1 GBP = 97.40 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 11

Britishmalayali
രശ്മി പ്രകാശ്

സക്കിനെയും കൂട്ടിയാണ് ഓഫീസര്‍ മാര്‍ക്ക് ബ്ലോസ്സം അവെന്യൂവില്‍ എത്തിയത്. കാറില്‍ നിന്നിറങ്ങിയ മാര്‍ക്ക് പരിസരമൊക്കെ വളരെ ശ്രദ്ധയോടെ നോക്കി. വളരെ വൃത്തിയായി ഒരുക്കിയിരിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന മനോഹരങ്ങളായ വീടുകള്‍. പഴമയെ എന്നും നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന ലണ്ടനില്‍ പുതിയ വീടുകള്‍ മാത്രമുള്ള സ്ഥലങ്ങള്‍ വളരെ അപൂര്‍വമാണ്. പഴമയും പുതുമയും സമന്വയിപ്പിച്ചാണ് ബ്ലോസ്സം അവെന്യൂവിലെ ഓരോ വീടും പണിതിരിക്കുന്നത്. പൂര്‍ണമായും ചുവപ്പ് മെറ്റലില്‍ നിര്‍മ്മിച്ച ഈ വീടുകള്‍ താഴ്വാരത്തെ പള്ളിയിലേക്ക് പോകുന്നവര്‍ക്ക് ഒരു കാഴ്ച തന്നെയാണ്. ഓരോ വീടും വ്യത്യസ്തമായ ഡയമെന്‍ഷനിലാണ് ചെയ്തിരിക്കുന്നത്, സൂര്യപ്രകാശം നേരിട്ട് മുറിയിലേക്കെത്തും വിധം ചിമ്മിനി ക്രമീകരിച്ചിരിക്കുന്നു. ചുറ്റുപാടും നോക്കിക്കൊണ്ട് മാര്‍ക്ക് മുന്നോട്ടു നടന്നു. റോഡ് ചെന്നവസാനിക്കുന്നത് താഴ്വാരത്തെ പള്ളിയിലേക്കുള്ള ഗേറ്റിലാണ്. ഗേറ്റില്‍ നിന്നും വളഞ്ഞു പുളഞ്ഞു പോകുന്ന പാത അതിപുരാതനമായ ഗാലിവുഡ് ചര്‍ച്ചിലേക്കാണ് ചെല്ലുന്നത്. സംശയം തോന്നിപ്പിക്കുന്ന ഒന്നും തന്നെ അവിടങ്ങളിലൊന്നും മാര്‍ക്കിന് കണ്ടെത്താനായില്ല.


തിരികെ ഇസയുടെ വീട്ടിലേക്ക് നടക്കുമ്പോള്‍ അയാള്‍ ഫെലിക്സിന്റെ വീട്ടിലേക്ക് നോക്കി. മരങ്ങളും ചെടികളും കൊണ്ട് മനോഹരമായ മുറ്റത്ത് അയാളുടെ ഓറഞ്ചു കളര്‍ ലംബോര്‍ഗിനി അവന്റഡോര്‍ കിടപ്പുണ്ടായിരുന്നു. ഇസയുടെ വീട്ടിലേക്ക് കയറുന്നതിനു മുന്‍പ് ആസിഡ് ആക്രമണത്തെ കുറിച്ച് ഒന്നുകൂടി വിവരിക്കാന്‍ ഐസക്കിനോട് അയാള്‍ ആവശ്യപ്പെട്ടു. കുറച്ചു സമയം ഐസക് ഒന്നും മിണ്ടിയില്ല. മാര്‍ക്കിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് ഇടറിയ ശബ്ദത്തോടെ അവന്‍ ചോദിച്ചു. എന്റെ ഇസ ജീവിച്ചിരിപ്പുണ്ടോ?

എന്തു മറുപടി പറയണമെന്നറിയാതെ മാര്‍ക്ക് അവനെ വാത്സല്യത്തോടെ നോക്കി. ഐസക്കിന്റെ, ചീകിയൊതുക്കാത്ത സമൃദ്ധമായ മുടിയില്‍ സൂര്യപ്രകാശം ഒരു തലോടല്‍ പോലെ പതിച്ചുകൊണ്ടേയിരുന്നു. കണ്ണുകളില്‍ ദുഃഖം ഘനീഭവിച്ചു കിടക്കുന്നു. സൂര്യാംശമേറ്റു ചെറുകാറ്റില്‍ ഇളകി നിന്ന തണല്‍ മരങ്ങള്‍ മാര്‍ക്കിന്റെ മറുപടിക്കായി കാതുകള്‍ കൂര്‍പ്പിച്ചു. വസന്തകാലത്തെ അന്വേഷിച്ചു അതുവഴി കടന്നു വന്നൊരു പിശറന്‍ കാറ്റ് ഐസക്കിന്റെ കവിളിലൊന്നു തഴുകിയാശ്വസിപ്പിച്ചു കടന്നുപോയി.

വാക്കുകള്‍ക്കു ക്ഷാമം നേരിട്ട മാര്‍ക്ക്, ഐസക്കിന്റെ തോളില്‍ ഒന്ന് തട്ടി.

ഐസക്..... ഇസ വില്‍ കം ബാക് സൂണ്‍, ഇറ്റ്‌സ് മൈ പ്രോമിസ്.

