1 GBP = 93.15 INR                       

BREAKING NEWS

ജീവിച്ചിരുന്ന കാലത്ത് ബാബുവിനെ കൊണ്ട് നേട്ടമുണ്ടാക്കിയവര്‍ ഇന്ന് തിരിഞ്ഞുപോലും നോക്കുന്നില്ല; എഴുതി എഴുതി കാഞ്ഞങ്ങാട്ടുകാരുടെ ഉള്ളില്‍ കയറിയ പത്രപ്രവര്‍ത്തകന്റെ രക്ഷകരായി അവതരിച്ചവരും കൈവിട്ടു; അകാലത്തില്‍ വിടവാങ്ങി മൂന്നുവര്‍ഷം തികയുമ്പോഴും വീടില്ലാതെ കുടുംബം; സര്‍ക്കാര്‍ ഭൂമിയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കൈമാറാന്‍ കാലതാമസം; വീടിന് ചുറ്റും കാട് കയറുമ്പോള്‍ കണ്ണീരോടെ ബി.സി.ബാബുവിന്റെ കുടുംബം

Britishmalayali
രഞ്ജിത്ത് ബാബു

കാസര്‍ഗോഡ്: തറവാട്ട് വീട്ടില്‍ കൂട്ടുകുടുംബമായി കഴിയുമ്പോള്‍ ബി.സി.ബാബുവിന്റെ കുടുംബം കരച്ചിലിന്റെ വക്കിലാണ്. ജീവിച്ചിരുന്ന കാലത്ത് എഴുത്തിലൂടെ വിസ്മയിപ്പിച്ച കാഞ്ഞങ്ങാട്ടുകാരുടെ പ്രിയ പത്രപ്രവര്‍ത്തകന്റെ കുടുംബത്തിന് സ്വന്തമായി ഒരുവീട് എന്ന സ്വപ്നം അകലെയാണ്. വീടുപണി പൂര്‍ത്തിയായിട്ടും ബാബുവിന്റെ കുടുംബത്തിന് വീട് കൈമാറിയില്ല. മക്കളുടെ വിദ്യാഭ്യാസ ചെലവ് വാഗ്ദാനം ചെയ്ത കുടുംബ സഹായസമിതി പിന്നീട് തിരിഞ്ഞ് നോക്കിയില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാബുവിന്റെ കുടുംബത്തിന് നല്‍കിയ തുകയും സംശയത്തിന്റെ നിഴലിലായി.

അകാലത്തില്‍ മരണമടഞ്ഞ ബി.സി. ബാബു എന്ന മാധ്യമ പ്രവര്‍ത്തകനെ കാഞ്ഞങ്ങാട്ടുകാര്‍ക്ക് മറക്കാനാകില്ല. എന്നാല്‍ ബാബുവിന്റെ കുടുംബത്തിന്റെ രക്ഷകരായി അവതരിച്ചവര്‍ ഇപ്പോഴവരെ കൈവിട്ട അവസ്ഥയിലാണ്. കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവര്‍ത്തകരില്‍ എഴുത്തുകൊണ്ടും ജനപ്രീതികൊണ്ടും അഗ്രഗണ്യനായിരുന്നു ഒരു പ്രാദേശിക പത്രത്തിന്റെ തലപ്പത്തുള്ള ബി.സി. ബാബു. മൂന്ന് വര്‍ഷം മുമ്പ് മരണമടഞ്ഞ ബാബു ഗുരുവനം ദേശത്ത് ഒരു വീട് നിര്‍മ്മിച്ചു കൊണ്ടിരിക്കയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റ് ഭൂമിയിലായിരുന്നു വീട് നിര്‍മ്മാണം.

