1 GBP = 97.40 INR                       

BREAKING NEWS

മുംബൈ അധോലോകത്തെ ഭീകരരെ ഉരുക്കുമുഷ്ടിയോടെ വിറപ്പിച്ച എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ്; മുപ്പത്തിയഞ്ചു വര്‍ഷത്തെ സര്‍വീസില്‍ 150 ക്രിമിനലുകളെ വെടിവച്ചു വീഴ്ത്തി ടൈം മാഗസിന്റെ കവര്‍ചിത്രം വരെയായ ആഗോള പ്രശസ്തന്‍; ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാര്‍പ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ ഏറ്റുമുട്ടലില്‍ വധിച്ച മിടുമിടുക്കന്‍; മുംബൈ പൊലീസിലെ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് സര്‍വീസ് അവസാനിപ്പിച്ച് ബിജെപിയിലേക്ക്; മോദിയുടെ അനുയായി ആകാന്‍ ഒരുങ്ങുന്ന പ്രദീപ് ശര്‍മയുടെ കഥയിങ്ങനെ

Britishmalayali
kz´wteJI³

മുംബൈ: മുംബൈ അധോലോകത്തെ വിറപ്പിച്ച എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് മഹാരാഷ്ട്രാ പൊലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷലസ്റ്റ് സര്‍വീസ് അവസാനിപ്പിച്ച് ബിജെയില്‍ ചേരാന്‍ പോകുന്നു. സര്‍വീസിലെ കാലയിളവില്‍ 150തിലേറെ ക്രിമിനലുകളെ ക്രിമിനലുളെ കൊലപ്പെടുത്തി ഭീകരരുടെ പേടിസ്വപ്നവുമായി മാറിയ മിടുമിടുക്കനായ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ്മയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായി ആകാന്‍ ഒരുങ്ങുന്നത്. ഭീകരരുടെ പേടി സ്വപ്നമായി ആഗോള പ്രശസ്തനായ വ്യക്തിയാണ് പ്രദീപ്. ടൈം മാഗസിന്റെ കവര്‍ ചിത്രം വരെയായി അദ്ദേഹം ഇടംപിടിച്ചിരുന്നു. മുപ്പത്തിയഞ്ചു വര്‍ഷത്തെ സര്‍വീസ് അവസാനിപ്പിച്ചു കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്.

നിലവില്‍ താനെ ആന്റി എക്‌സ്‌ടോര്‍ഷന്‍ സെല്‍ തലവനാണ് പ്രദീപ് ശര്‍മ. ഡിജിപിക്കു രാജിക്കത്ത് അയച്ചതായും റിലീവിങ് ഓര്‍ഡറിനു കാത്തിരിക്കുകയാണെന്നും പ്രദീപ് ശര്‍മ പറഞ്ഞു. മുംബൈയിലെ അന്ധേരിയില്‍നിന്നോ നല്ലസൊപ്പാറയില്‍നിന്നോ ശര്‍മ ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്കു മത്സരിച്ചേക്കും. രാജിവച്ച കാര്യം സ്ഥിരീകരിച്ച പ്രദീപ് ശര്‍മ രാഷ്ട്രീയത്തില്‍ ചേരുന്നതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറയാന്‍ തയാറായില്ല. സ്വന്തം എന്‍ജിഒ വഴി സാമൂഹ്യ സേവനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ശര്‍മ പറഞ്ഞു.

