1 GBP = 86.00INR                       

BREAKING NEWS

ബന്ധുവായ അശോക് കപൂറിനൊപ്പം 2004ല്‍ ആരംഭിച്ച ബാങ്ക് ചെറിയ കാലയളവ് കൊണ്ട് എത്തിയത് റാങ്കിംഗില്‍ നാലാമത്; നിഷ്‌ക്രിയ ആസ്തി വെളിപ്പെടുത്തണമെന്ന ബാങ്കിങ് റെഗുലേറ്ററുടെ ആവശ്യത്തോടെ കാര്യങ്ങള്‍ കൈവിട്ട് പോയി; സിഇഒ പദവി കൈവിട്ട് പോയതിന് പിന്നാലെ യെസ് ബാങ്ക് സ്ഥാപകനായ റാണാ കപൂറിന് ഒരു വര്‍ഷത്തിനിടെ നഷ്ടമായത് 7000 കോടി രൂപ

Britishmalayali
kz´wteJI³

മുംബൈ: തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന യെസ് ബാങ്കിന്റെ ഓഹരി വില ഓഗസ്റ്റ് മുതല്‍ ഇതുവരെ 78 ശതമാനം ഇടിഞ്ഞപ്പോള്‍ ബാങ്കിന്റെ സ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ റാണാ കപൂറിന് നഷ്ടമായത് 7000 കോടി രൂപ. വ്യാഴാഴ്ചമാത്രം ബാങ്കിന്റെ ഓഹരി വിലയില്‍ 20 ശതമാനമാണ് ഇടിവുണ്ടായത്. വെള്ളിയാഴ്ച്ച ഒരു ശതമാനം നഷ്ടത്തില്‍ 85 രൂപയിലാണ് വ്യാപാരം നടന്നത്. 404 രൂപയായിരുന്നു 52 ആഴ്ചയിലെ ബാങ്കിന്റെ ഓഹരിയുടെ ഉയര്‍ന്ന വില. ഇതോടെ, 1.4 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഓഹരിയുടെ മൊത്തം മൂല്യം 377 മില്യണ്‍ ഡോളറായി ഇതോടെ ഇടിഞ്ഞു. ബ്ലൂംബര്‍ഗിന്റെ കോടീശ്വര പട്ടികയിലെ ആസ്തിയിലെ പ്രകാരം ഓഗസ്റ്റ് 20ന് 1.4 ബില്യണ്‍ കോടി ഡോളറായിരുന്നു റാണ കപൂറിന്റെ ആസ്തി.


റാണയുടെ കൈവശം യെസ് ബാങ്കിന്റെ 10 ശതമാനം ഓഹരികളാണുള്ളത്. 2004 ലാണ് യെസ് ബാങ്ക് റാണ സ്ഥാപിക്കുന്നത്. ചെറിയ കാലയളവ് കൊണ്ട് രാജ്യത്തെ നാലമത്തെ വലിയ ബാങ്കായി യെസ് ബാങ്ക് ഉയര്‍ന്നു. കിട്ടാക്കടം ഉയര്‍ന്നതിനെതുടര്‍ന്ന് റിസര്‍വ് ബാങ്ക് അദ്ദേഹത്തെ രാജിവെയ്ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴും ഓഹരികള്‍ കയ്യൊഴിയാന്‍ അദ്ദേഹം തയ്യാറായില്ല. ഓഹരികള്‍ മുഴുവനും പെണ്‍ മക്കള്‍ക്കായി അദ്ദേഹം നീക്കിവെച്ചു.

യെസ് ബാങ്ക് -ഉത്ഭവവും ഉയര്‍ച്ചയും വീഴ്ച്ചയും
റാണാ കപൂറും ബന്ധുവായ അശോക് കപൂറും ചേര്‍ന്ന് 2004 ല്‍ ആരംഭിച്ച യെസ് ബാങ്ക് ക്രമേണ രാജ്യത്തെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായി വളര്‍ന്നിരുന്നു. ബാങ്കിന്റെ തുടക്കകാലം മുതല്‍ എംഡിയും സിഇഒയും പ്രധാന പ്രമോട്ടറുമാണ് റാണ. അതേസമയം മുംബൈ ഭീകരാക്രണത്തില്‍ ട്രൈഡന്റ് ഹോട്ടലില്‍ വെച്ച് അശേക് കപൂര്‍ കൊല്ലപ്പെടുകയും ചെയ്തു. റാണയുടെ പെണ്‍മക്കളായ രാഖി, രാധ, രോഷ്‌നി എന്നിവരും യെസ് ബാങ്കിന്റെ ഹോള്‍ഡിങ് കമ്പനികളായ യെസ് കാപിറ്റല്‍ (ഇന്ത്യ), മോര്‍ഗാന്‍ ക്രെഡിറ്റ്‌സ് എന്നിവയുടെ ഡയറക്റ്റര്‍മാരാണ്. യഥാക്രമം 3.28, 3.05 ശതമാനം ഓഹരികളാണ് ഈ കമ്പനികള്‍ക്ക് ബാങ്കിലുള്ളത്.

ഒരിക്കല്‍ നാലാം സ്ഥാനത്തായിരുന്ന യെസ് ബാങ്ക് കഴിഞ്ഞ മാസമാണ് ഏറ്റവും മികച്ച 10 സ്വകാര്യ ബാങ്കുകളുടെ പട്ടികയില്‍ നിന്നും പുറത്ത് പോയത്. പത്താം സ്ഥാനത്തു നിന്നും പതിനൊന്നാം സ്ഥാനത്തേക്ക് ബാങ്ക് തള്ളപ്പെടുകയായിരുന്നു. നിഷ്‌ക്രിയ ആസ്തിയുടെ വര്‍ധനവിനെ തുടര്‍ന്ന് ഇന്ത്യയിലെ ബാങ്കുകളെല്ലാം പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കാലയളവില്‍ അതേ പ്രതിസന്ധി മറച്ചുവച്ചതിലൂടെയാണ് യെസ് ബാങ്കിന് തകര്‍ച്ച നേരിട്ടത്. യെസ് ബാങ്കിന്റെ പ്രതിസന്ധി പുറം ലോകം അറിയുന്നത് രണ്ട് വര്‍ഷം മുമ്പാണ്. ബാങ്കിന്റെ പേരിലുള്ള നിഷ്‌ക്രിയ വായ്പയായ 63 കോടി ഡോളര്‍ വെളിപ്പെടുത്തണമെന്ന് ബാങ്കിങ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടതോടെയാണ് യെസ് ബാങ്ക് പ്രതിസന്ധിക്ക് തുടക്കമാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category