1 GBP = 93.40 INR                       

BREAKING NEWS

ഒളിപ്പിച്ച കത്തിയെടുത്തത് കൂളായി പൊലീസിന് കൈമാറി ശിവരഞ്ജിത്ത്; ഇതൊക്കെ എന്തെന്ന ഭാവത്തില്‍ ചുവന്ന ഷര്‍ട്ടണിഞ്ഞ് നിസാം; ഒരു കൈവിലങ്ങില്‍ ബന്ധിപ്പിച്ച് രണ്ട് സഖാക്കളേയും യൂണിവേഴ്സിറ്റി കോളേജില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അന്തം വിട്ട് കാഴ്ചക്കാരായി ചില വിദ്യാര്‍ത്ഥികള്‍; അവധി ദിവസം നോക്കി തെളിവെടുപ്പ് നടത്തിയതിനാല്‍ പ്രതിഷേധക്കാരും ആവേശക്കാരും ഇല്ലാതിരുന്നത് പൊലീസിന് തുണയായി; കൊടും ക്രിമിനലുകളെ പോലെ കൂസല്‍ ഇല്ലാതെ കൊലക്കേസ് പ്രതികള്‍ വീണ്ടും ജയിലിലേക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നും രണ്ടും പ്രതികളായ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും വീണ്ടും റിമാന്‍ഡ് ചെയ്തു. 29 വരെയാണു മൂന്നാം മജിസ്ട്രേട്ട് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു.

ശിവരഞ്ജിത്ത് അഖിലിനെ കുത്താന്‍ ഉപയോഗിച്ച രക്തക്കറ പുരണ്ട കത്തി ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കാന്‍ അപേക്ഷ സമര്‍പ്പിക്കും. നസീമിന്റെ കയ്യിലും കത്തി ഉണ്ടായിരുന്നെന്നും മഹസര്‍ തയാറാക്കിയ വേളയില്‍ ലഭിച്ച ആ കത്തി തന്റേതാണെന്നു നസീം സമ്മതിച്ചതായും കന്റോണ്‍മെന്റ് സിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കനത്ത സുരക്ഷയിലാണു പ്രതികളെ കോടതിയില്‍ എത്തിച്ചത്. എന്തെങ്കിലും പരാതി ഉണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു പ്രതികളുടെ മറുപടി. കൂസല്‍ ഇല്ലാതെയാണ് തെളിവെടുപ്പിലും കോടതി നടപടികളിലും പ്രതികള്‍ പങ്കെടുത്തത്. പൊലീസിന് കത്തി കാട്ടിക്കൊടുത്തത് ശിവരഞ്ജിത്തായിരുന്നു. 4 മുതല്‍ 6 വരെ പ്രതികളും എസ്എഫ്ഐ കോളജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമായ അദ്വൈത്, ആരോമല്‍ എസ്.നായര്‍, ആദില്‍ മുഹമ്മദ് എന്നിവരുടെ ജാമ്യ ഹര്‍ജികള്‍ കോടതി തള്ളി. റിമാന്‍ഡിലുള്ള എട്ടാം പ്രതി നേമം സ്വദേശി ഇജാബിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി ഇന്നു വിധി പറയും.

പിരിച്ചുവിട്ട എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയുമായ ശിവരഞ്ജിത്തിനെയും നസീമിനെയും ഒരേ വിലങ്ങില്‍ ബന്ധിച്ചാണു രാവിലെ 8.55നു തെളിവെടുപ്പിനു കൊണ്ടുവന്നത്. സംഘര്‍ഷത്തിനുശേഷം അടച്ചിട്ടിരിക്കുന്നതിനാല്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നില്ല. പ്രതികളുമായി കോളജ് യൂണിയന്‍ ഓഫിസിലും ഇടിമുറിയിലും പോയ പൊലീസ് 5 മിനിറ്റിനകം തിരിച്ചെത്തിയ ശേഷമാണു കത്തി കണ്ടെടുത്തത്. ക്യാംപസില്‍ നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തു. കോളജിലേക്കു കയറുന്ന ഭാഗത്ത്, ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുള്ള സ്ഥലത്തു ചവറുകള്‍ക്കടിയില്‍ മണ്ണില്‍ താഴ്ത്തിയിരുന്ന കത്തി ശിവരഞ്ജിത് തന്നെയാണു പുറത്തെടുത്തത്. സംഭവത്തിന് ഒരാഴ്ച മുന്‍പ് ഓണ്‍ലൈന്‍ വഴിയാണു കത്തി വാങ്ങിയതെന്നു ശിവരഞ്ജിത് പൊലീസിനോടു പറഞ്ഞു. യൂണിയന്‍ ഓഫിസില്‍ സൂക്ഷിച്ചിരുന്ന കത്തി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച 12നു രാവിലെ മുതല്‍ പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്നു. തന്നെ നസീം പിടിച്ചുനിര്‍ത്തുകയും ശിവരഞ്ജിത് നെഞ്ചില്‍ കുത്തുകയും ചെയ്തെന്നാണ് അഖിലിന്റെ മൊഴി.

