1 GBP = 97.00 INR                       

BREAKING NEWS

അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ ആലഞ്ചേരിക്കെതിരെ സമരത്തിനിറങ്ങിയ വിമതര്‍ നാലും പിന്‍വലിച്ച് ഒരെണ്ണത്തില്‍ മാത്രം ഉറച്ചു നില്‍ക്കുന്നു; വ്യാജരേഖ കേസില്‍ പേരു ചേര്‍ത്ത വൈദികരെ ഒഴിവാക്കുമെന്നു സമ്മതിച്ചാല്‍ സമരം പിന്‍വലിക്കുമെന്ന് വിമത സംഘം; മാര്‍ ആലഞ്ചേരി വിട്ടു വീഴ്ചക്ക് സമ്മതിച്ചപ്പോഴും ആവശ്യം എഴുതി തന്നാല്‍ ആലോചിക്കുമെന്ന് പറഞ്ഞ് ആലഞ്ചേരിക്കൊപ്പം നിന്നവര്‍; എറണാകുളം അരമനയിലെ സമരം പിന്‍വലിക്കാനാവാതെ വൈദികര്‍; സീറോ മലബാര്‍ സഭയില്‍ വിമതര്‍ ഒറ്റപ്പെടുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: സീറോ മലബാര്‍ സഭയിലെ പ്രശ്നങ്ങള്‍ ഉടന്‍ തീര്‍ന്നേക്കും. സമരം നടത്തുന്ന വൈദികര്‍ അവര്‍ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളില്‍ നാലും പിന്‍വലിക്കാന്‍ തയ്യാറാണ്. ഇനി ഉള്ളത് ഒരു ആവശ്യം മാത്രം. ഇത് അംഗീകരിക്കാന്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും തയ്യാറാണ്. വ്യാജ രേഖാ കേസിലെ അന്വേഷണം അവസാനിപ്പിക്കുന്ന തരത്തില്‍ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. അതായത് വ്യാജരേഖാ കേസ് പിന്‍വലിക്കണമെന്നാണ് അവരുടെ നിലപാട്. ഇത് ആലഞ്ചേരി അംഗീകരിക്കുന്നുണ്ട്. വൈദികരെ കേസില്‍ പ്രതിയാക്കാന്‍ ആലഞ്ചേരിക്കും താല്‍പ്പര്യമില്ല. എന്നാല്‍ കൂടെയുള്ളവര്‍ ഇക്കാര്യം എഴുതി നല്‍കിയാല്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന നിലപാടിലാണ്. ഇതാണ് ഇപ്പോഴും സമരം തുടരാന്‍ കാരണം. വിശ്വാസികള്‍ എതിരാകുമെന്ന് ആയതോടെയാണ് വൈദികര്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നത്. ഇനിയും അധിക നാള്‍ നിരാഹാരവുമായി മുമ്പോട്ട് പോകാന്‍ കഴിയില്ലെന്ന് അവര്‍ തിരിച്ചറിയുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതാ അധ്യക്ഷസ്ഥാനം ഒഴിയുക, ഓഗസ്റ്റില്‍ നടക്കുന്ന സിറോ മലബാര്‍ സിനഡ് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേരുന്നതിനു പകരം വത്തിക്കാന്‍ പ്രതിനിധിയുടെ നേതൃത്വത്തില്‍ ചേരുക, അതിരൂപതയ്ക്കു സ്വീകാര്യനായ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ പൂര്‍ണ ചുമതലയോടെ നിയമിക്കുക, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അതിരൂപതാ സഹായ മെത്രാന്മാരെ പൂര്‍ണ ചുമതലകളോടെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ പരസ്യമായി ഉന്നയിക്കുന്നത്. ഇതാണ് സമരത്തിന് കാരണമായി വൈദികര്‍ മാധ്യമങ്ങളോടും പുറത്തും പറയുന്നത്. എന്നാല്‍ ഇന്നലെ നടന്ന ചര്‍ച്ചകളില്‍ ഇതെല്ലാം ഉപേക്ഷിക്കാന്‍ വൈദികര്‍ തീരുമാനിച്ചിട്ടുണ്ട്. ആലഞ്ചേരിയെ അതിരൂപതാ അധ്യക്ഷനാക്കിയത് പോപ്പാണ്. സിനഡില്‍ ആരു പങ്കെടുക്കണമെന്നതിന് വ്യക്തമായ മാര്‍ഗ്ഗരേഖയുണ്ടെന്നതാണ് വസ്തുത. ഇതും രണ്ട് വിമതരും അംഗീകരിക്കുന്നു. സിനഡിന്റെ തീരുമാനങ്ങള്‍ ഇപ്പോഴേ പ്രവചിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ കുറിച്ച് സിനഡ് തീരുമാനം വരെ കാത്തിരിക്കാനും തയ്യാറാണ്. എന്നാല്‍ അവരുടെ മനസ്സിലുള്ള അഞ്ചാമത്ത ആഗ്രഹം അത് ഏറെ പ്രധാനപ്പെട്ടതാണ്.

