
കവന്‍ട്രി: ആറു മാസത്തെ യാത്ര ദുരിതവും കാത്തിരിപ്പും തീരുന്നു. ഫെബ്രുവരിയില്‍ ബാലക്കോട്ട ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങളുടെ കാര്‍മേഘം പെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും അടച്ച ആകാശപാതയില്‍ വശം കെട്ടത് യുകെ മലയാളികള്‍ അടക്കമുള്ള പ്രവാസികളാണ്. പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിച്ച് ബര്‍മിങ്ഹാമില്‍ നിന്നും അമൃത്സര്‍ വഴി ഡല്‍ഹി സര്‍വീസ് നടത്തിയിരുന്ന മൂന്ന് എയര്‍ ഇന്ത്യ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.
ആ വിമാനങ്ങള്‍ ഓഗസ്റ്റ് 15 മുതല്‍ തിരിച്ചെത്തുകയാണ്. യുകെ മലയാളികള്‍ക്കുള്ള സ്വതന്ത്ര ദിന സമ്മാനം എന്ന നിലയിലാണ് വിമാനം വീണ്ടും പറന്നു തുടങ്ങുന്നത്. ഇതോടെ ബര്‍മിങ്ഹാമില്‍ നിന്നും ആഴ്ചയില്‍ ആറു സര്‍വീസുകളാകും. തുടര്‍ന്ന് ഒരു മാസത്തിനിടയില്‍ തന്നെ ഏഴാമത്തെ വിമാനവും ബര്‍മിങ്ഹാമില്‍ എത്തും എന്നാണ് സൂചന. സെപ്റ്റംബര്‍ മുതല്‍ ഈ സാഹചര്യത്തില്‍ ആഴ്ചയില്‍ എല്ലാ ദിവസവും ഇന്ത്യയിലേക്ക് ബര്‍മിങ്ഹാമില്‍ നിന്നും പറക്കാനാകും.
അതിര്‍ത്തി സംഘര്‍ഷം ഒഴിഞ്ഞതോടെ ഇരു രാജ്യങ്ങളും നിയന്ത്രങ്ങളില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും വ്യോമപാത പൂര്‍ണമായും തുറന്നതു കഴിഞ്ഞ ദിവസമാണ്. ഇതിനകം ഇരു രാജ്യങ്ങള്‍ക്കും ഇതുവഴി കനത്ത നഷ്ടം സംഭവിച്ചിരുന്നു. വ്യോമ മേഖല പൂര്‍ണമായും അടച്ചതോടെ പാകിസ്ഥന് ഏറെക്കുറെ ഒറ്റപ്പെട്ട സാഹചര്യമായിരുന്നു. എയര്‍ ഇന്ത്യക്കും പാക് എയര്‍ലൈന്‍സിനും ചേര്‍ന്ന് ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വ്യോമപാത ഒഴിവാക്കി പറക്കുന്നത് മൂലമുള്ള അധിക സഞ്ചാര സമയം വരുത്തിയ നഷ്ടവും വ്യോമപാത മറ്റു വിമാനങ്ങള്‍ക്കു നല്‍കുന്നത് വഴി ലഭിക്കുന്ന വരുമാനവും ചേര്‍ത്താണ് ഈ നഷ്ടം കണക്കാക്കുന്നത്. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തല് സംഭവിക്കുന്ന നഷ്ടങ്ങളുടെ കണക്കുകള്‍ എത്ര വലുതായിരിക്കുമെന്നതിന്റെ സൂചന കൂടിയാണ് ഇത് നല്‍കുന്നത്.
.jpg)
എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയ ബര്‍മിങ്ഹാം - അമൃത്സര്‍ വിമാനം ആഴ്ചയില്‍ മൂന്നു ദിവസമാണ് ഇനി പറക്കാന്‍ തയ്യാറെടുക്കുന്നത്. നിലവില്‍ ഡല്‍ഹിയിലേക്ക് മൂന്നു വിമാനങ്ങള്‍ പറക്കുന്നുണ്ട്. കൂടുതല്‍ സര്‍വീസുകള്‍ എത്തുന്നത് പ്രത്യക്ഷമായും പരോക്ഷമായും മലയാളി യാത്രികര്‍ക്ക് സഹായകമാകും എന്നതിനാല്‍ എയര്‍ ഇന്ത്യയുടെ നീക്കം പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. അടുത്ത നാളുകളില്‍ അനുഭവിക്കുന്ന ഉയര്‍ന്ന യാത്ര നിരക്കിന് അല്പം ആശ്വാസം നല്കാന് പുതിയ സര്‍വീസ് സഹായിച്ചേക്കും എന്ന പ്രതീക്ഷയും ശക്തമാകുകയാണ്.
