1 GBP = 98.50INR                       

BREAKING NEWS

പാവപ്പെട്ടവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം... നന്മ മനസിന് ഉദാഹരണം ഈ ചെറുപ്പക്കാരന്‍ തന്നെ; സ്റ്റാഫോര്‍ഡിലെ ജിമ്മി ജേക്കബ്ബും ആകാശച്ചാട്ടത്തിന്

Britishmalayali
രശ്മി പ്രകാശ്

പാലായില്‍ നിന്ന് വണ്ടന്‍മേട്ടിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് ജിമ്മി ജേക്കബ്ബ് എന്ന സ്റ്റാഫോര്‍ഡ് മലയാളി. പൊതുപ്രവര്‍ത്തനവും സഹജീവികളോടുള്ള കരുതലും കരുണയും ഒക്കെ ജിമ്മി പഠിച്ചത് തന്റെ വീട്ടില്‍ നിന്ന് തന്നെയായിരുന്നു. ടീച്ചര്‍ ആയിരുന്ന ഏലിയാമ്മ ജേക്കബിന്റെയും കര്‍ഷകനും പൊതുപ്രവര്‍ത്തകനുമായിരുന്ന ജോസഫ് ജേക്കബിന്റെയും പുത്രനാണ് ജിമ്മി. 2002ല്‍ ആണ് വണ്ടന്‍ മേട്ടില്‍ നിന്നും ജിമ്മി ജേക്കബ് വെട്ടുകാട്ടില്‍ യുകെയിലേക്ക് കുടിയേറിയത്.

സ്‌പോര്‍ട്‌സില്‍ ചെറുപ്പം മുതലേ തന്റെ കഴിവ് തെളിയിച്ച ജിമ്മി യുകെയിലെ അറിയപ്പെടുന്ന വോളിബോള്‍ കളിക്കാരനാണ്. സൗഹൃദങ്ങള്‍ക്ക് മറ്റെന്തിനേക്കാളും വില കല്‍പ്പിക്കുന്ന ജിമ്മിയുടെ സൗഹൃദ വലയം വളരെ വലുതാണ്. രണ്ടു വട്ടം കേരള അസോസിയേഷന്‍ സ്റ്റാഫോഡിന്റെ പ്രസിഡന്റായിരുന്ന ജിമ്മി മറ്റു പല സംഘടനകളുടെയും സജീവ സാന്നിദ്ധ്യമാണ്. പ്രശസ്തമായ ഇടുക്കി ജില്ലാ സംഗമത്തിലും, യുകെയിലെ അറിയപ്പെടുന്ന സൗഹൃദ കൂട്ടായ്മയായ റമ്മി ബോയ്‌സിന്റെയും എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ജിമ്മി സജീവപ്രവര്‍ത്തകനാണ്.
മിഡ്ലാന്‍ഡ്സിലെ സ്റ്റാഫോര്‍ഡില്‍ ഭാര്യ ജിഷയോടും മക്കളായ റിയ, റിച്ചാര്‍ഡ്, റീമ എന്നിവരോടൊപ്പം കഴിയുന്ന ജിമ്മി സ്റ്റാഫോര്‍ഡ് കൗണ്ടി എന്‍എച്ച്എസ് ഹോസ്പിറ്റലിലെ നഴ്‌സ് ആണ്. ഭാര്യയും ഇതേ ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. 

കര്‍ണാടകയിലെ അടിച്ചുന്‍ഗംഗിരിയില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ജിമ്മിയുടെ, ഏകദേശം മുപ്പതോളം സുഹൃത്തുക്കള്‍ യുകെയില്‍ ഉണ്ട്. തങ്ങള്‍ വിജയകരമായി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ കര്‍ണാടകത്തില്‍ തിരികെപ്പോയി, അവിടുത്തെ ഗ്രാമങ്ങളില്‍ കുട്ടികളുടെ പഠനത്തിനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുക്കുകയാണ്.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും സന്നദ്ധനായ ജിമ്മിയോട് ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ സ്‌കൈഡൈവിങ്ങിനെ കുറിച്ചും അതിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ചു പറഞ്ഞതും, ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരന്‍ കൂടിയായ ഫാ: ജോര്‍ജ് പുത്തൂരാണ്. പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കേണ്ടത് തന്റെ കൂടി ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുന്ന ജിമ്മിക്ക് ഏറ്റവും വലിയ പിന്തുണ കുടുംബവും തന്റെ സുഹൃത്തുക്കളുമാണ്. നിങ്ങളുടെ എല്ലാം അകമഴിഞ്ഞ സഹായം ജിമ്മി തന്റെ ചാരിറ്റി ധനസമാഹരണത്തിനായി വിനയപൂര്‍വം പ്രതീക്ഷിക്കുന്നു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെപ്റ്റംബര്‍ 28ന് ഇംഗ്ലണ്ടിലെ സോള്‍സ്ബറിയില്‍ സംഘടിപ്പിക്കുന്ന സ്‌കൈഡൈവിങ്ങിലൂടെ നല്ലൊരു തുക സമാഹരിച്ച് സാമ്പത്തികമായി ക്ലേശത അനുഭവിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 37 ഓളം പേര്‍ ഉദ്ദേശം 13500 അടി ഉയരത്തില്‍ നിന്നും പാരച്യൂട്ട് വഴി താഴേയ്ക്ക് ചാടുമ്പോള്‍ കേരളത്തിലെ നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയാണ് പൂവിടുന്നത്. സിനിമാ, കലാ, കായിക പ്രൊഫഷണല്‍, ആത്മീയരംഗത്തടക്കം പ്രശസ്തരും പ്രഗത്ഭരുമായ നിരവധി വ്യക്തികളാണ് ഈ ചാരിറ്റി ഉദ്യമത്തില്‍ പങ്കുചേരുന്നത്.

ഓരോ വ്യക്തിയും അവരവരുടെ പേരില്‍ രൂപീകരിച്ച ഫണ്ട് റൈസിംഗ് പ്ലാറ്റ്‌ഫോമിലൂടെയാണ് യുകെയിലെ ഫണ്ട് സമാഹരണം നടത്തിക്കൊണ്ടിരിക്കുന്നത്. യുകെ ഗവണ്‍മെന്റ് നല്‍കുന്ന 25% ഗിഫ്റ്റ് എയിഡ് കൂടി സമാഹരിക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ട്. ഈ പരിപാടി പ്രഖ്യാപിച്ചു വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ ഏകദേശം 12000 പൗണ്ടോളം ശേഖരിച്ചു കഴിഞ്ഞു. ചുരുങ്ങിയത് 50000 പണ്ടോളം ശേഖരിക്കുകയാണ് ലക്ഷ്യം.
സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്നവരുടെ വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category