1 GBP = 94.40 INR                       

BREAKING NEWS

അഞ്ചു ലോകരാഷ്ട്രങ്ങള്‍ അഹോരാത്രം പണിയെടുത്ത് നേടിയ ന്യൂക്ലിയര്‍ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറി ട്രംപ് വരുത്തിവെച്ച വിന; 21 മൈല്‍ മാത്രം വീതിയുടെ ഹോര്‍മിസ് കടലിടുക്കില്‍ ഇറാനോട് മല്ലടിച്ച് ജയിക്കാനാവില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച കപ്പല്‍ കീഴടക്കല്‍; അമേരിക്കയും സൗദിയും മാത്രമല്ല ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കുംമുമ്പ് ഉപരോധം പിന്‍വലിക്കാന്‍ ട്രംപിന് ബുദ്ധി തോന്നുമോ?

Britishmalayali
kz´wteJI³

പേര്‍ഷ്യന്‍ ഗള്‍ഫിനെ ഇതരലോകവുമായി വേര്‍തിരിക്കുന്ന ഇടുങ്ങിയ കടലിടുക്കാണ് ഹോര്‍മുസ്. യു.എ.ഇ.യും ഇറാനും അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ ശക്തിയും സ്വാധീനവും ഇറാനാണ്. ലോകത്തെ എണ്ണവ്യാപാരത്തിന്റെ ഗണ്യമായ ഭാഗം കടന്നുപോകുന്ന വഴികൂടിയായതിനാല്‍, ഇറാന് ഹോര്‍മുസ് കടലിടുക്കിനുമേലുള്ള സ്വാധീനമാണ് മറ്റു രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ഇറാനെ വരുതിയിലാക്കാമെന്ന് അമേരിക്കയൊഴികെയുള്ള രാജ്യങ്ങള്‍ വിചാരിക്കാത്തതും എണ്ണ വറ്റുമെന്ന ആശങ്കയുള്ളതുകൊണ്ടുതന്നെ.

21 മൈല്‍ മാത്രം വീതിയുള്ള ഹോര്‍മുസ് കടലിടുക്കിലാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധയത്രയും. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപേരോ പിടിച്ചെടുത്ത് ഇറാന്‍ മേഖലയിലെ കരുത്ത് കാട്ടിയതോടെ, സംഘര്‍ഷം പുതിയ ദിശയിലേക്ക് കടന്നു. ഇറാനുമേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ബ്രിട്ടനും പിന്നാലെ യൂറോപ്യന്‍ യൂണിയനും തയ്യാറായേക്കുമെന്നാണ് സൂചന. എന്നാല്‍, ലോകത്തെ എണ്ണവ്യാപാരത്തിന്റെ ജീവനാഡി തകര്‍ക്കാന്‍ എത്ര രാജ്യങ്ങള്‍ കൂട്ടുനില്‍ക്കുമെന്നത് ഇനിയും വ്യക്തമല്ല. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും പ്രകൃതിവാതക വ്യാപാരത്തിന്റെ മൂന്നിലൊന്നും ദിവസേന കടന്നുപോകുന്നത് ഇതുവഴിയാണ്.

ആറുരാജ്യങ്ങളുമായി ഇറാന്‍ ഒപ്പുവെച്ച ആണവ കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായത്. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ഒപ്പുവെച്ച കരാര്‍ അമേരിക്കയ്ക്ക് ദോഷകരമാകുമെന്ന് പ്രഖ്യാപിച്ചാണ് 2016-ല്‍ ഡൊണാള്‍ഡ് ട്രംപ് കരാറില്‍നിന്ന് പിന്മാറിയത്. എന്നാല്‍, കരാറില്‍ കൂടെ ഒപ്പുവെച്ച ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇറാന് പിന്തുണയായി നിന്നിരുന്ന ഈ രാജ്യങ്ങളെക്കൂടി പിണക്കുന്നതാണ് സ്റ്റെന ഇംപേരോ പിടിച്ചെടുത്തതിലൂടെ ഉണ്ടായിരിക്കുന്ന പുതിയ സ്ഥിതിവിശേഷം.

ഒബാമയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഒറ്റ ഉദ്ദേശ്യം മാത്രമാണ് കരാറില്‍നിന്ന് പിന്മാറുന്നതിന് ട്രംപിനുമുന്നിലുണ്ടായിരുന്ന കാരണമെന്ന് വാഷിങ്ടണിലെ ബ്രിട്ടീഷ് സ്ഥാനപതിയായിരുന്ന കിം ഡാരോച്ചിന്റെ രഹസ്യ രേഖകള്‍ വെളിപ്പെടുത്തിയിരുന്നു. ആണവകരാറില്‍നിന്ന് പിന്മാറിയ അമേരിക്ക, പിന്നീട് ഇറാനില്‍നിന്നുള്ള എണ്ണ കയറ്റുമതി തടയാനുള്ള ശ്രമമായി. ഇതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും ജപ്പാനും കൊറിയയുമടക്കമുള്ള രാജ്യങ്ങളോട് ഇറാന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഇറാനെ പ്രതിരോധത്തിലാക്കുകയായിരുന്നു ഈ നടപടികളിലൂടെ ട്രംപ് ഭരണകൂടം ലക്ഷ്യമിട്ടത്.

ദിവസം 30 ലക്ഷം ബാരല്‍ എണ്ണ വിറ്റിരുന്ന ഇറാന്റെ വ്യാപാരം തുടര്‍ന്ന് വെറും നാലുലക്ഷത്തിലേക്ക് താഴ്ന്നു. ഇറാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. സമ്പദ്‌വ്യവസ്ഥ തകിടംമറിയുന്നതിന് മുമ്പ് അമേരിക്കയെ സമ്മര്‍ദത്തിലാഴ്ത്തി ഉപരോധം പിന്‍വലിപ്പിക്കുകയാണ് ഇറാന്റെ ലക്ഷ്യം. അതിനായി ഏതറ്റം വരെയും പോകാന്‍ അവര്‍ തയ്യാറാണ്. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തതുള്‍പ്പെടെയുള്ള നടപടികള്‍ അതിന്റെ ഭാഗമാണ്. മേഖലയില്‍ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യക്കുനേരെ സൈബര്‍ ആക്രമണം നടത്തിയതും യെമനിലെ ഹൂത്തി തീവ്രവാദികളെ ഉപയോഗിച്ച് നിരന്തരം ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതും അതിന്റെ ഭാഗമാണ്.

മറ്റാര്‍ക്കുമില്ലാത്ത ആയുധം കൈയിലുണ്ടെന്ന തിരിച്ചറിവാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് സേനയെ സുശക്തമാക്കുന്നത്. അത് ഹോര്‍മുസ് കടലിടുക്കിലുള്ള ശേഷിയാണ്. അമേരിക്ക യുദ്ധസന്നാഹവുമായി പേര്‍ഷ്യന്‍ കടലില്‍ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും മിതത്വം പാലിക്കുന്നത് ഹോര്‍മുസ് കടലിടുക്കിലെ മറ്റ് അന്താരാഷ്ട്ര കപ്പലുകളുടെ സാന്നിധ്യം കൊണ്ടാണ്. വെറും രണ്ടുമൈല്‍ വീതിമാത്രമാണ് കടലിടുക്കിലെ കപ്പല്‍ച്ചാലുകള്‍ക്കിടയിലുള്ളത്. അമേരിക്കയുള്‍പ്പെടെയുള്ള ശക്തികളെ ചര്‍ച്ചയിലേക്ക് നയിക്കുകയെന്നതിന്റെ ഭാഗമായി നടത്തുന്ന സമ്മര്‍ദ്ദതന്ത്രമാണ് ഇപ്പോഴത്തെ കപ്പല്‍ പിടിച്ചെടുക്കലുള്‍പ്പെടെയുള്ള നടപടികളെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category