1 GBP = 86.00INR                       

BREAKING NEWS

വിന്‍ഡോ സീറ്റിനും അറ്റത്തെ സീറ്റിനുമായുള്ള ഇടി അവസാനിക്കാന്‍ പോകുന്നു; മിഡില്‍ സീറ്റിന് കൂടുതല്‍ ലെഗ് സ്‌പേസും പ്രത്യേക ആം റെസ്റ്റും ഏര്‍പ്പെടുത്തുന്ന ഡിസൈന്‍ വരുന്നു; വിമാനയാത്രയിലെ ഏറ്റവും വലിയ തടസ്സം മാറുമ്പോള്‍

Britishmalayali
kz´wteJI³

മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ മിഡില്‍ സീറ്റാണ് യാത്രയ്ക്ക്ായി നിങ്ങള്‍ക്ക് കിട്ടുന്നതെങ്കില്‍, അതോടെ നിങ്ങളുടെ യാത്രയുടെ സുഖമാകെ പോകും. പ്രത്യേകിച്ച് രണ്ട് തടിയുള്ളയാളുകള്‍ക്കിടയിലാണ് പെടുന്നതെങ്കില്‍. വിന്‍ഡോ സീറ്റിലുള്ളവരും അറ്റത്തെ സീറ്റിലുള്ളവരും സുഖമായി ഇരിക്കുമ്പോള്‍, നടുവില്‍ തിങ്ങിഞെരുങ്ങിയിരിക്കേണ്ട അവസ്ഥയാകും വരിക. ആംറെസ്റ്റും മറ്റുള്ളവര്‍ സ്വന്തമാക്കുന്നതോടെ, മിഡില്‍ സീറ്റുകാരന്റെ യാത്ര ആകെ അസ്വസ്ഥത നിറഞ്ഞതാകും.

മിഡില്‍ സീറ്റുകാരുടെ ഈ പ്രതിസന്ധി അവസാനിക്കാന്‍ പോവുകയാണ്. വിമാനത്തിലെ മിഡില്‍ സീറ്റ് കൂടുതല്‍ ആകര്‍ഷകമാക്കുന്ന തരത്തിലുള്ള പുതിയ ഡിസൈന്‍ വരികയാണ്. ഇതിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരവും നല്‍കിയിട്ടുണ്ട്. മിഡില്‍സീറ്റിന് കൂടുതല്‍ വീതിയും പ്രത്യേകം ആം റെസ്റ്റുകളും ഉള്‍പ്പെടുത്തിയതാണ് പുതിയ ഡിസൈന്‍. മലോണ്‍ ലാബ് സീറ്റിങ് ഡിസൈന്‍ ചെയ്ത എസ്1 സീറ്റാണ് പുതിയ യാത്രാസുഖം പകരാനൊരുങ്ങുന്നത്.

മറ്റു രണ്ട് സീറ്റുകളെക്കാള്‍ കുറച്ച് താഴ്ന്ന നിലയിലാകും എസ്1 സീറ്റ്. ഇതിലൂടെ, നടുവിലിരിക്കുന്നയാള്‍ക്ക് പ്രത്യേകം ആംറെസ്റ്റുകള്‍ സജ്ജമാക്കാന്‍ കഴിയും. കൂടുതല്‍ വീതിയുള്ളതിനാല്‍, വിശാലമായി ഇരിക്കാനും സാധിക്കുമെന്ന് മലോണ്‍ ലാബ് ഡിസൈന്‍ അവകാശപ്പെടുന്നു. പുതിയ സീറ്റിങ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ തയ്യാറായി വിമാനക്കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഒരു പ്രമുഖ വിമാനക്കമ്പനി അവരുടെ 50 വിമാനങ്ങളിലും പുതിയ എസ്1 സീറ്റുകള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ തരത്തിലുള്ള സീറ്റുകള്‍ ഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. അമേരിക്കയിലെ വിമാനങ്ങളിലാകും ഇതാദ്യം പരീക്ഷിക്കുക. യാത്രക്കാരുടെ പ്രതികരണം നോക്കിയശേഷം മറ്റ് രാജ്യങ്ങളിലും വീതിയുള്ള സീറ്റുകള്‍ നിലവില്‍വരും. വിന്‍ഡോ സീറ്റിനും അറ്റത്തെ സീറ്റിനും പകരമായി മിഡില്‍ സീറ്റ് തരാമോ എന്ന് യാത്രക്കാര്‍ ചോദിക്കുന്ന ദിവസമാണ് തങ്ങളുടെ സ്വപ്‌നമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category