1 GBP = 93.80 INR                       

BREAKING NEWS

ഇറാനിയന്‍ മറീനുകള്‍ ഹെലിക്കോ പ്ടറില്‍ ഇറങ്ങി ബ്രിട്ടീഷ് കപ്പല്‍ കീഴടക്കി ഇറാനിയന്‍ കടലിലേക്ക് നീക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍; ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ ദിശതിരിച്ച് രക്ഷിക്കാനെത്തിയെങ്കിലും പത്തുമിനിറ്റ് വൈകി; ഉപരോധം ശക്തമാക്കി യൂറോപ്യന്‍ യൂണിയന്‍

Britishmalayali
kz´wteJI³

ങ്ങളുടെ ഡ്രോണ്‍ അമേരിക്ക വെടിവെച്ചിട്ടതിന് പകരമായി ബ്രിട്ടീഷ് ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാനിയന്‍ റെവല്യൂഷണറി സേന. 18 ഇന്ത്യക്കാരടക്കം 23 ജീവനക്കാരുള്ള സ്റ്റെന ഇംപേരോ എന്ന കപ്പലാണ് ഹെലിക്കോപ്ടറിലെത്തിയ മറീനുകള്‍ ഭീഷണിപ്പെടുത്തി ഇറാന്റെ തീരത്തേക്ക് വഴിതിരിച്ചുവിട്ടത്. ദേശീയ ടെലിവിഷനിലൂടെയാണ് ഈ ദൃശ്യം ഇറാന്‍ സൈന്യം പുറത്തുവിട്ടത്. തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്തതിന് ലണ്ടനിലെ ഇറാന്റെ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബ്രിട്ടന്‍ പ്രതിഷേധം അറിയിക്കുകയും ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ യോഗം ചേരുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ദേശീയ ടെലിവിഷനിലൂടെ കപ്പല്‍ പിടിച്ചെടുക്കുന്നത് ഇറാന്‍ സംപ്രേഷണം ചെയ്തത്.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഷിപ്പിങ് മന്ത്രാലയത്തിന് ദേശീയ സുരക്ഷാ ഉപദേശകസമിതിയായ കോബ്ര നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും, മേഖലയില്‍ നാവികരെ നിയോഗിക്കാന്‍ ബ്രിട്ടീഷ് നാവിക സേന സര്‍ക്കാരിന്റെ അനുമതി തേടിയേക്കുമെന്നാണ് സൂചന. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലുകളിലാകും റോയല്‍ മറീനുകളെ നിയോഗിക്കുക. ലോകത്തെ എണ്ണവ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘകാലത്തേക്ക് ഒഴിവാക്കാന്‍ ബ്രിട്ടന് സാധിക്കില്ലെന്നതുകൊണ്ടാണ് സേനയെ നിയോഗിച്ച് ഇറാനില്‍നിന്നുള്ള ഭീഷണിയെ നേരിടാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നത്.

മുഖംമൂടി ധരിച്ച മറീനുകള്‍ മെഷിന്‍ ഗണ്ണുമായാണ് ബ്രിട്ടീഷ് കപ്പലിലേക്ക് ഹെലിക്കോപ്ടറില്‍ വന്നിറങ്ങിയതെന്ന് ഇറാന്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ചെറുകപ്പലുകളിലെത്തി വേറേയും നാവികര്‍ സ്റ്റെന ഇംപോരോ വളഞ്ഞു. കപ്പല്‍ പിടിച്ചെടുത്തതിനെതിരേ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ദവാദ് ശെരീഫുമായി സംസാരിച്ച് പ്രതിഷേധം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിനാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ശനിയാഴ്ച തനിക്ക് ഉറപ്പുതന്നെ മുഹമ്മദ് ജവാദ് ശെരീഫ് ഇപ്പോള്‍ തീര്‍ത്തും വിരുദ്ധമായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നും ഹണ്ട് പറഞ്ഞു.

സ്റ്റെന ഇംപേരോയെ രക്ഷിക്കുന്നതിനായി ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ സംഭവസ്ഥലത്തേക്ക് കുതിച്ചിരുന്നു. എന്നാല്‍, എച്ച്എംഎസസ് മോണ്‍റോസ് സംഭവസ്ഥലത്തെത്താന്‍ പത്തുമിനിറ്റ് വൈകി. പേര്‍ഷ്യന്‍ ഗള്‍ഫില്‍ പട്രോളിങ് നടത്തുന്ന ഏക ബ്രിട്ടീഷ് യുദ്ധക്കപ്പലാണിത്. സ്റ്റെന ഇംപോരോ ആക്രമിക്കപ്പെട്ടതറിഞ്ഞ് എച്ച്എംഎസ് മോണ്‍റോസ് യു-ടേണ്‍ എടുത്തിരുന്നെങ്കിലും യഥാസമയം എത്തിച്ചേരാനായില്ല. ബ്രിട്ടീഷ് എ്ണ്ണക്കപ്പല്‍ ഇപ്പോഴും ഒമാന്‍ കടലില്‍തന്നെയാണെന്നും ഇറാന്റെ തീരത്തേക്ക് നീങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സമുദ്ര ഗതാഗത നിയമങ്ങളുടെ ലംഘനമാണ് ഇറാന്‍ നടത്തിയതെന്ന് ബ്രിട്ടന്‍ ആരോപിക്കുന്നു.