വ്യാജരേഖ ചമച്ചെന്ന കേസില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനെ അറസ്റ്റ് ചെയ്‌തേയ്ക്കുമെന്ന സൂചനയുണ്ട്. മുണ്ടാടനെ പൊലീസ് രണ്ടുതവണ ചോദ്യം ചെയ്തു. ബുധനാഴ്ച പകല്‍ ചോദ്യം ചെയ്ത് മടങ്ങിയ പൊലീസ് രണ്ടാമത് വീണ്ടുമെത്തിയത് ആശങ്കയുണ്ടാക്കി. ഇതറിഞ്ഞ വൈദികരും എ.എം ടി. പ്രവര്‍ത്തകരും ഇവിടെ തടിച്ചുകൂടി. എന്നാല്‍ രാവിലെ ചോദിച്ച ചില കാര്യങ്ങളില്‍ വിശദീകരണത്തിനു വേണ്ടിയാണ് വീണ്ടുമെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഫാ മുണ്ടാടനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളെല്ലാം പൊലീസ് സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വാസികളുടെ എതിര്‍പ്പ് അതിശക്തമാണെന്ന് പൊലീസിന് അറിയാം. അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നത്. മുണ്ടാടന്‍ കുടുങ്ങുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് വൈദികര്‍ സമരം തുടങ്ങിയത്. ഇതില്‍ നിന്നു തന്നെ വ്യാജ രേഖയിലെ അറസ്റ്റ് ഭീതിയാണ് ഇതിന് കാരണമെന്ന് വിലയിരുത്തല്‍ എത്തിയിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. വ്യാജരേഖയിലെ തലവേദന ഒഴിവായാല്‍ അലഞ്ചേരിയെ എല്ലാ അര്‍ത്ഥത്തിലും അംഗീകരിക്കാമെന്നാണ് വിമതരുടെ പുതിയ നിലപാട്.


മുണ്ടാടനെ രണ്ടാമത് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ വൈദിക സമിതിയുടെ മിനിറ്റ്സിന്റെ കോപ്പിയാണ് പൊലീസ് ആവശ്യപ്പെട്ടത്. കോപ്പി നല്‍കാന്‍ കഴിയില്ലെന്ന് ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പൊലീസിനെ അറിയിച്ചിരുന്നതാണ്. തുടര്‍ന്ന് വികാരി ജനറാളിന്റെ അനുമതി തേടിയിരുന്നു. ഇതിനുശേഷം വൈകീട്ട് പൊലീസെത്തി മിനിറ്റ്സ് പകര്‍ത്തിയെഴുതുകയായിരുന്നുവെന്ന് റിജു പറഞ്ഞു. വൈകീട്ട് 6.30-ന് എത്തിയ പൊലീസ് സംഘം രാത്രി 8.30-ഓടെയാണ് തിരികെ പോയത്. സീറോ മലബാര്‍ സഭയിലെ വിമത വൈദികരുടെ നേതാവാണ് ഫാ. കുര്യാക്കോസ് മുണ്ടാടന്‍. ബിഷപ്പ് മാര്‍ എടയന്ത്രത്തിനെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഫാ കുര്യാക്കോസ് മുണ്ടാടനെ പൊലീസ് ചോദ്യം ചെയ്യുന്ന നീക്കമെന്നാണ് വിമതരുടെ നിലപാട്. മുണ്ടാടനെ ആദ്യത്തെ ചോദ്യം ചെയ്യല്‍ ഉച്ചയോടെ കാക്കനാട് നൈപുണ്യ സ്‌കൂളിലെത്തിയാണ് നടത്തിയത്. ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടു. വൈദിക സെക്രട്ടറി എന്ന നിലയിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. അതിരൂപതയുടെ ഭൂമിയിടപാടിന്റെ തുടക്കം, കമ്മിഷനെ െവച്ചത്, അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്, വൈദിക സമിതിയില്‍ നടന്ന ചര്‍ച്ചകള്‍ എന്നിവയെക്കുറിച്ചാണ് ആദ്യം ചോദിച്ചത്.

വ്യാജരേഖ കേസിനെ കുറിച്ച് ഏത് ഘട്ടത്തിലാണ് അറിഞ്ഞത്, ഫാ. പോള്‍ തേലക്കാട്ടുമായുള്ള ബന്ധം എങ്ങനെയാണ്, അതിരൂപതയുടെ വ്യാജരേഖ കേസില്‍ പോള്‍ തേലക്കാട്ട് വൈദിക സമിതിയില്‍ പറഞ്ഞ കാര്യങ്ങള്‍, അഡ്മിനിസ്ട്രേറ്ററായിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് വിളിച്ച പത്രസമ്മേളനം തുടങ്ങിയ ചോദ്യങ്ങളാണ് വ്യാജരേഖ വിവാദത്തെക്കുറിച്ച് ചോദിച്ചത്. അതിരൂപതയുടെ ഭൂമിയിടപാട് ചര്‍ച്ചയാക്കുന്നതില്‍ പങ്ക് വഹിച്ചവരില്‍ ഒരാളാണ് ഫാ. കുര്യക്കോസ് മുണ്ടാടന്‍. പക്ഷേ വ്യാജരേഖ കേസും ഭൂമിയിടപാടുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണെന്നാണ് വിമത വൈദികരുടെ വികാരം. വ്യാജരേഖ കേസില്‍ എടയന്ത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കാനും അടുത്ത സിനഡിലും പുതിയ ചുമതലയൊന്നും നല്‍കാതെയിരിക്കാനും നീക്കമുണ്ടെന്നാണ് വൈദികര്‍ സംശയിക്കുന്നത്. ആവശ്യമുണ്ടെങ്കില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഫാ. കുര്യാക്കോസ് മുണ്ടാടനോട് പൊലീസ് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം തന്നെയാണ് നിരാഹാരത്തിന് കാരണമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നതും.

ആലഞ്ചേരിക്ക് അധികാരം നല്‍കാനുള്ള തീരുമാനം എടുത്തത് മാര്‍പാപ്പയാണ്. റോമില്‍ നിന്നുള്ള വിശുദ്ധ തീരുമാനത്തിനെതിരെ വൈദികര്‍ സമരം ചെയ്യുന്നതാണ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്. എറണാകുളത്ത് നിന്ന് തന്നെയുള്ള വിശ്വാസികളാണ് പ്രതിഷേധവുമായെത്തുന്നത്. മാര്‍പ്പാപ്പയെ അനുസരിക്കാനാവില്ലെന്ന വൈദികരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് വിശ്വാസികളുടെ പക്ഷം. അരമനയ്ക്കുള്ളിലെ വൈദികരുടെ പ്രതിഷേധത്തില്‍ ചിലരുടെ സഹായവും ഉണ്ടായിരുന്നു. സമരത്തിനെതിരെ പ്രതിഷേധിക്കുന്ന വിശ്വാസികള്‍ ഇവര്‍ക്കെതിരേയും പ്രതിഷേധിച്ചു. ഇതോടെ ഇവരെ സമര സ്ഥലത്ത് നിന്ന് പൊലീസ് ഇടപെട്ട് ഒഴിവാക്കി. വൈദികര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അരമനയ്ക്കുള്ള നില്‍ക്കാന്‍ അവസരമുള്ളത്. അങ്ങനെ അരമനയില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് വിമത വൈദികര്‍.

