1 GBP = 94.00 INR                       

BREAKING NEWS

വിളിയും ദൗത്യവും മറന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യൂദാസിന്റെ അനുഭവമുണ്ടാകുമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍; കാലാവസ്ഥാ പ്രവചനത്തെ വകവയ്ക്കാതെ വാല്‍സിംഗാമിലേക്ക് എത്തിയത് ആയിരങ്ങള്‍; ഭക്തിസാന്ദ്രമായി മരിയന്‍ തീര്‍ത്ഥാടനം

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

വാല്‍ത്സിങ്ങാം: 'വിശ്വാസകാര്യത്തില്‍ പതര്‍ച്ചയുണ്ടാവുന്നത് ഓര്‍മ്മയില്ലാത്തതു കൊണ്ടാണ്. ഓര്‍മ്മയുണ്ടാവണം, ദൈവം ചെയ്ത കാര്യങ്ങളെപ്പറ്റി നമുക്ക് ഓര്‍മ്മയുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയിലും നമ്മള്‍ പതറില്ല.ലോകത്തില്‍ കാണുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ഇതാ തകരാന്‍ പോകുന്നു, സഭ തകരാന്‍ പോകുന്നു, കത്തോലിക്കാ സഭ തകരാന്‍ പോകുന്നു, സീറോ മലബാര്‍സഭ തകരാന്‍ പോകുന്നു. കാര്യങ്ങള്‍ മനസിലാക്കാത്തവരാണ് അങ്ങനെ പറയുന്നത്. കത്തോലിക്കാ സഭയിലെ എല്ലാവരോടും, സീറോ മലബാര്‍ സഭയിലെ അംഗങ്ങളോടും എനിക്ക് പറയാനുള്ളത് യൂദാസിന്റെ അനുഭവം എല്ലാവരും ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.ഏതു ലെവലിലുള്ള വിളിയും ദൗത്യവും ഏറ്റെടുത്തിട്ടുള്ളവര്‍ആ വിളിയും ദൗത്യവും മറന്ന്ജീവിച്ചാല്‍അവരവരുടെ പ്രവര്‍ത്തിയുടെ പ്രതിഫലം അവര്‍ വാങ്ങിക്കും എന്നുള്ളതല്ലാതെ കത്തോലിക്കാ സഭക്കോ സീറോ മലബാര്‍ സഭക്കോ ഒന്നും സംഭവിക്കുകയില്ല', എന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. 

ആയിരക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് വാല്‍ത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടന വേളയിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്. ഇടിയും മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തേപ്പോലും മറികടന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്‍ വിശ്വാസ സമൂഹമാണ് വാല്‍സിംഗാം തിരുന്നാളിന് എത്തിച്ചേര്‍ന്നത്.

ഫാ: ജോസ് അന്ത്യാകുളം, ഫാ: ടോമി എടാട്ട്, ജോസഫ് എന്നിവര്‍ നടത്തിയ ആരാധനാ-പ്രാര്‍ത്ഥനാ ശുശ്രൂഷയോടെയാണ് മരിയന്‍ തീര്‍ത്ഥാടനത്തിന് തുടക്കമായത്. തുടര്‍ന്ന് ഫാ: തോമസ് അറത്തില്‍ എംഎസ്റ്റി നടത്തിയ മാതൃ വിശ്വാസപ്രഘോഷണം നടത്തി. കുടുംബ ജീവിതത്തിന്റെ ഏറ്റവും വിഷമഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോയ പരിശുദ്ധ അമ്മയെപ്പോലെ മറ്റൊരു കുടുംബ നാഥയും ഈ ലോകത്തിലുണ്ടായിട്ടില്ലെന്ന് ഫാ: തോമസ് അറത്തില്‍ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

വാല്‍സിംഗാമിനെ മാതൃ സ്‌തോത്ര മുഖരിതവും മരിയന്‍ പ്രഘോഷണവുമാക്കിയ തീര്‍ത്ഥാടന പ്രദക്ഷിണം തീര്‍ത്ഥാടനത്തില്‍ മാതൃ ശോഭ പകര്‍ന്നു. ആവേ മരിയാ സ്തുതിപ്പുകളും, പരിശുദ്ധ ജപമാലയും, മരിയന്‍ സ്തുതിഗീതങ്ങളുമായി മാതാവിന്റെ രൂപവും വഹിച്ചു നീങ്ങിയ തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പിന്നിലായി ആതിഥേയരായ കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി അണി നിരന്നു.
സ്വര്‍ണ്ണ കുരിശുകളും, മുത്തുക്കുടകളും, പേപ്പല്‍ പതാകകളും കൊണ്ട് വര്‍ണ്ണാഭമായ തീര്‍ത്ഥാടന യാത്രയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാതൃ ഭക്തരുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ കൂട്ടി ചേര്‍ത്ത ദിവ്യകാരുണ്യം എഴുന്നള്ളിച്ചു മാതൃ പേടകത്തിന്റെ മുന്നിലായി നടന്നു നീങ്ങി. തീര്‍ത്ഥാടനത്തിന്റെ ഒരറ്റം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്നപ്പോഴും സ്ലിപ്പര്‍ ചാപ്പലില്‍ അനേകം വിശ്വാസികള്‍ ആരംഭ സ്ഥലത്തു നിന്ന് നടന്നു തുടങ്ങിയിട്ടില്ലായിരുന്നു. ഉള്ളില്‍ മാതൃസ്‌നേഹവും ചുണ്ടില്‍ മാതൃസ്തുതികളുമായി ആയിരക്കണക്കിന് മലയാളി മാതൃഭക്തരാണ് ഇത്തവണ വാല്‍സിംഗാമിനെ മുഖരിതമാക്കിയത്.
ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ സ്ലിപ്പര്‍ ചാപ്പല്‍ റെക്ടര്‍ ഏവരെയും സ്വാഗതം ചെയ്തു. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ വികാരി ജനറാളുമാരായ മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്, മോണ്‍. സജിമോന്‍ മലയില്‍പുത്തന്‍പ്പുരയില്‍, മോണ്‍. ജോര്‍ജ് ചേലക്കല്‍, മോണ്‍. ജിനോ അരീക്കാട്ട്, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലും യുകെയുടെ വിവിധ ഭാഗങ്ങളിലും ശുശ്രൂഷ ചെയ്യുന്ന നിരവധി വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. തീര്‍ത്ഥാടനത്തില്‍ മുഖ്യ സംഘടകനായും ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയില്‍ മുഖ്യ കാര്‍മ്മികനായും നേതൃത്വം നല്‍കിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയ തിരുന്നാള്‍ സന്ദേശവും അനുബന്ധ ശുശ്രൂഷകളും തീര്‍ത്ഥാടകര്‍ക്ക് ആത്മീയ വിരുന്നായി.
ഫാ: സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗായക സംഘത്തിന്റെ ഗാനാലാപനം വിശ്വാസികള്‍ക്ക് ദിവ്യബലിയിലും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും സ്വര്‍ഗീയാനുഭവം സമ്മാനിച്ചു. ഇത്തവണത്തെ ഗാനശുശ്രൂഷയില്‍ കുട്ടികളുടെ ഗായകസംഘവും ഗാനങ്ങള്‍ ആലപിച്ചു. തീര്‍ത്ഥാടനം വന്‍ വിജയമാക്കാന്‍ മാസങ്ങളായി അത്യദ്ധ്വാനം ചെയ്ത ആതിഥേയരായ കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റിക്കും ഡയറക്ടര്‍ ഫാ: തോമസ് പാറക്കണ്ടത്തിലിനും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.
അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റു നടത്തുന്ന ഹോവര്‍ഹില്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ: തോമസ് പാറക്കണ്ടത്തില്‍, കമ്മ്യൂണിറ്റിയിലെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കത്തിച്ച തിരികള്‍ നല്‍കി തിരുനാള്‍ ഏല്‍പ്പിക്കുകയും ആശീര്‍വാദം നല്‍കുകയും ചെയ്തതോടുകൂടി ഈ വര്‍ഷത്തെ തിരുനാളിനു സമാപനമായി. അടുത്ത വര്‍ഷത്തെ തിരുനാള്‍ 2020 ജൂലൈ 18നു ശനിയാഴ്ച നടക്കും.

വിളിയും ദൗത്യവും മറന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യൂദാസിന്റെ അനുഭവമുണ്ടാകുമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍
ദൈവത്തിന്റെ വിളിയും ദൗത്യവും മറന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യൂദാസിന്റെ അനുഭവമുണ്ടാകുമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. യൂദാസിനും മറ്റ് ശിഷ്യന്മാര്‍ക്കും ഒരേ വിളിയാണ് ലഭിച്ചത്. എന്നാല്‍ യൂദാസിന് ആ വിളി ഫലപ്രദമായി വിനിയോഗിക്കുവാന്‍ സാധിച്ചില്ല. സീറോ മലബാര്‍ സഭ ഒരു വ്യക്തിയെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്. സഭ മുന്‍ കാലങ്ങളില്‍ പല പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും സഭ അതിജീവിക്കുകയും ചെയ്തിട്ടുണ്ട് എന്നും പിതാവ് ചൂണ്ടിക്കാട്ടി. സഭയിലെ പ്രശ്നങ്ങളെ ചില സഭാവിരുദ്ധരും ചില മാധ്യമങ്ങളും ചേര്‍ന്ന് നുണ പ്രചാരണത്തിലൂടെ തേജോവധം ചെയ്യുന്നതിനെ പരാമര്‍ശിച്ചാണ് പിതാവ് ഇത്തരുണത്തില്‍ പ്രതികരിച്ചത്.

ഗ്രേയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ആത്മീയആഘോഷമായ വാല്‍സിങ്ങം തീര്‍ത്ഥാടനത്തിന്റെ മൂന്നാം വര്‍ഷത്തെ മരിയോത്സവത്തില്‍ ഏറെ ചിന്തോദ്ദീപകവും കുടുംബ ജീവിതം നയിക്കുന്നവര്‍ക്ക് സഹായകരമായ ഉപദേശങ്ങളും തിരുന്നാള്‍ സന്ദേശത്തിലൂടെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കുവച്ചു.
കുടുംബ ജീവിതക്കാരുടെ തുണയും, മാതൃകയും, അനുഗ്രഹവും, ശക്തിയുമായ പരി. അമ്മയെ നമ്മുടെ ഭവനങ്ങളില്‍ കുടുംബ നാഥയായി കുടിയിരുത്തേണ്ടതിന്റെ അനിവാര്യത പിതാവ് പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ജീവിതമെന്ന തീര്‍ത്ഥാടനത്തില്‍ സഹനങ്ങളും, ത്യാഗവും, സമര്‍പ്പണവും അനിവാര്യമാണെന്നും സ്വര്‍ഗ്ഗ കവാടം പ്രാപിക്കും വരെ അവ സഹിഷ്ണതയോടെ ഉള്‍ക്കൊള്ളുവാനും, നേരിടുവാനും തയ്യാറായാലേ പരമ വിജയം നേടുവാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
എളിമയുടെയും സഹനത്തിന്റെയും സഹായത്തിന്റെയും കരുണയുടെയും സ്‌നേഹത്തിന്റെയും ഏറ്റവും വലിയ മധ്യസ്ഥശക്തിയായ പരി. മാതാവിനോടുള്ള പാരമ്പര്യ വിശ്വാസ തീക്ഷ്ണത നെഞ്ചിലേറ്റി ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്ന പ്രവാസി മാതൃ ഭക്തര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ പ്രാപ്യമാകട്ടെയെന്നും പിതാവ് ആശംശിച്ചു. രൂപതയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും, വിജയങ്ങളും പരിശുദ്ധ അമ്മയുടെ അനുഗ്രഹമാണെന്നും, ഈ വര്‍ഷത്തെ മൂന്നാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ മാതാവിന് സമര്‍പ്പിക്കുകയാണെന്നും പിതാവ് പറഞ്ഞു.

കോള്‍ചെസ്റ്റര്‍: ചെറിയ സമൂഹത്തിന്റെ മികച്ച സംഘാടകത്വം വിളിച്ചോതിയ മഹാതീര്‍ത്ഥാടനം
ഏറ്റവും മികച്ച സംഘാടകത്വം കൊണ്ടു തീര്‍ത്ഥാടനത്തെ അവിസ്മരണീയമാക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അക്ഷീണ പരിശ്രമം നടത്തിയ കോള്‍ചെസ്റ്റര്‍ എന്ന ചെറിയ സമൂഹം തീര്‍ത്ഥാടന വേദിയില്‍ ഏറെ പ്രശംസിക്കപ്പെട്ടു. കോള്‍ചെസ്റ്റര്‍ കൂട്ടായ്മ തങ്ങളുടെ ഒത്തൊരുമയും, കര്‍മ്മ ശക്തിയും വിളിച്ചോതിയ തീര്‍ത്ഥാടനത്തില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കും, ഭക്ഷണത്തിനും വേണ്ട ഒരുക്കങ്ങള്‍ ഭംഗിയായി നടത്തിയതും, പാര്‍ക്കിങ്ങ്, ട്രാഫിക് എന്നിവയില്‍ യാതൊരു പരാതിയും ഇല്ലാതെ നിയന്ത്രിച്ചതും ശ്രദ്ധേയമായി.
എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരെ അടുക്കും ചിട്ടയുമായി സമയാനുസൃതമായി അണി നിരത്തി നടത്തിയ തീര്‍ത്ഥാടനം കൂടുതല്‍ ആകര്‍ഷകമായി. ഫാ: തോമസ് പാറക്കണ്ടത്തില്‍, ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ കോള്‍ചെസ്റ്റര്‍ കുടുംബാംഗങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട മൂന്നാം വര്‍ഷത്തെ തിരുനാളില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും പുത്തനുണര്‍വും തിരുനാള്‍ സമ്മാനിച്ചു. കുട്ടികളുടെ അടിമസമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കുശേഷം ഉച്ച ഭക്ഷണത്തിനു പിരിഞ്ഞ തീര്‍ത്ഥാടകര്‍ക്കായി സ്വാദിഷ്ടമായ ചൂടന്‍ നാടന്‍ ഭക്ഷണ സ്റ്റാളുകള്‍ നിന്നുള്ള ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കിയിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category