1 GBP = 86.00INR                       

BREAKING NEWS

ഗില്‍ഫോര്‍ഡ് മലയാളികളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു; ആദ്യ പ്രസിഡന്റ് പോള്‍ ജെയിംസ്; സെക്രട്ടറി ജോജി ജോസഫ്; നഴ്‌സുമാര്‍ ഒത്തുചേരുന്ന ആദ്യപരിപാടി നാളെ

Britishmalayali
kz´wteJI³

ഗില്‍ഫോര്‍ഡ്: ഒരു പതിറ്റാണ്ടില്‍ അധികമായി ഗില്‍ഫോര്‍ഡിലെ മലയാളി സമൂഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഏവര്‍ക്കും സകുടുംബം ഒത്തുചേരുന്നതിനുള്ള ഒരു പൊതു വേദി. അതിനാല്‍ തന്നെ, ഗില്‍ഫോര്‍ഡിലെ മലയാളികളുടെ പൊതു നന്മയും സമഗ്ര വികസനവും ലക്ഷ്യമാക്കി ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ജിഎംഎ) എന്ന സംഘടന രൂപീകരിച്ചു.

പോള്‍ ജെയിംസ് പ്രസിഡന്റ്, റീന ഡെന്നി വൈസ് പ്രസിഡന്റ്, ജോജി ജോസഫ് സെക്രട്ടറി, തോമസ് ജോസഫ് ട്രഷറാര്‍, ഷാജി ജോണ്‍ ജോയിന്റ് സെക്രട്ടറി, മാത്യു. വി മത്തായി, ജോസ് തോമസ്, സജു തോമസ്, ജോമിത്ത് ജോര്‍ജ്, പ്രിയങ്ക വിനോദ് എന്നിവരെ കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു. ഗില്‍ഫോര്‍ഡ് ബോറോ കൗണ്‍സിലിന്റെ അംഗീകാരമുള്ള സംഘടനയുടെ പ്രവര്‍ത്തന പരിധി കൗണ്‍സില്‍ പ്രദേശം ആയിരിക്കും.

പുതു തലമുറയ്ക്ക് മലയാള ഭാഷയും സംസ്‌കാരവും പകര്‍ന്നു നല്‍കുന്നതും നമ്മുടെ തനിമയും പ്രൗഢിയും അന്യമാകാതെ കാത്ത് പരിപാലിക്കുന്നതും മലയാളി കുടുംബങ്ങളുടെ നിയമപരമായി അംഗീകാരമുള്ള ഒരു സംഘടന എന്ന നിലയില്‍ സമൂഹത്തിന് താങ്ങും തണലുമായി നിലകൊള്ളുക എന്നതും സംഘടനയുടെ പ്രധാന ഉദ്ദേശങ്ങളാകുന്നു.

ജിഎംഎയുടെ ഔദ്യോഗിക പരിപാടികളുടെ തുടക്കമായി റോയല്‍ സറേ ഹോസ്പിറ്റലില്‍ നഴ്സിംഗ് വിഭാഗത്തിലും, സറേ യൂണിവേഴ്സിറ്റി, ഐ.ടി മേഖലയിലും സമീപകാലത്ത് ജോലി ലഭിച്ച മലയാളികളുടെയും നിലവിലെ മലയാളി സമൂഹത്തിന്റെയും ഒത്തുചേരല്‍ നാളെ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ 10 മണി വരെ സറേ ഹോസ്പിറ്റലിന്റെ സോഷ്യല്‍ ക്ലബില്‍ വച്ച് നടത്തുന്നു. റോയല്‍ സറേ ഹോസ്പിറ്റലിലെ വിവിധ നഴ്സിംഗ് വിഭാഗത്തിന്റെ മേധാവികള്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

ഗില്‍ഫോര്‍ഡ് കൗണ്‍സില്‍ മേയര്‍ ഉദ്ഘാടകനായി എത്തുന്ന ജിഎംഎയുടെ ഓണാഘോഷം വിപുലമായ കലാ കായിക പരിപാടികളോടുകൂടി സെപ്റ്റംബര്‍ 14നു ശനിയാഴ്ച പകല്‍ 10 മണി മുതല്‍ നാലു മണി വരെ ഫെയര്‍ലാന്‍ഡ്സ് കമ്മ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. ക്രിസ്മസ് പുതുവത്സരാഘോഷം 2020 ജനുവരി നാലിനു ശനിയാഴ്ച പകല്‍ മൂന്നു മണി മുതല്‍ രാത്രി എട്ടു മണി വരെ ഫെയര്‍ലാന്‍സ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category