ഇന്നുവരെ അവളില്ലാതെ ഞാന്‍ എങ്ങും പോയിട്ടില്ല. ഇസയില്ലാത്ത ഈ വീട് എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു. ഇസ ഇവിടെ എവിടെയോ ഉണ്ട്.. എനിക്കവളുടെ സാന്നിദ്ധ്യമറിയാം. ഐസക് പെട്ടന്ന് തിരിഞ്ഞു വീടിനകത്തേക്ക് ഓടി.

ആസിഡ് ആക്രമണത്തെക്കുറിച്ചു ഇപ്പോള്‍ ഒന്നും ചോദിക്കേണ്ട എന്നുറച്ചുകൊണ്ട് മാര്‍ക്ക് തിരികെ പോകാനുറച്ചു. കാറിലേക്ക് കയറുന്നതിനു മുന്‍പേ ലെക്സിയുടെ ഗ്രാന്‍ഡ് പേരന്റ്സ് അകലെ നിന്നും വരുന്നത് അയാള്‍ കണ്ടു.

ഹലോ ഓഫീസര്‍, ഹൗ ആര്‍ യു. ജോണ്‍ ഹെപ്ബേണ്‍, മാര്‍ക്കിന് നേരെ ഹസ്തദാനത്തിനായി കൈകള്‍ നീട്ടി. ആന്‍ വിഷ് ചെയ്‌തെങ്കിലും, ലെക്സിയുടെ കാര്യം ഓര്‍ത്തിട്ടാകാം അവര്‍ വളരെ പരിക്ഷീണയായി കാണപ്പെട്ടു.

ഞങ്ങള്‍ പള്ളിയിലെ പ്രാര്‍ത്ഥനാ ഗ്രൂപ്പിലെ ആള്‍ക്കാരെല്ലാം കൂടി ഞങ്ങളുടേതായ രീതിയില്‍ തിരച്ചല്‍ നടത്തുന്നുണ്ട്. റിവര്‍ ചെല്‍മര്‍ വരെ ഇന്ന് പോയി. ഓരോ ചതുപ്പുകളും കുറ്റിക്കാടുകളും തിരയുമ്പോഴും അശുഭകരമായ ഒന്നും കാണരുതേ എന്ന പ്രാര്‍ത്ഥനയാണ് മനസ്സില്‍ പക്ഷേ ഒന്നും കണ്ടെത്താനാവാതെ വരുമ്പോള്‍ വല്ലാത്ത നിരാശയും. ലെക്സിയുടെ 'അമ്മ പൂര്‍ണ്ണ ഗര്‍ഭിണിയായതിനാല്‍ ഇപ്പോള്‍ യാത്ര ചെയ്യാന്‍ കഴിയില്ല. അടുത്തയാഴ്ചയാണ് ഡേറ്റ്. വെയില്‍സില്‍ നിന്നും ഇവിടെ എങ്ങനെയെങ്കിലും എത്തണം എന്ന് പറഞ്ഞു കരയുന്ന സേറയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് ഞങ്ങള്‍ക്കറിയില്ല.

നിങ്ങള്‍ക്കറിയാമല്ലോ ഈ സംഭവം നടന്നതു മുതല്‍ ഇവിടെയുള്ള ആളുകളെല്ലാം തന്നെ പോലീസിന്റെ നിരീക്ഷണത്തിലാണ്. സിസി ടിവി ഫുട്ടെജുകളില്‍ ഒന്നും ഒരു അസ്വാഭാവികതയും കാണുന്നില്ല. എന്നാല്‍ സിസി ടിവി വര്‍ക്ക് ചെയ്യാതിരുന്ന കുറച്ചു സ്ഥലം ഉണ്ട്, അതായത് പള്ളിയുടെ ആ ഭാഗം. മെയിന്‍ റോഡില്‍ നിന്നും പള്ളിയുടെ പുറകിലേക്കുള്ള വഴിയില്‍ കൂടി പെണ്‍കുട്ടികള്‍ നടന്നു പോകുന്നത് സിസി ടിവിയില്‍ വ്യക്തമാണ്. അതിനു ശേഷം പിന്നെ അവരെ ആരും കണ്ടിട്ടില്ല.

ഇസക്ക് ബോയ് ഫ്രണ്ട് ഇല്ല. ലെക്സിയുടെ ബോയ് ഫ്രണ്ട് ആദമിനെ നിങ്ങള്‍ക്കും അറിയാമല്ലോ? ആദമിന് ഇതേക്കുറിച്ചു യാതൊരറിവുമില്ല. സ്‌കൂളിലും അയല്‍ക്കാര്‍ക്കിടയിലും പള്ളിയിലുമൊക്കെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനിയുള്ളത് ബ്ലോസ്സം അവെന്യൂവിലുള്ള വീടുകളെല്ലാം ഒന്ന് സേര്‍ച്ച് ചെയ്യുക എന്നതാണ്.

അവരോടു യാത്ര പറഞ്ഞു കാറിലേക്ക് കയറിയ മാര്‍ക്ക് നേരെ ഓഫീസിലേക്കാണ് പോയത് ഇത് വരെയുള്ള റിപ്പോര്‍ട്ടുകള്‍ കൊടുത്തപ്പോള്‍ മേലധികാരി ബ്രയാന്‍ മില്ലര്‍ ഒരു കേസ് ഫയല്‍, റെഫറന്‍സിനായി മാര്‍ക്കിന് കൊടുത്തു.

അതില്‍ ഇങ്ങനെ എഴുതിയിരുന്നു. Murder of April Sue Lyn Jones (April 2007  October 2012) മനുഷ്യ മനസാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒരു ചൈല്‍ഡ് അബ്ഡക്ഷന്‍ ആയിരുന്നു അത്.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam