1 GBP = 93.80 INR                       

BREAKING NEWS

ഞങ്ങളെ സഖാവിന്റെ പണം മറ്റൊരു സഖാവ് മോഷ്ടിച്ചാല്‍ നിങ്ങള്‍ക്കെന്താ പൊലീസേ..! ഒറ്റപ്പാലം നഗരസഭയിലെ മോഷണത്തില്‍ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത എസ്ഐയെ തെറിപ്പിച്ചു; അന്വേഷണ ഉദ്യോഗസ്ഥനായ വിപിന്‍ കെ വേണുഗോപാലിനെ സ്ഥലം മാറ്റിയത് പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക്; ഉദ്യോഗസ്ഥനെതിരായ പ്രതികാര നടപടി മോഷ്ടാവായ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാതയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയതിന് പിന്നാലെ

Britishmalayali
kz´wteJI³

ഒറ്റപ്പാലം: മോഷണക്കേസില്‍ നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷയെ പ്രതി ചേര്‍ത്തതിന് പിറകെ ഒറ്റപ്പാലം എസ്ഐ.യെ സ്ഥലം മാറ്റി സഖാക്കളുടെ പ്രതികാരം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വിപിന്‍ കെ വേണുഗോപാലിനെയാണ് പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്. പ്രതികാര നടപടിയുടെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച രാവിലെ ചുമതലയേല്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നഗരസഭയിലെ മോഷണക്കേസില്‍ പ്രതിയായ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാതയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയതായാണ് വിവരം. ഇതിന് പിന്നാലെയാണ് എസ്ഐ.യ്ക്ക് സ്ഥലംമാറ്റം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ കൗണ്‍സിലറുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പട്ട് സിപിഎമ്മിന്റെ രാഷ്ട്രീയസമ്മര്‍ദം പൊലീസിനുമേലുണ്ടായിരുന്നു. ഒറ്റപ്പാലം എസ്ഐ.യായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളിലാണ് സ്ഥലംമാറ്റം. ഭരണകക്ഷിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ കേസ് ഒതുക്കാന്‍ കൂട്ടു നില്‍ക്കാത്തതു കൊണ്ടാണ് ഉദ്യോഗസ്ഥനെതിരായ നടപടി എന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ജൂണ്‍ 20-നാണ് നഗരസഭയില്‍ മോഷണം നടന്നത്. മോഷണ കേസില്‍ പ്രതിയായതിന് പിന്നാലെ സുജതയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ജൂണ്‍ ഇരുപതിനായിരുന്നു ഒറ്റപ്പാലം നഗരസഭയിലെ സിപിഐഎം കൗണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ലതയുടെ ബാഗില്‍നിന്നും 38000 രൂപ മോഷണം പോയത്. കേസ് അന്വേഷിച്ച ഒറ്റപ്പാലം പൊലീസ് നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണായ സുജാതയാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വരോട് ലോക്കല്‍ കമ്മറ്റി അംഗമായ സുജാതയെ പാര്‍ട്ടിയില്‍ നിന്നും പുറാത്തക്കണമെന്ന ലോക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ പാലക്കാട് ജില്ലാ കമ്മറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി ഉണ്ടായത്. മാസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് ഒന്നര ലക്ഷം രൂപ നഗരസഭ ഓഫീസില്‍വെച്ച് വിവിധ ആളുകള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. മോഷണ കേസില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഒറ്റപ്പാലം നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷയുടെ പണം താന്‍ മോഷ്ടിച്ചതായി സ്ഥിരംസമിതി അധ്യക്ഷ സുജാത കുറ്റസമ്മതം നടത്തിയതായി പൊലീസ് വെളിപ്പെടുത്തുകയുണ്ടായി.

പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായ ടി. ലതയുടെ ബാഗില്‍ നിന്നും 38,000 രൂപ താന്‍ മോഷ്ടിച്ചതായാണ് സുജാത പറഞ്ഞത്. ഈ തുക താന്‍ തന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. സുജാത പൊലീസിനോട് പറഞ്ഞു. എല്ലാ കൗണ്‍സിലര്‍മാരും അന്വേഷണ പരിധിയില്‍ വരുമെന്ന ഘട്ടത്തിലാണ് സുജാത കുറ്റസമ്മതം നടത്തിയത്. അതേസമയം സുജാതയുടെ കളവും അറസ്റ്റിനുള്ള നീക്കവും പാലക്കാട് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. പൊലീസിനോട് സുജാത നടത്താന്‍ പോകുന്ന വെളിപ്പെടുത്തലുകളാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. ഇതിനു പിന്നിലുള്ള രാഷ്ട്രീയമാണ് സിപിഎമ്മിന് കുഴയ്ക്കുന്നത്. ഒറ്റപ്പാലം നഗരസഭയില്‍ ചീഞ്ഞു നാറുന്ന സിപിഎം രാഷ്ട്രീയത്തിനെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും സുജാത നടത്തിയാല്‍ അത് സിപിഎമ്മിന് തലവേദനയാകും.

അതുകൊണ്ട് തന്നെ സുജാതയുടെ അറസ്റ്റ് സിപിഎം നേതൃത്വം ഇടപെട്ടു വൈകിക്കുകയാണ് എന്നാണ് സൂചന. നുണപരിശോധനയാണ് സുജാത വെട്ടിലാകാന്‍ കാരണം. സുജാത സമ്മതിച്ചില്ലെങ്കില്‍ ഒറ്റപ്പാലം നഗരസഭയിലെ 36 കൗണ്‍സിലര്‍മാരുടെയും വിരലടയാളം എടുക്കാനും നുണപരിശോധന നടത്താനും നീക്കം നടത്തുമെന്ന പൊലീസ് മുന്നറിയിപ്പിലാണ് കുറ്റസമ്മത മൊഴിയിലേക്ക് സുജാത നീങ്ങിയത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇത് കഴിഞ്ഞു ചോദ്യം ചെയ്യല്‍ വേളയില്‍ സുജാത നടത്താന്‍ പോകുന്ന വെളിപ്പെടുത്തലുകളാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. ഒറ്റപ്പാലം നഗരസഭയിലെ പല സിപിഎം നീക്കങ്ങളും സുജാതയ്ക്ക് അറിയാം. പല രഹസ്യബന്ധങ്ങളും സുജാതയ്ക്ക് അറിയുകയും ചെയ്യാം. താന്‍ അടക്കമുള്ളവരുടെ ബന്ധങ്ങളും അടുപ്പങ്ങളും അതേ രീതിയില്‍ ഈ കളവു കേസുമായി ബന്ധപ്പെട്ട് സുജാത വെളിപ്പെടുത്തിയാല്‍ അത് സിപിഎമ്മിന് ക്ഷീണം ചെയ്യും. ഇതാണ് സിപിഎം സുജാതയേയും സുജാതയുടെ വെളിപ്പെടുത്തലുകളെയും ഭയക്കുന്നത്.

സുജാതയെ ബന്ധപ്പെട്ടു ഒരു വെളിപ്പെടുത്തലുകളും നടത്തലുകളും നടത്തരുതെന്ന് സിപിഎം സുജാതയെ ചട്ടംകെട്ടിയതായാണ് സൂചനകള്‍. കളവ് കേസ് സമ്മതിക്കുക. വേറെ ഒരു വെളിപ്പെടുത്തലുകളും നടത്തരുത്. ഇതാണ് സുജാതയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. പക്ഷെ സുജാതയെ അറിയുന്നവര്‍ മറുനാടനോട് നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രകാരം സുജാതയും കടുത്ത വിഷമത്തിലാണ്. താന്‍ കള്ളിയായി. ഈ ഘട്ടത്തില്‍ തന്നോടോപ്പമുണ്ടായിരുന്നുവര്‍ കയ്യൊഴിയുകയും ചെയ്തു. സുജാത തന്നെ വന്‍ തുക ചില കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയതായി സൂചനയുണ്ട്. ഈ തുക നഷ്ടമാവുകയും ചെയ്തു. കള്ളിയാവുകയും ചെയ്തു. ഇതിലാണ് സുജാതയുടെ മനോവിഷമം. ഈ വെളിപ്പെടുത്തല്‍ സുജാത നടത്തിയാല്‍ സുജാതയുടെ പണത്തില്‍ നിന്ന് പങ്കു പറ്റിയ കൗണ്‍സിലര്‍മാര്‍ ആരെന്ന അന്വേഷണം വരും. ഇത് സിപിഎമ്മിന് ഭീഷണിയാകും.

കൗണ്‍സിലര്‍മാരെ ചോദ്യം ചെയ്താല്‍ അവരും പലതും വിളിച്ചുപറയും. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്ക് എതിരെ പാര്‍ട്ടിയിലെ വനിതാ നേതാവ് ഉയര്‍ത്തിയ ലൈംഗിക ആരോപണത്തിന്റെ ക്ഷീണത്തില്‍ നിന്ന് പാലക്കാട് സിപിഎം ഇതുവരെ മുക്തമായിട്ടില്ല. അതിനുശേഷം നഗരസഭാ കൗണ്‍സിലില്‍ നിന്ന് ലൈംഗിക അപവാദത്തിന്റെയും ചെളിവാരിയെറിയലിന്റെയും കഥകള്‍ വരുന്നത് പന്തിയായിരിക്കില്ല. അതുകൊണ്ട് തന്നെ സിപിഎം തത്ക്കാലം സുജാതയുടെ കളവ് കേസിന്റെ പിന്നാലെയാണ്. യുഡിഎഫിന്റെ ഒരു കൗണ്‍സിലറോട് സുജാത അടുപ്പം പുലര്‍ത്തുന്നുണ്ട്. ഇത് സിപിഎമ്മില്‍ തന്നെ വിവാദമായി നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.

പാര്‍ട്ടി കൗണ്‍സിലര്‍ എന്തിനു യുഡിഎഫ് കൗണ്‍സിലറോട് അടുപ്പം പുലര്‍ത്തുന്നു എന്നതാണ് സിപിഎമ്മില്‍ നിന്നും ഈ കാര്യത്തില്‍ ഉയര്‍ന്ന ചോദ്യം. ഈ കാര്യത്തില്‍ പാര്‍ട്ടി സുജാതയെ താക്കീത് ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കൗണ്‍സിലില്‍ ഈ യുഡിഎഫ് അംഗം കൂടി അംഗമാണ്. ഈ അടുപ്പമാണ് ഇരുവരും നിലനിര്‍ത്തിയത്. പക്ഷെ യുഡിഎഫ് കൗണ്‍സിലര്‍ ആയതിനാല്‍ ഈ കാര്യത്തില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ് തലപൊക്കുകയായിരുന്നു. ഇപ്പോള്‍ തെന്നെ കളവ് കേസ് ഉയര്‍ന്നപ്പോള്‍ ഈ യുഡിഎഫ് കൗണ്‍സിലറും മറ്റൊരു സ്റ്റാന്റിങ് കൗണ്‍സില്‍ ചെയര്‍മാനും കൂടി സുജാതയെ രക്ഷിക്കാന്‍ മുന്നോട്ടുവന്നിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ കളവുകേസില്‍ മനസാ വാചാ അടുപ്പമില്ലാത്ത ഒരു സിപിഎം വനിതാ കൗണ്‍സിലറെ കരുവാക്കി സുജാതയെ രക്ഷിക്കാനാണ് ഇവര്‍ ശ്രമിച്ചത്. ഇതിനു ചിലര്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. പക്ഷെ ആരോപണം ഉയര്‍ന്നപ്പോള്‍ വനിതാ കൗണ്‍സിലര്‍ തന്റെ വാദത്തില്‍ ഉറച്ചു നിന്നു. തനിക്ക് ഈ മോഷണവുമായി ബന്ധമില്ല. അതിനാല്‍ പൊലീസ് നുണപരിശോധന നടത്തട്ടെ. താന്‍ അതിനു വില്ലിങ് ആണ്. നിലപാടില്‍ ഈ കൗണ്‍സിലര്‍ ഉറച്ചു നിന്നതോടെ ഈ നീക്കം പരാജയമാവുകയായിരുന്നു.ഇതിനിടെ കേസില്‍ സുജാതയുടെ പങ്ക് വെളിച്ചത്ത് വരുകയും ചെയ്തു.

നഗരസഭയിലെ കളവ് കേസില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ഈ സ്റ്റാന്റിങ് കൗണ്‍സിലറാണ് ശ്രമിച്ചത് എന്നാണ് ഇപ്പോള്‍ ആരോപണം വരുന്നത്. എല്ലാം സുജാതയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ വനിതാ കൗണ്‌സിലറെയും സമീപിച്ചത്. സുജാതയുടെ ഫോണിലേക്ക് ഇവര്‍ നിരവധി തവണ വിളിച്ചിരുന്നതായും സൂചനകളുണ്ട്. ഈ കോള്‍ ലിസ്റ്റ് പൊലീസ് ശേഖരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇതൊക്കെ മനസിലാക്കിയാണ് സിപിഎം നേതൃത്വം കേസ് ഒതുക്കാന്‍ ശ്രമിച്ചത്. ഇതോടെ പൊലീസ് കേസ് ഒതുക്കുന്നു എന്ന ആരോപണവും ഉയര്‍ന്നുവന്നു. ഇതോടെ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു.

സിപിഎം. നേതൃത്വം നല്‍കുന്ന നഗരസഭാ ഭരണസമിതിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയാണ് സുജാത. സിഐടിയുവിന്റേയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ചുമതലയുള്ള നേതാവ് കൂടിയാണ് സുജാത. കളവു കേസ് തെളിഞ്ഞപ്പോള്‍ സുജാതയെ എങ്ങിനെയും രക്ഷിക്കാന്‍ സിപിഎം സകല അടവുകളും പയറ്റിയതാണ്. അതിന്റെ ഭാഗമായി പരാതി നല്‍കിയ നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷ ലതയെക്കൊണ്ടു പരാതി പിന്‍വലിക്കാന്‍ കൂടി സിപിഎം ശ്രമിച്ചതാണ്. എന്നാല്‍ ഒറ്റപ്പാലം പൊലീസിന്റെ സമയോചിതമായ നീക്കങ്ങള്‍ ആണ് സിപിഎമ്മിന്റെ നീക്കം പരാജയപ്പെടുത്തിയത്. പരാതിയില്‍ കാമ്പുണ്ടെന്നു കണ്ട പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിയുടെ കോളം ഒഴിച്ചിടുകയും ചെയ്തു. അന്വേഷണം മിന്നല്‍വേഗത്തില്‍ പൊലീസ് മുന്നോട്ടും കൊണ്ടുപോയി. സംഭവങ്ങള്‍ കൈവിട്ടുപോകുമെന്നു മനസിലായ ശേഷമാണ് സിപിമ്മിന്റെ തന്നെ കൗണ്‍സിലര്‍ ആയ ലതയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം നീക്കം നടത്തിയത്.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category