തൊണ്ണൂറുകളില്‍ വിജയ് സലാസ്‌കര്‍, പ്രഫുല്‍ ഭോസലേ, അരുണ്‍ ബൊറുഡേ തുടങ്ങിയവര്‍ക്കൊപ്പം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന പൊലീസ് ഉദ്യോഗസ്ഥനാണ് പ്രദീപ് ശര്‍മ. മുംബൈ അധോലോകത്തെയും ഭീകരരെയും ഉരുക്കുമുഷ്ടിയോടെ നേരിട്ട ശര്‍മ 150ലേറെ ക്രിമിനലുകളെ വെടിവച്ചു വീഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന ബിജെപി നേതാക്കളുമായി അദ്ദേഹം നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നൂറിലേറെ അധോലോക കുറ്റവാളികളെ വകവരുത്തിയ ശര്‍മ, ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന മുംബൈയിലെ റാക്കറ്റിനെ ഒതുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു പ്രശസ്തനായിരുന്നു പ്രദീപ് ശര്‍മ്മ. പിന്നീട് വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നതോടെ ഈ ഇമേജിന് ഇടിവുണ്ടായി.

2008ല്‍ അധോലോക ബന്ധത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട ശര്‍മ മഹാരാഷ്ട്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതിയും ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് വീണ്ടും സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ ഉള്‍പ്പെടെ ശര്‍മ അറസ്റ്റ് ചെയ്തിരുന്നു. 1984ല്‍ മാഹിം പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായി ചേര്‍ന്ന ശര്‍മ, വിനോദ് മത്കര്‍, പര്‍വേശ് സിദ്ദിഖി, റഫീഖ് ഡബ്ബാവാല, സാദിഖ് കാലിയ തുടങ്ങി നൂറോളം അധോലോക കുറ്റവാളികളെ വകവരുത്തിയാണ് പ്രശസ്തിയാര്‍ജിച്ചത്. 2008ല്‍ അധോലോക ബന്ധത്തിന്റെ പേരില്‍ പൊലീസില്‍നിന്നു പുറത്താക്കിയ ശര്‍മ മഹാരാഷ്ട്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതിയും ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് പിന്നീട് സര്‍വീസില്‍ തിരികെ പ്രവേശിച്ചു.

താനെ ക്രൈംബ്രാഞ്ചിലെ സേവനത്തിനിടെയാണ് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ അറസ്റ്റ് ചെയ്യുന്നത്. ഗുണ്ടാത്തലവന്മാരും അധോലോക സംഘാംഗങ്ങളുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലൂടെയാണു പ്രദീപ് ശര്‍മ പേരെടുത്തത്. ഒരുകാലത്ത് ഇദ്ദേഹം അധോലോകത്തിനു പേടിസ്വപ്നമായിരുന്നു. ഏറ്റുമുട്ടി കീഴ്‌പ്പെടുത്തല്‍ എളുമല്ലെന്നു കണ്ടെത്തിയ അധോലോക സംഘം, ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ പാട്ടിലാക്കാനുള്ള നീക്കം നടത്തി. ഈ നീക്കത്തില്‍ അദ്ദേഹം കുടുങ്ങിയെന്നായിരുന്നു പൊലീസ് വിലയിരുത്തല്‍. അധോലോകത്തിന്റെ 'അന്തകന്‍' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്.

ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാര്‍പ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ 1999 ല്‍ ദാദറില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ വെടിവച്ചു വീഴ്ത്തിയത് പ്രദീപ് ശര്‍മയാണ്. സുഭാഷ് താക്കൂര്‍ സംഘത്തിലെ റഫിഖ് ഡബ്ബാവാലയെ 2001 ല്‍ വെടിവച്ചിട്ട പ്രദീപ്, ഛോട്ടാ രാജന്‍ സംഘത്തിലെ വിനോദ് മത്കറെയും വെടിവച്ചു കൊന്നിട്ടുണ്ട്. ഇരകളുടെ എണ്ണത്തില്‍ ശര്‍മയ്ക്കു തൊട്ടുപിന്നാലെ 82 പേരെ വകവരുത്തിയ റെക്കോര്‍ഡുമായി എസ്ഐ ദയാ നായ്ക്കുണ്ട്. ഇന്‍സ്‌പെക്ടര്‍ പ്രഫുല്‍ ഭോസ്ലെ 77 പേരെയും രവീന്ദ്ര ആംഗ്രെ 51 പേരെയും വിജയ് സാലസ്‌കര്‍ 40 പേരെയും വകവരുത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category