പുതിയ വിമാനങ്ങള്‍ എത്തുന്ന കാര്യം ഇന്ത്യന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് വ്യക്തമാക്കിയത്. വിമാനം നിലച്ചത് മുതല്‍ ഇന്ത്യന്‍ വംശജരായ യുകെയിലെ പഞ്ചാബി സമൂഹം ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. വിമാനം ഉടന്‍ ആരംഭിക്കാന്‍ നടപടി എടുക്കും എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പു പാക്കിസ്ഥാന് നിയന്ത്രണം നീക്കം ചെയ്ത ഉടന്‍ നടപ്പിലാക്കാന്‍ വ്യോമയാന മന്ത്രാലയം തയ്യാറായി എന്നത് ശ്രദ്ധേയമാണ്. പുതിയ വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ആയിരിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.
സ്വതവേ നഷ്ടത്തില്‍ ഓടുന്ന കമ്പനി എന്ന നിലയില്‍ വ്യോമപാത നിരോധനം എയര്‍ ഇന്ത്യക്കുണ്ടാക്കിയ നഷ്ടം 500 കോടിയോളമാണ്. ഒരു ദിവസത്തെ കണക്കു നോക്കിയാല്‍ എയര്‍ ഇന്ത്യക്കു ഈ യാത്രാവിലക്ക് മൂലം 13 ലക്ഷം രൂപ വീതമാണ് നഷ്ടമായികൊണ്ടിരുന്നത്. സമാനമായ തരത്തില്‍ മറ്റു സ്വകാര്യ ഇന്ത്യന്‍ വിമാനകമ്പനികള്‍ക്കും കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട്. ഇക്കാര്യം മന്ത്രി തന്നെയാണ് ലോക്സഭയെ അറിയിച്ചതും. ഇന്ത്യ വ്യോമപാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതോടെയാണ് പാക്കിസ്ഥാന് തങ്ങളുടെ വ്യോമയാന പാതയും പൂര്‍ണമായും തുറന്നു നല്കാന് സമ്മതിച്ചത്.
ആകാശ പാത അടഞ്ഞു കിടന്നപ്പോള്‍ ആഴ്ചയില്‍ യൂറോപ്പിലേക്കുള്ള 66 സര്‍വീസുകളും അമേരിക്കയിലേക്കുള്ള 33 സര്‍വീസുകളുമാണ് എയര്‍ ഇന്ത്യക്കു കനത്ത നഷ്ടം സമ്മാനിച്ചത്. ഇതില്‍ സിംഹ ഭാഗവും പാക്കിസ്ഥാന് മുകളിലൂടെയാണ് പറന്നിരുന്നത്. ആകാശ പാത അടഞ്ഞതോടെ ഇവ പൂര്‍ണമായും മറ്റു വഴികള്‍ തേടേണ്ടി വന്നു. ഇവയില്‍ ചിലതു ക്യാന്‍സലാക്കി നഷ്ടം കുറയ്ക്കാന്‍ എയര്‍ ഇന്ത്യനടത്തിയ ശ്രമത്തില്‍ ബര്‍മിങ്ഹാം - ഡല്‍ഹി സര്‍വീസും ഉള്‍പ്പെട്ടിരുന്നു. കാബൂള്‍ മുതല്‍ ഡല്‍ഹി വരെയുള്ള റൂട്ടിലാണ് അപകട ഭീതിയില്‍ വിമാനങ്ങള്‍ക്ക് മാറി പറക്കേണ്ടി വന്നിരുന്നത്. അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുദ്ധ വിമാനം പാക്കിസ്ഥാന് വെടിവച്ചിട്ടതോടെയാണ് ആകാശ പാതയില്‍ നിയന്ത്രണം ഉണ്ടായതു തുടര്‍ച്ചയായി അഞ്ചു തവണ നീട്ടിയ ശേഷമാണു പാക്കിസ്ഥാന് വിലക്ക് പൂര്‍ണമായും മാറ്റാന്‍ ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.
.jpg)
പാക്കിസ്ഥാന് പ്രധാനമന്ത്രി യു എസ് സന്ദര്‍ശനത്തിന് തിങ്കളാഴ്ച മുതല്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആവുന്നതൊക്കെ ചെയ്യുന്നുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ ഉള്ള ശ്രമം കൂടിയാണ് ഇപ്പോള്‍ നടക്കുന്നത്. ഭീകരരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തെളിയിക്കുന്നതും ഇത് തന്നെയാണ്. മേഖല പൂര്‍ണമായും സമാധാനത്തിലേക്കു മടങ്ങുന്നു എന്ന് ബോധ്യപ്പെടുത്താന്‍ പാക് പക്ഷത്തു നിന്നുള്ള ശ്രമമവും സജീവമാണ്. കഴിഞ്ഞ ദിവസം അന്തരാഷ്ട്ര കോടതി കുല്ഭൂഷണ് യാദവിന്റെ വധശിക്ഷ തടഞ്ഞ നടപടിക്കു ശേഷം നിലപാടുകളില്‍ അയവു വരുത്താന്‍ ഉള്ള പാക് ശ്രമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam