1 GBP = 86.00INR                       

BREAKING NEWS

കോമണ്‍ വൈഫൈ ഉപയോഗിച്ചാല്‍ പണിയറിയാവുന്നവര്‍ക്ക് നിങ്ങളുടെ കംപ്യൂട്ടറിലെ മുഴുവന്‍ വിവരങ്ങളും ഞൊടിയിടയില്‍ ചോര്‍ത്താം; കോഫി ഹൗസുകളിലും വിമാനത്താവളങ്ങളിലും ഇരുന്ന് വൈഫൈ ഓണ്‍ ചെയ്യുന്നവര്‍ അറിയുക നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഞൊടിയിടയില്‍ കാലിയായേക്കും

Britishmalayali
kz´wteJI³

വിടെയും സൗജന്യമായി വൈഫൈ കിട്ടുന്ന കാലമാണിത്. ഹോട്ടലുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്‌റ്റോപ്പിലും വിമാനത്താവളങ്ങളിലുമൊക്കെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് സൗജന്യ വൈഫൈ എന്നതാണ്. എന്നാല്‍, ഇത്തരം പൊതു വൈഫൈ ഉപയോഗിക്കുന്നത് അപകടമാമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ ഓണ്‍ലൈന്‍ സര്‍ഫ് ചെയ്യുമ്പോള്‍, കംപ്യൂട്ടറിലെ വിവരങ്ങളെല്ലാം മറ്റുള്ളവര്‍ക്കുകൂടി പ്രാപ്തമായ രീതിയില്‍ തുറന്നുവെക്കുകയാണ് ആ സമയങ്ങളില്‍ ചെയ്യുന്നതെന്ന് കംപ്യൂട്ടര്‍ ഹാക്കിങ് വിദഗ്ധര്‍ പറയുന്നു.

ഹോട്ടലുകളുടെ ലോബിയാണ് ബിസിനസുകാരുടെയും അവധിയാഘോഷിക്കുന്ന പ്രമുഖരുടെയും പ്രധാന വൈഫൈ കേന്ദ്രം. ലോബിയിലിരുന്ന് ഹോട്ടലിന്റെ വൈഫൈയില്‍ ലോഗിന്‍ ചെയ്ത് കയറുന്ന ഇത്തരക്കാരെ നിരീക്ഷിച്ച് ഹാക്കര്‍മാരും നിലയുറപ്പിച്ചിരിക്കും. നെറ്റ്‌വര്‍ക്ക് അണ്‍സെക്യൂവേഡ് എന്ന മുന്നറിയിപ്പ് പലരും അവഗണിക്കുകയും ചെയ്യും. ഹോട്ടലിന്റെ വിശ്വാസ്യതയാണ് ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, വൈഫൈ എന്ന് തെറ്റിദ്ധരിച്ച് നാം ലോഗിന്‍ ചെയ്തു കയറുന്നത് ചിലപ്പോള്‍ ഹാക്കര്‍മാര്‍ ഒരുക്കുന്ന ഹോട്ട്‌സ്‌പോട്ടിലേക്കാകാം. അതുവഴി ഹാക്കര്‍മാര്‍ക്ക് നമ്മുടെ ബാങ്ക് അക്കൗണ്ടുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കാം.

ഇത്തരം ലോബികളിലും പൊതുസ്ഥലങ്ങളിലും കംപ്യൂട്ടര്‍ ചാര്‍ജ് ചെയ്യാനെന്ന വ്യാജേന അടുത്തുവന്നിരിക്കുന്നവരെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. അവര്‍ നമ്മുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതകൂടുതലാണ്. കംപ്യൂട്ടറുകള്‍ മാത്രമല്ല, സ്മാര്‍ട്ട്‌ഫോണുകളില്‍നിന്നും ഇതുവഴി വിവരങ്ങള്‍ ചോര്‍ന്നുപോകാം. ഒരു സിഗരറ്റ് പാക്കറ്റിനുള്ളില്‍പ്പോലും ഒളിച്ചുവെക്കാവുന്ന തരത്തിലുള്ള വൈഫൈ റൂട്ടറുകള്‍ ഇന്ന് ലഭ്യമാണെന്ന് ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ മറ്റുള്ളവരുടെ പാസ്‌വേഡുകളും ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളുമൊക്കെ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്നതാണ് പൊതു വൈഫൈ ഇടങ്ങളുടെ ഭീഷണി. പൊതു വൈഫൈ സര്‍വീസുകളുടെ അതേ പേരിലാകും ഹാക്കര്‍മാരും ഹോട്‌സ്‌പോട്ട് ഒരുക്കിയിട്ടുണ്ടാവുക. അത് വേര്‍തിരിച്ചറിയാതെ കയറുമ്പോഴാണ് കുടുങ്ങുന്നതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യഥാര്‍ഥ വൈഫൈ ഏതെന്ന് തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയാണ് ഇതിനുള്ള മാര്‍ഗം.

വീട്ടിലെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഉപയോഗിക്കുമ്പോഴും ഇതേ പ്രതിസന്ധി നേരിടും. വൈഫൈ വഴിയുള്ള ബ്രോഡ്ബാന്‍ഡില്‍ നിങ്ങളെ കബളിപ്പിക്കുന്ന തരത്തില്‍ ഹാക്കര്‍മാര്‍ വീട്ടിലെ ബ്രോഡ്ബാന്‍ഡിന്റെ അതേ പേരില്‍ കെണിയൊരുക്കിയിട്ടുണ്ടാകും. അബദ്ധത്തില്‍ ഇതില്‍ പ്രവേശിച്ചാലും നിങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ന്നുപോയേക്കാം. പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോള്‍ പുലര്‍ത്തുന്ന ജാഗ്രത വീട്ടിലെ കണക്ഷന്‍ ഉപയോഗിക്കുമ്പോഴും പുലര്‍ത്തണമെന്ന് ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category