1 GBP = 97.40 INR                       

BREAKING NEWS

ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാര്‍; മലയാളികള്‍ ഉണ്ടോ എന്ന കാര്യത്തിലും ആശങ്ക; അമേരിക്കയുമായുള്ള സംഘര്‍ഷത്തിനിടെ ഇറാന്‍ കസ്റ്റഡിയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ നയതന്ത്ര ഇടപെടല്‍ ഊര്‍ജ്ജിതമാക്കി; രണ്ടും കല്‍പ്പിച്ച് ഇറാനും വിട്ടുവീഴ്ച്ചയ്ക്കില്ലാതെ അമേരിക്കയും രംഗത്തിറങ്ങുമ്പോള്‍ ലോകം ആശങ്കയില്‍

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍. അതേസമയം ഈ ഇന്ത്യക്കാകരില്‍ എത്ര മലയാളികള്‍ ഉണ്ടെന്ന കാര്യം വ്യക്തമല്ല. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാന്‍ കണ്ടുകെട്ടിയത്. അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിന് ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷപ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കിയത്.

ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്വീഡന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്റ്റെനാ ഇംപേരോ. കപ്പല്‍ തീരത്തടുപ്പിച്ച് ഹോര്‍മോസ്ഗന്‍ തുറമുഖഅധികാരികള്‍ക്ക് കൈമാറിയെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ചെറിയ കപ്പലുകളും ഹെലികോപ്റ്ററും ബ്രിട്ടീഷ് കപ്പലിനെ സമീപിക്കുകയായിരുന്നുവെന്ന് സ്റ്റെനാ ഇംപേരോയുടെ ഉടമയായ കമ്പനി പറഞ്ഞു. കപ്പല്‍ ഇറാനിലേക്ക് നീങ്ങുകയാണെന്നും ജീവനക്കാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകള്‍ പിടിച്ചെടുത്ത ഇറാന്റെ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ഇന്നലെ വൈകിട്ട് നാല് മണിയോടെ സായുധ യാനങ്ങളുടെയും ഹെലിക്കോപ്ടറുകളുടെയും സഹായത്തോടെ സ്റ്റെന ഇംപെറോ വളഞ്ഞ ഇറാന്‍ സേന ടാങ്കറിനെ വടക്കന്‍ തീരത്തേക്ക് നയിക്കുകയായിരുന്നു. മുക്കാല്‍ മണിക്കൂറിനുശേഷം ലൈബീരിയന്‍ പതാകേന്തിയ മെസ്ഡറിനെയും വളഞ്ഞു. ബ്രിട്ടീഷ് കമ്പനി നോര്‍ബള്‍ക്ക് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഈ ടാങ്കറും വടക്കന്‍ തീരത്തേക്ക് അടുപ്പിച്ചു. ഈ ടാങ്കര്‍, സൈന്യത്തിന്റെ പരിശോധനയ്ക്കുശേഷം വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്.

സ്റ്റെന ഇംപെറോ അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെയാണ് സഞ്ചരിച്ചിരുന്നതെന്നും എല്ലാ തരത്തിലുമുള്ള രേഖകളും ഉണ്ടായിരുന്നുവെന്നും അതിന്റെ വക്താവ് അറിയിച്ചു. ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. റഷ്യ, ലാത്വിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റതായോ അപകടമുണ്ടായതായോ ഇതുവരെ റിപ്പോര്‍ട്ടില്ല. 2018-ല്‍ നിര്‍മ്മിച്ച ടാങ്കര്‍ ഇപ്പോള്‍ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്നും ടാങ്കറുമായി ബന്ധപ്പെടാനാകുന്നില്ലെന്നും വ്ക്താവ് പറഞ്ഞു.

രണ്ട് ബ്രിട്ടീഷ് ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി തെരേസ മെയ് ദേശീയ സുരക്ഷാ സമിതിയയായ കോബ്രയുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്തു. യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗ്രേലിങ്ങും പങ്കെടുത്തു. ഇറാന്റെ നടപടികളെ അപലപിച്ച യോഗം, നടപടികള്‍ അന്താരാഷ്ട്ര കപ്പല്‍സഞ്ചാര നയങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്നും വിലയിരുത്തി. തല്‍ക്കാലത്തേക്ക് ഹോര്‍മുസ് കടലിടുക്കുവഴിയുള്ള യാത്ര ഒഴിവാക്കാന്‍ ബ്രിട്ടനിലെ ഷിപ്പിങ് വിഭാഗത്തോട് യോഗം ആവശ്യപ്പെടുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പും യോഗം ഇറാന് നല്‍കി. സഖ്യകക്ഷികളുമായി ഇക്കാര്യം ആശയവിനിമയം നടത്തിയതായും ജെറമി ഹണ്ട് പറഞ്ഞു. രണ്ട് കപ്പലുകളിലും ബ്രിട്ടീഷുകാരായ നാവികരില്ലെങ്കിലും ബ്രിട്ടീഷ് കപ്പലുകളെന്ന നിലയില്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. മേഖലയിലൂടെ എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് സമാധാനപരമായി യാത്ര ചെയ്യാവുന്ന സ്ഥിതിയുണ്ടാവണമെന്നും ജെറമി ഹണ്ട് പറഞ്ഞു.

പ്രശ്‌നം ബ്രിട്ടനുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. ബ്രിട്ടന്‍ അടുത്ത സഖ്യകക്ഷിയാണെന്നും അവര്‍ നേരിടുന്ന പ്രശ്‌നം സ്വന്തം പ്രശ്‌നം പോലെ അമേരിക്ക കൈകാര്യം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ അവരുടെ സ്വഭാവം തെളിയിച്ചുകൊണ്ടിരിക്കുയാണെന്നും സാമ്പത്തിക ഉപരോധ മേര്‍പ്പെടുത്തിയതോടെയാണ് തനിനിറം പുറത്തുവരുന്നതെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് ചൂണ്ടിക്കാട്ടി.

ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ മേഖലയിലെ സംഘര്‍ഷത്തെ യുദ്ധസമാനമാക്കി മാറ്റിയിട്ടുണ്ട്. ബ്രിട്ടീഷ് ടാങ്കറുകള്‍ ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ 15 വര്‍ഷമായി ഉപേക്ഷിച്ചിട്ടിരുന്ന സൗദി അറേബ്യയിലെ സൈനിക താവളത്തില്‍ കൂടുതല്‍ സേനയെ നിയോഗിക്കാന്‍ അമേരിക്ക തീരുമാനിച്ചു. യുദ്ധമല്ലാതെ മറ്റൊരു വഴിയില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് അമേരിക്കയുടെ ഈ നടപടി വ്യക്തമാക്കുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.

റിയാദിന് 85 മൈല്‍ തെക്കുമാറിയുള്ള പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലാണ് വീണ്ടും അമേരിക്കന്‍ സൈന്യം എത്തിയത്. യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും അഞ്ഞൂറിലേറെ സൈനികരും ഇവിടെയെത്തിക്കാനാണ് തീരുമാനം. കുറച്ച് സൈനികരും പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനവും ഇതിനകം പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലെത്തിയതായി അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇറാഖില്‍ സദ്ദാം ഹുസൈനെ കീഴ്‌പ്പെടുത്തിയശേഷം 2003-ല്‍ അമേരിക്ക ഉപേക്ഷിച്ച വ്യോമത്താവളമാണിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category