കോളജില്‍ കൈവിലങ്ങുമായി പൊലീസ് അകമ്പടിയില്‍ എത്തിയപ്പോള്‍ അവര്‍ ആദ്യമൊന്നു പകച്ചു. എസ്എഫ്ഐ ലോക്കല്‍ ഭാരവാഹി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇരുവരേയും ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും കനത്ത പ്രതിഷേധം ഭയന്നു കോളജിലേയ്ക്കു കൊണ്ടു വരാതെ 2 ദിവസം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ 8.55ന് സിഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് വിലങ്ങണിയിച്ച് കോളജില്‍ എത്തിച്ചത്. ഒരു വിലങ്ങിലാണു രണ്ടുപേരേയും ബന്ധിച്ചിരുന്നത്. കോളജിന് അവധി ആയതിനാല്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നില്ല. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കു ഹാജരാക്കിയ ശേഷമാണു ജയിലില്‍ തിരികെ കൊണ്ടുപോയത്. 12.40ന് പൊലീസ് വാനില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജനകീയ പ്രതിഷേധം ഭയന്നു പുറത്തിറക്കിയില്ല. ഡോക്ടര്‍ വാനിലുള്ളില്‍ വന്നാണു പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

കുത്തു വന്ന വഴി ആദര്‍ശ് ഓര്‍ക്കുമ്പോള്‍
അഖില്‍ ചന്ദ്രനെ കുത്തിവീഴ്ത്തിയ സംഘര്‍ഷത്തിനു തൊട്ടുമുന്‍പ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കേസിലെ രണ്ടാംപ്രതിയുമായ എ.എന്‍. നസീം ഫോണില്‍ 'ചിലരോടു' സംസാരിച്ചിരുന്നുവെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകന്‍ സി.ആദര്‍ശ് പറയുന്നു. ആ സംഭാഷണത്തിനുശേഷമാണ് 'നമുക്ക് അടിച്ചുതന്നെ തീര്‍ക്കാ'മെന്ന് നസീം ആക്രോഷിച്ചത്. ശിവരഞ്ജിത് അഖിലിനെ കുത്തിവീഴ്ത്തും മുന്‍പ് തന്റെ നേര്‍ക്കും കത്തിവീശിയതായി ആദര്‍ശ് പറയുന്നു. അഖിലിന്റെ ഉറ്റസുഹൃത്തും മൂന്നാംവര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഡിപാര്‍ട്ട്മെന്റല്‍ കമ്മിറ്റി അംഗവുമായ ആദര്‍ശ് കഴിഞ്ഞ 12ന് കോളജില്‍ ഉണ്ടായ സംഭവങ്ങളെക്കുറിച്ചു ഭീതിയോടെയാണ് ഓര്‍ക്കുന്നത്.

യൂണിറ്റ് കമ്മിറ്റി ഓഫിസിനു മുന്നിലെ മരച്ചുവട്ടിലിരുന്ന മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ത്ഥിയും എസ്എഫ്ഐക്കാരനുമായ ഉമൈറിനെയും സുഹൃത്തുക്കളെയും യൂണിറ്റ് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ രാവിലെ ചീത്ത വിളിച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം. 'ക്ലാസില്‍ പോയിരിക്കെടാ'യെന്നു പറഞ്ഞായിരുന്നു തെറിവിളി. തിരിച്ചു പ്രതികരിച്ചതോടെ അടിയായി. ഉമൈറിനെ മുന്‍പും അടിച്ചിട്ടുണ്ട്. രണ്ടാമതും അടി കിട്ടിയതോടെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്നു തോന്നി. ഞങ്ങള്‍ പത്തിരുപതുപേര്‍ നേരെ യൂണിറ്റ് റൂമിലേക്കു പോയി. കോളജ് കന്റീനില്‍ തലേദിവസം നടന്ന സംഭവങ്ങളുമായും ഞങ്ങളുടെ പ്രതിഷേധത്തിനു ബന്ധമുണ്ടായിരുന്നു.

കന്റീനില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമെല്ലാം ചേര്‍ന്നു പാട്ടുപാടുന്നതു പതിവാണ്. എന്നാല്‍ അന്നു സാറ എന്ന എസ്എഫ്ഐ യൂണിറ്റ് അംഗമായ പെണ്‍കുട്ടി 'നിര്‍ത്തെടാ' എന്നു പറഞ്ഞു ചൂടായി. ആരും ഗൗനിക്കാഞ്ഞതോടെ യൂണിറ്റില്‍ പോയി പരാതി പറഞ്ഞു. തുടര്‍ന്ന് അഖില്‍, സഞ്ജു, മോത്തി എന്നിവരെ യൂണിറ്റ് റൂമിലേക്ക് വിളിപ്പിച്ചു. നസീമും ശിവരഞ്ജിത്തും ഒഴികെ, ഇപ്പോള്‍ പ്രതികളായ മിക്കവരും അവിടെയുണ്ടായിരുന്നു. വിചാരണ കഴിഞ്ഞ് കണ്ണുനിറഞ്ഞാണ് മൂന്നുപേരും ഇറങ്ങിവന്നത്. പിറ്റേന്നു രാവിലെയാണ് ഉമൈറിനെ അടിച്ച സംഭവമുണ്ടായത്. ഇതോടെ യൂണിറ്റിലെ ഉത്തരവാദപ്പെട്ടവരോടു പരാതി പറയാനായി ഞങ്ങള്‍ യൂണിറ്റ് ഓഫിസിനു മുന്നിലെത്തി.