ഒരു പെണ്‍കുട്ടിയുള്‍പ്പെടെ ഭാര്യയും മൂന്ന് മക്കളുമടങ്ങിയ കുടുംബമായിരുന്നു ബാബുവിന്റേത്. വീട് നിര്‍മ്മാണം കുടുംബ സഹായ സമിതി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിട്ട് മാസങ്ങളായി. പല ഉദാരമതികളും അതിനായി പണവും നല്‍കിയിരുന്നു. എന്നാല്‍ പൂര്‍ത്തിയായ വീട് ഇതുവരെ ബാബുവിന്റെ കുടുംബത്തിന് കൈമാറിയിട്ടില്ല. കരാറുകാരന് പണം നല്‍കാനുണ്ടെന്നതാണ് കാരണം. വീട് നിര്‍മ്മാണത്തിന് ബാബു എടുത്ത ഹൗസിങ് സൊസൈറ്റിയുടെ വായ്പയും തീര്‍പ്പാക്കിയിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ അഞ്ച് ലക്ഷം രൂപ എന്തിന് ചിലവഴിച്ചുവെന്നും അറിയില്ല. കുടുംബത്തിന് നേരിട്ട് ഒരു സഹായവും ലഭിച്ചിട്ടുമില്ല.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീട്ടില്‍ താമസിക്കാന്‍ കുടുംബത്തോട് പറഞ്ഞുവെന്നാണ് ഒരു കമ്മിറ്റി അംഗം നല്‍കുന്ന മറുപടി. കരാറുകാരന് നല്‍കാനുള്ള പണത്തിന് ബാങ്കില്‍ മുടങ്ങിയ വായ്പക്ക് നോട്ടീസ് വന്നാലും കുടുംബം എന്തു ചെയ്യണം? . ഒരു കാലത്ത് കെ.എസ്. യു. നേതാവായിരുന്ന ബി.സി. ബാബുവിന്റെ തറവാട്ട് വീട്ടിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അമ്മയേയും മക്കളേയും ഭാര്യയേയും ആശ്വസിപ്പിച്ചിരുന്നു. കുടുംബ സംരക്ഷണ പ്രവര്‍ത്തനത്തിനായി അഞ്ച് ലക്ഷം രൂപയാണ് അദ്ദേഹം നല്‍കിയത്.

ഗുരുവനത്ത് പണിത വീടിന് ചുറ്റും കാട് കയറുകയാണ്. പെയ്ന്റ് പോലും നശിച്ചു പോകാനുള്ള സാഹചര്യമാണുള്ളത്. കാഞ്ഞങ്ങാട്ടെ പൊതു സമൂഹം അടങ്ങിയതായിരുന്നു കുടുംബസഹായ സമിതി. നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, മെട്രോ മുഹമ്മദ് ഹാജി, സി.കെ. ശ്രീധരന്‍ തുടങ്ങിയവര്‍ രക്ഷാധികാരികളും എച്ച് ഗോഗുല്‍ദാസ് കമ്മത്ത് ചെയര്‍മാനും മറ്റ് നിരവധി പേര്‍ ഭാരവാഹികളുമായ കമ്മിറ്റിയായിരുന്നു വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. കാഞ്ഞങ്ങാട്ടെ പൗരാവലിക്ക് മറക്കാനാവാത്ത പത്രപ്രവര്‍ത്തകനാണ് ബി.സി. ബാബു. എന്നാല്‍ ജീവിച്ച കാലത്ത് ബാബുവിനെ കൊണ്ട് നേട്ടം കൊയ്തവര്‍ അദ്ദേഹത്തെ മറന്നു പോവുകയാണ്.

ബാബു ഇല്ലാതായിട്ട് വരുന്ന ഡിസംബറില്‍ മൂന്ന് വര്‍ഷം തികയുകയാണ്. വാര്‍ത്തകളിലൂടെ നേടിയ പ്രസിദ്ദിഖും ഊഷ്മളമായ സൗഹൃദങ്ങള്‍ക്കുമപ്പുറം സമ്പാദ്യം ഒന്നുമില്ലാതെ അകാലത്തില്‍ വിടപറയുകയായിരുന്നു. ബാബുവിന്റെ കുടുംബം വെള്ളിക്കോത്തെ തറവാട്ട് വീട്ടില്‍ കൂട്ടുകുടുംബമായി കഴിയുകയാണ്. ബാബുവിന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സ്വപ്നമായിരുന്നു ഒരു വീട്. അത് ഇനിയും കുടുംബത്തിന് നല്‍കാത്തത് എന്തിന്റെ പേരിലായാലും നീതീകരിക്കാനാവില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category