1 GBP = 86.90 INR                       

BREAKING NEWS

വഴക്കിനിടെ സ്വയം മണ്ണെണ്ണയൊഴിച്ച മഞ്ജുവിന്റെ ശരീരത്തിലേക്ക് തീപ്പെട്ടിയുരച്ചിട്ടത് ഭര്‍ത്താവ് തന്നെ; മൂന്നാം തീയതി പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തിച്ച മഞ്ജു മരിക്കുന്നത് 19ന്; മൊഴി തനിക്കെതിരായതോടെ ഒളിവില്‍ പോയ അശോകനെ കണ്ടെത്താനാകാതെ പൊലീസ്; കിണറ്റില്‍ നിന്നും കിട്ടിയ മൃതദേഹം ജീര്‍ണിച്ചതിനാല്‍ തിരിച്ചറിയാനാകുന്നില്ല എന്ന് ബന്ധുക്കളും

Britishmalayali
kz´wteJI³

മല്ലപ്പള്ളി: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച മഞ്ജുവിന് പൊള്ളലേറ്റത് ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനിടെ. കഴിഞ്ഞ ദിവസമാണ് പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ കോളനിയില്‍ മഞ്ജു(26) മരിച്ചത്. ഈ മാസം മൂന്നിനാണ് മഞ്ജുവിനെ പെള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19ന് രാത്രിയിലാണ് മരിക്കുന്നത്.

ഭര്‍ത്താവ് രമേശനുമായി നടന്ന വഴക്കിനിടെയാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. കലഹത്തിനിടെ ഇവര്‍തന്നെ മണ്ണെണ്ണയൊഴിച്ചതായും ഭര്‍ത്താവ് തീപ്പെട്ടിയുരച്ചു തീയിട്ടെന്നും മഞ്ജു മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജൂലായ് ഏഴുമുതല്‍ രമേശനെ പൊലീസ് അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. രമേശന്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.

അതേസമയം, കോളനിക്കു സമീപമുള്ള പുരയിടത്തിലെ കിണറ്റില്‍ പത്തുദിവസത്തില്‍ കൂടുതല്‍ പഴക്കമുള്ള ജഡം ശനിയാഴ്ച കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ കിണറിന്റെ സമീപമുള്ള വഴിയില്‍ രമേശന്റെ ബൈക്ക് ഉപേക്ഷിച്ചനിലയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് രമേശന്റെ മൃതദേഹം തന്നെയാണോ എന്ന് തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.

റാന്നി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ കരയ്ക്കെടുത്തെങ്കിലും ജീര്‍ണിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് രമേശന്റെ ബന്ധുക്കള്‍ പറഞ്ഞു. മരിച്ചത് ആരാണെന്ന് ശാസ്ത്രീയപരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന്, അന്വേഷണം നടത്തുന്ന പെരുമ്പെട്ടി എസ്ഐ. കെ.കവിരാജന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category