യൂണിറ്റുകാര്‍ വിളിച്ചതനുസരിച്ചു നസീമും ശിവരഞ്ജിത്തും ബൈക്കിലെത്തി. ഞങ്ങളുടെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു നസീം നാലഞ്ചു കോളുകള്‍ ചെയ്തു. ഒടുവില്‍ കോള്‍ കട്ട് ചെയ്ത് 'എന്നാപ്പിന്നെ നമുക്ക് അടിച്ചുതന്നെ തീര്‍ക്കാമെടാ' എന്നു പറഞ്ഞു. ഇതിനിടയില്‍ വടിയും തടിയും കല്ലുമെല്ലാം അവര്‍ എടുത്തിട്ടുണ്ടായിരുന്നു. കണ്ണടച്ചുതുറക്കും മുന്‍പ് സംസ്‌കൃത കോളജില്‍ നിന്നും പുറത്തുനിന്നുമടക്കം ആള്‍ക്കാര്‍ പറന്നെത്തി. ഞങ്ങള്‍ക്കെല്ലാം അടികിട്ടി.

നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കയ്യില്‍ കത്തിയുണ്ടായിരുന്നു. ഇതിനിടയില്‍ ശിവരഞ്ജിത് 'കുത്തുമെടാ'എന്നു പറഞ്ഞ് എന്റെ നേരെയും കത്തിനീട്ടി. പെട്ടെന്നു പിറകില്‍നിന്ന് അഖിലിന്റെ ശബ്ദം കേട്ടു. 'ചോര, ചോര' എന്നു നിലവിളി. തിരിഞ്ഞുനോക്കുമ്പോള്‍ ഷര്‍ട്ടില്‍ മൊത്തം ചോര. വീഴാന്‍ പോയപ്പോള്‍ ഞങ്ങളെല്ലാം തോളിലെടുത്തു പുറത്തു പൊലീസ് വാനിലെത്തിച്ചു. കുത്തുന്ന രംഗം ഞാന്‍ കണ്ടിരുന്നില്ല. പക്ഷേ രണ്ടുതവണ കുത്തിയെന്നാണു കണ്ടവര്‍ പറഞ്ഞത്.

നസീമിനെ രക്ഷിക്കാന്‍ പൊലീസും
പൊതുമുതല്‍ നശിപ്പിച്ചതു സംബന്ധിച്ച മുന്‍ കേസില്‍ നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റും ജാമ്യക്കാര്‍ക്കു നോട്ടിസും. നസീമിന്റെയും എസ്എഫ്ഐ പ്രവര്‍ത്തകരായ 7 കൂട്ടാളികളുടെയും നിലവിലെ ജാമ്യ ബോണ്ട് ചീഫ് മജിസ്ട്രേട്ട് കോടതി റദ്ദാക്കി.

കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കാതെ മ്യൂസിയം പൊലീസ് ഒത്തുകളിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിനകം നസീമടക്കം 8 കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനും ജാമ്യക്കാരെ ഹാജരാക്കാനും കോടതി ഉത്തരവിട്ടത് കഴിഞ്ഞ പത്തിനാണ്. യൂണിവേഴ്സിറ്റി കോളജില്‍ അഖിലിനെ കുത്തിയ കേസില്‍ നസീമിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും പൊലീസ് ഇക്കാര്യം മറച്ചുവച്ചു. പ്രതി പിടിയിലായതറിഞ്ഞാല്‍ വാറന്റ് പുറപ്പെടുവിച്ച കോടതിയില്‍ നിന്നു പൊലീസ് പ്രൊഡക്ഷന്‍ വാറന്റ് വാങ്ങി പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കേണ്ടതാണ്. എന്നാല്‍ മ്യൂസിയം പൊലീസ് ഇതു ചെയ്തില്ല.

2017 ഏപ്രില്‍ 10 മുതല്‍ 2019 ജൂണ്‍ 10 വരെ വിവിധ മാസങ്ങളിലായി പലകുറി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും പ്രതിയെ പിടിക്കാന്‍ മ്യൂസിയം പൊലീസ് തയാറായില്ല. പ്രതികളുടെ വീടു പൂട്ടിയിരിക്കുന്നു, ഒളിവില്‍ പോയി, താമസം മാറി, സമയം കിട്ടിയില്ല എന്നിങ്ങനെ പല കാരണം കാണിച്ചാണു പൊലീസ് വാറന്റ് മടക്കിയത്. പൊതുമുതല്‍ നശിപ്പിച്ചതിനു നസീമിനും കൂട്ടാളികള്‍ക്കുമെതിരെ 2016 ഫെബ്രുവരി എട്ടിനാണു മ്യൂസിയം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category