തുന്നത്. വരും ദിവസങ്ങളില്‍ വിശ്വാസികളടെ എണ്ണം കൂടുകയും ചെയ്യാനാണ് സാധ്യത. ഇത് വിമത വൈദികര്‍ക്ക് വലിയ വെല്ലുവിളിയുമാകും. പ്രതിഷേങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഫാ.ജോസഫ് പാറേക്കാട്ടില്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം തുടരുന്നത്.

അതിനിടെ പ്രതിഷേധിക്കുന്ന വൈദികരില്‍ ചിലര്‍ മദ്യപിക്കുന്നതായുള്ള പരാതി നിരാഹരത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കുണ്ട്. അരമനയ്ക്കുള്ളിലുള്ള ഒരു വൈദികന്‍ കാല് നിലത്തുറയ്ക്കാതെ പുറത്തിറങ്ങിയത് വിവാദമായി. ഇതിനെതിരെ വിശ്വാസികള്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇതൊന്നും അനുവദിക്കാനാകില്ലെന്നാണ് വിശ്വാസികളുട പെക്ഷം. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന സമവായ ചര്‍ച്ചയില്‍ സ്ഥിരം സിനഡ് അംഗങ്ങളും ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവരും ബിഷപ്പുമാരായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരും പങ്കെടുത്തു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചര്‍ച്ചയില്‍നിന്നു വിട്ടുനിന്നു. അദ്ദേഹം പങ്കെടുക്കുന്ന ഒരു സമിതിയുമായി ചര്‍ച്ചയ്ക്കു തയാറല്ലെന്നു വൈദികര്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ചയ്ക്കുള്ള സന്നദ്ധത വൈദികരെ അറിയിക്കുകയായിരുന്നു.

ഫാ. ബെന്നി മാരാംപറമ്പില്‍, ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. ഫോര്‍മിസ് മൈനാട്ടി, ഫാ. ജോയ്സ് കൈതക്കോട്ടില്‍, ഫാ. ജോസ് ഒഴലക്കാട്ട്, ഫാ. ജോസ് ഇടശേരി, ഫാ. ആന്റണി നരികുളം, ഫാ. പോള്‍ ചിറ്റിനപ്പിള്ളി, ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ എന്നിവര്‍ ചര്‍ച്ചയില്‍ വൈദികരെ പ്രതിനിധീകരിച്ചു. സിറോ മലബാര്‍ സഭാതലവനോട് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതും പ്രതിഷേധക്കാരെ വെട്ടിലാക്കി. സിനഡിനെയോ സിനഡിന്റെ തലവനെയോ എതിര്‍ക്കാന്‍ പാടില്ല. ആത്മാര്‍ഥയോടെ, നിഷ്ങ്കളങ്കതയോടെ ശുശ്രൂഷ ചെയ്യുന്ന സഭാതലവനെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ആരെങ്കിലും പറയുന്നതു കേട്ട് മാറി നില്‍ക്കേണ്ടി വന്നാല്‍ പിന്നെ ശുശ്രൂഷകള്‍ക്ക് തുടര്‍ച്ചയും പ്രസക്തിയുമില്ലാതാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതാണ് അതിരൂപതയിലെ വിശ്വാസികളും പറയുന്നത്. സ്വത്തുക്കളില്‍ കണ്ണു വച്ചുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ലെന്നും അവര്‍ പറയുന്നു.

സഭ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. സഭയുടെ ഒരുമയ്ക്കു വേണ്ടി ശക്തമായ പ്രാര്‍ത്ഥന ആവശ്യമായ സമയമാണിത്. ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. സഭയില്‍ അച്ചടക്കം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. എറണാകുളം അതിരൂപതയില്‍ കര്‍ദിനാളിനെതിരെ വൈദികര്‍ നടത്തുന്ന സമരം സഭയുടെ പാരമ്പര്യങ്ങള്‍ക്കെതിരാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിന് എതിരാണ് സഭാ തലവനെതിരെ നടത്തുന്ന സമരം. സഭാ സിനഡിലെ ഭൂരിപക്ഷത്തിന്റെ തലവന്‍ എന്ന നിലയില്‍ ആത്മാര്‍ഥമായാണ് പ്രവര്‍ത്തിക്കുന്നത്. വൈദികരും വിശ്വാസികളും മെത്രാന്മാരും സഭാ നേതൃത്വത്തെ അനുസരിക്കണം. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊടിയേറ്റ് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

വ്യാജരേഖ കേസില്‍ വൈദികരെയും വിശ്വാസികളെയും പൊലീസ് പീഡിപ്പിക്കുന്നത് തടയണം എന്നതാണ് വിമതരുടെ പ്രധാന ആവശ്യം.. സിനഡ് അധ്യക്ഷസ്ഥാനത്തുനിന്ന് കര്‍ദിനാള്‍ മാറിനില്‍ക്കണമെന്ന ആവശ്യം, കാനന്‍ നിയമത്തിന് എതിരായതിനാല്‍ പിന്‍വലിച്ചതായി വൈദികര്‍ പറഞ്ഞു. ബാക്കി ആവശ്യങ്ങളിലുള്ള ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് അവര്‍ പറയുന്നു. ചില ഉറപ്പുകള്‍ മെത്രാന്മാര്‍ എഴുതി നല്‍കിയെങ്കിലും ഇക്കാര്യങ്ങളില്‍ കുറച്ചുകൂടി വ്യക്തത വേണമെന്നാണ് പൊതുവികാരം. ചര്‍ച്ചയ്ക്ക് ശേഷം അതിരൂപതാ ആസ്ഥാനത്തെത്തി നടത്തിയ കൂടിയാലോചനകളിലാണ് സമരം തുടരാന്‍ തീരുമാനിച്ചത്. ശനിയാഴ്ച അന്തിമ തീരുമാനമുണ്ടായേക്കും. എന്നാല്‍ കര്‍ദിനാളിനെ മാറ്റി ഒരു തീരുമാനവും ഉണ്ടാകില്ല. ചര്‍ച്ചയുടെ വികാരം അടുത്ത മാസം നടക്കുന്ന വിപുലമായ സിനഡില്‍ അവതരിപ്പിക്കാമെന്ന് മെത്രാന്മാര്‍ ഉറപ്പു നല്‍കിയതായി വൈദികര്‍ പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരാണ് സ്ഥിരം സിനഡ് അംഗങ്ങള്‍. പാലക്കാട്ട് യുവജന സമ്മേളനം നടക്കുന്നതിനാല്‍ അവിടത്തെ മെത്രാനായ മാര്‍ മനത്തോടത്ത് എത്തിയില്ല. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട്, കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരെയും സഭാ ആസ്ഥാനമായ കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടില്‍ നടന്ന ചര്‍ച്ചകളിലേക്ക് വിളിച്ചു വരുത്തിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തായിരുന്നു ഇത്. ഷംഷാബാദ് ബിഷപ്പ് റാഫേല്‍ തട്ടിലും വൈകുന്നേരത്തോടെ എത്തിയെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category