1 GBP = 97.00 INR                       

BREAKING NEWS

സോന്‍ഭദ്രയില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി പ്രതിഷേധം തുടരുന്നതിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ തൃണമൂല്‍ എംപിമാരുടെ സംഘവും; ഡെറക് ഒബ്രിയാന്റെ നേതൃത്വത്തിലുള്ള നാല് എംപിമാര്‍ എത്തുന്നത് കാവിക്കോട്ടയില്‍ സ്വാധീനം ഉറപ്പിക്കാനാകും എന്ന പ്രതീക്ഷയില്‍; പശ്ചിമബംഗാളില്‍ തങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയ ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനുറച്ച് മമതയുടെ സൈന്യം

Britishmalayali
kz´wteJI³

ഡല്‍ഹി: സോന്‍ഭദ്രയില്‍ വെടിയേറ്റു മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെസംഘവും എത്തുന്നു. ഡെറെക് ഒബ്രിയാന്റെ നേതൃത്വത്തിലുള്ള തൃണമൂലിന്റെ നാല് എംപിമാരാണ് സോന്‍ഭദ്രയിലെത്തുക. അതേ സമയം ഇവരെ ഇങ്ങോട്ടേക്ക് കടത്തിവിടാനുള്ള സാധ്യത വിരളമാണ്. വെള്ളിയാഴ്ച പ്രിയങ്കാ ഗാന്ധി സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പായി സോന്‍ഭദ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പാതി വഴിയില്‍വെച്ച് പ്രിയങ്കയെ പൊലീസ് തടയുകയും കരുതല്‍ തടങ്കലില്‍ ആക്കുകയും ചെയ്തതോടെ പ്രതിഷേധിച്ച പ്രിയങ്ക മരിച്ചവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ്.

നിരോധനാജ്ഞയുണ്ടെങ്കില്‍ മൂന്നുപേരെ മാത്രമേ ഒപ്പംകൂട്ടൂവെന്നും അറിയിച്ചെങ്കിലും മുന്നോട്ടുപോകാന്‍ പ്രിയങ്കയെ അനുവദിച്ചില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ വാഹനത്തിലാണ് ഇവരെ മിര്‍സാപുരിലെ ചുനാര്‍ ഗസ്റ്റ്ഹൗസിലേക്കു മാറ്റിയത്. അവിടെയും അവര്‍ കുത്തിയിരിപ്പുസമരം നടത്തിയതോടെ കളക്ടറും എസ്പി.യും അടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ ചര്‍ച്ചയ്‌ക്കെത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുകയേ വേണ്ടൂവെന്നും ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ തടഞ്ഞുവെച്ചിരിക്കുന്നതെന്നു വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ''എന്റെ മകന്റെ പ്രായമുള്ള കുട്ടി വെടിയേറ്റ് ആശുപത്രിയിലാണ്. മൂന്നു പേര്‍ക്കൊപ്പം എനിക്ക് അവരെ കാണാന്‍ പോകാം. ക്രൂരമായി കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കളെ കാണുകമാത്രമാണ് എനിക്കു വേണ്ടത്''-പ്രിയങ്ക വ്യക്തമാക്കി.

എന്നാല്‍ അധികൃതര്‍ ഈ ആവശ്യത്തിനു വഴങ്ങിയില്ല. 50,000 രൂപയുടെ ജാമ്യത്തുക കെട്ടിവെച്ച് ഡല്‍ഹിക്കു മടങ്ങണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിര്‍ദേശമെന്ന് മുന്‍ എംഎല്‍എ. ലളിതേഷ് പതി മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, മടങ്ങിപ്പോകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രിയങ്ക. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ വീടും ഭൂമിക്ക് ഉടമസ്ഥാവകാശവും നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രിയങ്കയെ തടഞ്ഞതോടെ സോന്‍ഭദ്ര ദേശീയ ശ്രദ്ധയിലേക്കെത്തിയതോടെയാണ് സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തൃണമൂലും തയ്യാറെടുക്കുന്നത്. തങ്ങളുടെ ശക്തകേന്ദ്രമായ പശ്ചിമ ബംഗാളില്‍ കടന്നുകയറിയ ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. പശ്ചിമ ബംഗാളില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സോന്‍ഭദ്രയിലെ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് രാഷ്ട്രീയമായി ഗുണകരമാക്കുകയാണ് തൃണമൂല്‍ ലക്ഷ്യം.

ബുധനാഴ്ചയാണ് സോന്‍ഭദ്ര ജില്ലയിലെ ഉഭ ഗ്രാമത്തില്‍ ഭൂമിതര്‍ക്കത്തെത്തുടര്‍ന്ന് വെടിവെപ്പുണ്ടായത്. ഗ്രാമമുഖ്യന്‍ യാഗ്യ ദത്ത് രണ്ടുവര്‍ഷംമുമ്പ് 36 ഏക്കര്‍ സ്ഥലം ഇവിടെ വാങ്ങിയിരുന്നു. ബുധനാഴ്ച അത് ഏറ്റെടുക്കാനെത്തിയപ്പോള്‍ ഗ്രാമവാസികള്‍ തടഞ്ഞു. തുടര്‍ന്ന് ഗ്രാമമുഖ്യന്റെ അനുയായികള്‍ അവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. 10 പേരാണ് വെടിയേറ്റ് മരിച്ചത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 29 പേരെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സോന്‍ഭദ്ര വെടിവെയ്പ്പുമായി ബന്ധപ്പെട്ട നാല് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തതായി അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താനായി പ്രത്യേക സമിതി രൂപീകരിച്ചു.1955 മുതലുള്ള ഭൂമി ഇടപാടുകളില്‍ അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category