1 GBP = 86.00INR                       

BREAKING NEWS

ഷീല ദീക്ഷിത് അന്തരിച്ചു; 15 കൊല്ലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായി ഏറ്റവും അധികം കാലം ഡല്‍ഹി ഭരിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ്; കേരള ഗവര്‍ണറായും പ്രവര്‍ത്തിച്ചത് ആറ് മാസം; ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ്; 81ാം വയസ്സിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചു; വിടവാങ്ങുന്നത് മരുമകളായി എത്തി ഡല്‍ഹിയുടെ അമരക്കാരിയായി മാറിയ ഷീല ദീക്ഷിത്; തീരാ നഷ്ടമെന്ന് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

Britishmalayali
kz´wteJI³

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. ഡല്‍ഹി പിസിസി അധ്യക്ഷയായി പ്രവര്‍ത്തിച്ച് വരുന്നതിനിടയിലാണ് മരിച്ചത്. 81വയസ്സുകാരിയായ ഷീല ദീക്ഷിത് മുന്‍പ് കേരള ഗവര്‍ണറായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു അവര്‍. രാജ്യ തലസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖം തന്നെയായിരുന്നു അവര്‍.

മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് തന്നെയാണ് ഏറ്റവും കൂടുതല്‍ സമയം ആ പദവിയിലിരുന്ന നേതാവ്. 1998 മുതല്‍ 2013 വരെയാണ് ഷീല ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്.2014ലാണ് ഷീല ദീക്ഷിത് കേരള ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്. എന്നാല്‍ ആറ് മാസത്തിന് ശേഷം അവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി

1998 മുതല്‍ അതായത് തന്റെ അറുപതാം വയസ്സ് മുതല്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അവര്‍ 2013 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില് ആംആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴാണ് സ്ഥാനം നഷ്ടപ്പെട്ടത്. പിന്നീട് ഗവര്‍ണറായി മാറിയെങ്കിലും ഉടന്‍ തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി. 81ാം വയസ്സിലും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യ തലസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ചത് അവര്‍ തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category