എന്നാല്‍, ഇറാന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ സ്റ്റുഡന്റ് ന്യൂസ് ഏജന്‍സി പുറത്തുവിട്ട ദൃശ്യമനുസരിച്ച് സ്റ്റെന ഇംപേരോ ഇപ്പോള്‍ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കപ്പലിലെ ജീവനക്കാരെ സാങ്കേതികമായി ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചേക്കുമെന്നും ഇസ്‌ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്ത പശ്ചാത്തലത്തില്‍, ഇറാനെതിരേ കടുത്ത സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടു. നിലവില്‍ ഇറാനുമേല്‍ അമേരിക്കയുടെ സാമ്പത്തിക ഉപരോധം നിലവിലുണ്ട്. ഇറാനില്‍നിന്നുള്ള എണ്ണ കയറ്റുമതി അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഇറാനുമേല്‍ ബ്രിട്ടന്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന ഉപരോധം വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന. യൂറോപ്യന്‍ യൂണിയനോട് ഇതേ നിയന്ത്രണങ്ങള്‍ സ്വീകരിക്കാനും ഹണ്ട് ആവശ്യപ്പെടും. അത് യൂണിയന്‍ നടപ്പിലാക്കുമെന്നും പ്രതീക്ഷിക്കുന്നു.

2016-ല്‍ അമേരിക്കയടക്കമുള്ള ആറ് രാജ്യങ്ങള്‍ ഇറാനുമായി ആണവ കരാറിലേര്‍പ്പെട്ടതോടെയാണ് ഇറാനുമേലുള്ള സാമ്പത്തിക-നയതന്ത്ര ഉപരോധം യൂറോപ്യന്‍ രാജ്യങ്ങള്‍ നീക്കിയത്. ആ നിയന്ത്രണങ്ങള്‍ തിരിച്ചുകൊണ്ടുവരാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഇറാനെ സമ്മര്‍ദത്തിലാഴ്ത്താന്‍ ബ്രിട്ടന്‍ ഐക്യരാഷ്ട്ര സഭയുടെ സഹായവും തേടിയേക്കും. അന്താരാഷ്ട്ര സഹായം തേടുന്നതിന് മുമ്പുള്ള ഉഭയകക്ഷി ചര്‍ച്ചയെന്ന നിലയിലാണ് ഹണ്ട് ഇറാന്റെ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചത്. എന്നാല്‍, ഈ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ലെന്നാണ് കരുതുന്നത്.

അതിനിടെ, ഏപ്രില്‍ മുതല്‍ ജിദ്ദയില്‍ പിടിച്ചിട്ടിരുന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ഹാപ്പിനസ് വണ്‍ സൗദി അറേബ്യ ഇറാന് വി്ട്ടുകൊടുത്തു. ജി്ദ്ദയുടെ തെക്കുപടിഞ്ഞാറുകൂടി നീങ്ങവെ ഏപ്രില്‍ 30-ന് പ്രൊപ്പല്‍ഷന് തകരാര്‍ സംഭവിച്ചതോടെയാണ് കപ്പല്‍ സൗദിയുടെ നിയന്ത്രണത്തിലായത്. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിവഴി കപ്പലിന് സാങ്കേതിക സഹായം നല്‍കാന്‍ ഇറാന്‍ സൗദി അറേബ്യയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, 160930 ടണ്‍ വലിപ്പമുള്ള കൂറ്റന്‍ കപ്പല്‍ കസ്റ്റഡിയിലെടുത്ത സൗദി അധികൃതര്‍ കപ്പലിനെ 26 ജീവനക്കാരെയും ബ്ന്ദികളാക്കി.

അറ്റകുറ്റപ്പണിയുടെ പണം നല്‍കാത്തതിന്റെ പേരില്‍ കപ്പല്‍ വിട്ടുനല്‍കാന്‍ വിസമ്മതിച്ച സൗദി, ഇന്നലെ പെട്ടെന്ന് തകരാര്‍ പരിഹരിച്ചുവെന്നറിയിച്ച് കപ്പല്‍ വിട്ടുനല്‍കുകയായിരുന്നു. 24 ഇറാന്‍കാരും രണ്ട് ബംഗ്ലാദേശികളുമാണ് കപ്പലിലുണ്ടായിരുന്നത്. ജിദ്ദയില്‍നിന്ന് കപ്പല്‍ യാത്ര തിരിച്ചതായി മറൈന്‍ ട്രാഫിക് വെബ്‌സൈറ്റ് വ്യക്തമാക്കി. ഡ്രോണ്‍ തകര്‍ത്തതിന് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കിയ സംഭവമാണ് പെട്ടെന്ന് ഇറാനിയന്‍ കപ്പല്‍ വിട്ടുകൊടുക്കാന്‍ സൗദിയെ നിര്‍ബന്ധിതരാക്കിയതെന്നാണ് സംഘര്‍ഷം വിലയിരുത്തുന്ന അന്താരാഷ്ട്ര നിരീക്ഷകരുടെ അഭിപ്രായം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category