1 GBP = 93.40 INR                       

BREAKING NEWS

റിവേഴ്‌സിംഗ് യുവര്‍ വെഹിക്കിളിലും പാരലല്‍ കാര്‍ പാര്‍ക്കിംഗിലും വീണു മലയാളികള്‍ അടക്കം നൂറു കണക്കിനു പേര്‍; ഡ്രൈവിംഗ് ടെസ്റ്റിലെ പരീക്ഷണം ലൈസന്‍സ് കിട്ടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കി: തോറ്റു പോകുന്നത് അനേകം നല്ല ഡ്രൈവര്‍മാര്‍

Britishmalayali
kz´wteJI³

ഡ്രൈവിംഗ് ടെസ്റ്റില്‍ പാസാകുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നതെന്നാണ് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ നല്‍കുന്ന വിവരം. 2016-17 വര്‍ഷം ഉണ്ടായിരുന്ന 47.1 ശതമാനം വിജയം 2018-19 വര്‍ഷം 45.8 ശതമാനം എന്ന നിരക്കിലേക്കാണ് താഴ്ന്നിരിക്കുന്നത്. ഈ കുറവിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് രണ്ടു കാര്യങ്ങളാണ്. പാരലല്‍ പാര്‍ക്കിംഗും റിവേഴ്‌സിംഗ് യുവര്‍ വെഹിക്കിളും.

ഡ്രൈവിംഗ് ടെസ്റ്റിനെ നവീകരിക്കുന്നതിന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്തതാണ് പാരലല്‍ പാര്‍ക്കിംഗ്. എന്നാലിത് ടെസ്റ്റിനെത്തുന്നവരെ കൂടുതല്‍ കുഴപ്പിക്കുന്നതായി മാറുന്നുവെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. മറ്റൊന്ന് റിവേഴ്‌സ് യുവര്‍ വെഹിക്കിള്‍ ആണ്. റോഡിന്റെ വലതുവശത്തേയ്ക്ക് കാര്‍ ചേര്‍ത്തു വയ്ക്കാനും ശേഷം രണ്ടു കാറിന്റെ നീളത്തില്‍ വാഹനം പുറകോട്ടെടുക്കാനും തുടര്‍ന്ന് വീണ്ടും റോഡിലേക്ക് ഇറങ്ങുന്നതുമാണ് റിവേഴ്‌സ് യുവര്‍ വെഹിക്കിള്‍. 

അപകടകരമായ ഒരു ഡ്രൈവിംഗ് ടെസ്റ്റ് രീതിയാണ് റിവേഴ്‌സ് യുവര്‍ വെഹിക്കിള്‍ എന്നാണ് അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടേഴ്‌സിന്റെ ചുമതല വഹിക്കുന്ന റോബ് ഹാര്‍പ്പര്‍ വ്യക്തമാക്കിയത്. ഇതിനെ കുറിച്ച് ഇന്‍സ്ട്രക്ടര്‍മാരില്‍ നിന്നും ലേണര്‍ ഡ്രൈവര്‍മാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിരവധി പരാതികളും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഈ രണ്ടു വിഭാഗങ്ങള്‍ കൂടാതെ, ഒരു 20 മിനിറ്റ് സ്വതന്ത്ര ഡ്രൈവിംഗ് സെക്ഷന്‍ കൂടിയുണ്ട്. ഇതില്‍ സാറ്റ് നാവ് ഉപകരണം പ്രവര്‍ത്തിപ്പിക്കുക, ഡ്രൈവിംഗ് ടെസ്റ്റിനു മുന്‍പായി  ചില ചോദ്യങ്ങളും ഉണ്ടാകും. ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നത് പ്രയാസമേറിയത് അല്ലെങ്കിലും അതിനായി തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ചില ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ടെസ്റ്റ് പാസാകുന്നതിന് ഒരു വര്‍ഷത്തില്‍ 21 പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ വരെ നടത്തേണ്ടി വരുന്നുവെന്ന് ദി ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി അഥവാ ഡിവിഎസ്എ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.

2009നും 2018നും ഇടയില്‍ 10 ഉദ്യോഗാര്‍ത്ഥികള്‍ വീതം ഓരോ വര്‍ഷവും നല്‍കിയ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റിനോട് പ്രതികരിക്കവെയാണ് ഡിവിഎസ്എ ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 2018ല്‍ ഒരു ലേണര്‍ പാസാകുന്നതിന് മുമ്പ് 19 തവണയാണ് ടെസ്റ്റില്‍ പരാജയപ്പെട്ടത്. ഡ്രൈവിംഗില്‍ നല്ല എക്സ്പീരിയന്‍സും നേടിയവരും സുരക്ഷിതമായും സ്വതന്ത്രമായും വണ്ടിയോടിക്കുന്നതിന് സജ്ജമായവരും മാത്രമേ ടെസ്റ്റില്‍ പങ്കെടുക്കാവൂ എന്നാണ് ഡിവിഎസ് നിര്‍ദേശിക്കുന്നത്.

ഒരു ലേണര്‍ ടെസ്റ്റില്‍ പരാജയപ്പട്ടൊല്‍ അടുത്ത ടെസ്റ്റെഴുതുന്നതിന് മുമ്പ് പത്ത് പ്രവര്‍ത്തി ദിവസങ്ങള്‍ കാത്തിരിക്കണമെന്നതാണ് നിയമം. ഈ ദിവസങ്ങള്‍ക്കിടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധികമായി പരിശീലനം നേടുന്നതിന് സമയം ലഭിക്കുകയും അവരുടെ തെറ്റുകള്‍ പരിഹരിച്ച് മെച്ചപ്പെടുത്താനും സാധിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category