അതിനിടെ പ്രതിഷേധിക്കുന്ന വൈദികരില്‍ ചിലര്‍ മദ്യപിക്കുന്നതായുള്ള പരാതി നിരാഹരത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കുണ്ട്. അരമനയ്ക്കുള്ളിലുള്ള ഒരു വൈദികന്‍ കാല് നിലത്തുറയ്ക്കാതെ പുറത്തിറങ്ങിയത് വിവാദമായി. ഇതിനെതിരെ വിശ്വാസികള്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇതൊന്നും അനുവദിക്കാനാകില്ലെന്നാണ് വിശ്വാസികളുട പെക്ഷം. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന സമവായ ചര്‍ച്ചയില്‍ സ്ഥിരം സിനഡ് അംഗങ്ങളും ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവരും ബിഷപ്പുമാരായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരും പങ്കെടുത്തു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചര്‍ച്ചയില്‍നിന്നു വിട്ടുനിന്നു. അദ്ദേഹം പങ്കെടുക്കുന്ന ഒരു സമിതിയുമായി ചര്‍ച്ചയ്ക്കു തയാറല്ലെന്നു വൈദികര്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ചയ്ക്കുള്ള സന്നദ്ധത വൈദികരെ അറിയിക്കുകയായിരുന്നു.

ഫാ. ബെന്നി മാരാംപറമ്പില്‍, ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. ഫോര്‍മിസ് മൈനാട്ടി, ഫാ. ജോയ്‌സ് കൈതക്കോട്ടില്‍, ഫാ. ജോസ് ഒഴലക്കാട്ട്, ഫാ. ജോസ് ഇടശേരി, ഫാ. ആന്റണി നരികുളം, ഫാ. പോള്‍ ചിറ്റിനപ്പിള്ളി, ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ എന്നിവര്‍ ചര്‍ച്ചയില്‍ വൈദികരെ പ്രതിനിധീകരിച്ചു. സിറോ മലബാര്‍ സഭാതലവനോട് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശദീകരിച്ചു. ഇതോടെ തന്നെ വിമത വൈദികര്‍ക്ക് അടിതെറ്റി. സിനഡിനെയോ സിനഡിന്റെ തലവനെയോ എതിര്‍ക്കാന്‍ പാടില്ല. ആത്മാര്‍ഥയോടെ, നിഷ്ങ്കളങ്കതയോടെ ശുശ്രൂഷ ചെയ്യുന്ന സഭാതലവനെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ആരെങ്കിലും പറയുന്നതു കേട്ട് മാറി നില്‍ക്കേണ്ടി വന്നാല്‍ പിന്നെ ശുശ്രൂഷകള്‍ക്ക് തുടര്‍ച്ചയും പ്രസക്തിയുമില്ലാതാകുമെന്നാണ് പാലാ ബിഷപ്പിന്റെ നിലപാട്. ഇതാണ് അതിരൂപതയിലെ വിശ്വാസികളും പറയുന്നത്.

സഭ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. സഭയുടെ ഒരുമയ്ക്കു വേണ്ടി ശക്തമായ പ്രാര്‍ത്ഥന ആവശ്യമായ സമയമാണിത്. ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. സഭയില്‍ അച്ചടക്കം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. എറണാകുളം അതിരൂപതയില്‍ കര്‍ദിനാളിനെതിരെ വൈദികര്‍ നടത്തുന്ന സമരം സഭയുടെ പാരമ്പര്യങ്ങള്‍ക്കെതിരാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുറന്നടിച്ചു. ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിന് എതിരാണ് സഭാ തലവനെതിരെ നടത്തുന്ന സമരം. സഭാ സിനഡിലെ ഭൂരിപക്ഷത്തിന്റെ തലവന്‍ എന്ന നിലയില്‍ ആത്മാര്‍ഥമായാണ് പ്രവര്‍ത്തിക്കുന്നത്. വൈദികരും വിശ്വാസികളും മെത്രാന്മാരും സഭാ നേതൃത്വത്തെ അനുസരിക്കണമെന്നും ബിഷപ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category