1 GBP = 93.80 INR                       

BREAKING NEWS

ഇറാന്‍ മറീനുകള്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ മലയാളികളും; മൂന്നുപേര്‍ എറണാകുളം സ്വദേശികള്‍; കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരണം; മറ്റുരണ്ടുപേര്‍ തൃപ്പുണിത്തുറ പള്ളുരുത്തി സ്വദേശികള്‍; കപ്പലില്‍ മലയാളികള്‍ ഉള്ളതായി ഔദ്യോഗിക വിവരം കിട്ടിയില്ലെന്ന് വി.മുളീധരന്‍; ഇറാനുമായി കപ്പല്‍ ഉടമകളുമായും ചര്‍ച്ച നടത്തി വരികയാണെന്നും വിദേശകാര്യസഹമന്ത്രി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് പ്പലില്‍ മലയാളികളുമുണ്ടെന്ന് കണ്ടെത്തി. കപ്പലിലുള്ള മൂന്നുപേര്‍ എറണാകുളം സ്വദേശികളാണ്,. 16 ഇന്ത്യാക്കാരുള്‍പ്പടെ 23 പേരാണ് കപ്പലിലുള്ളത്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുള്ളതായി കുടുംബം സ്ഥിരീകരിച്ചു. മറ്റുരണ്ടുപേര്‍ തൃപ്പുണിത്തുറ, പള്ളുരുത്തി സ്വദേശികളാണ്. ഇതില്‍ പള്ളുരുത്തി സ്വദേശിയായ യുവാവാണ് കപ്പലിലെ ക്യാപ്ടനെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കപ്പല്‍ ഉടമകള്‍ കുടുംബങ്ങളെ വിവരം അറിയിച്ചതായാണ് സൂചന.

അതേസമയം, കപ്പലില്‍ മലയാളികള്‍ ഉള്ളതായി ഔദ്യോഗിക വിവരം കിട്ടിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. ഇക്കാര്യം കപ്പല്‍ ഉടമകളോ, ഇറാനോ സ്ഥിരീകരിച്ചിട്ടില്ല. ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി വരികയാണെന്നും മുരളീധരന്‍ പ്രതികരിച്ചു. സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പലാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. സ്റ്റെന ഇംപെറോ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്തത് അപകടം വരുത്തിയതു കൊണ്ടാണെന്നാണ് ഇറാന്റെ വിശദീകരണം. കപ്പല്‍ മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചെന്നും ബോട്ടിലുണ്ടായിരുന്നവര്‍ ബന്ധപ്പെട്ടിട്ടും കപ്പലില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ലെന്നും ഇറാനിലെ ദക്ഷിണ ഹൊര്‍മൊസ്ഗാന്‍ പ്രവിശ്യയിലെ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ തലവന്‍ അല്ലാ മുറാദ് അഫിഫിപോര്‍ പറഞ്ഞു. ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും അന്വേഷണം കഴിയുന്നതുവരെ അവര്‍ കപ്പലില്‍ തന്നെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

30,000 ടണ്‍ വാഹകശേഷിയുള്ള കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവര്‍ അപായസന്ദേശം നല്‍കിയെങ്കിലും പ്രതികരണം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവര്‍ ഹൊര്‍മൊസ്ഗാന്‍ മാരിടൈം അധികൃതരെ വിവരമറിയിച്ചു. ഇതേത്തുടര്‍ന്നുള്ള നിയമനടപടിയുടെ ഭാഗമായാണ് കപ്പല്‍ പിടിച്ചെടുത്ത് ബന്ദര്‍ അബ്ബാസ് തുറമുഖത്തെത്തിച്ചതെന്ന് അഫിഫിപോര്‍ പറഞ്ഞു.

കപ്പലില്‍ കാര്‍ഗോ ഒന്നുമുണ്ടായിരുന്നില്ല. അപകടത്തിന്റെ കാരണത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നതുവരെ ജീവനക്കാരെ കപ്പലില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ആവശ്യം വരികയാണെങ്കില്‍ ജീവനക്കാരെ സാങ്കേതിക കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞുഎല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പലിന്റെ ഉടമകളായ കമ്പനി അറിയിച്ചു. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ കപ്പല്‍ ബ്രിട്ടന്‍ പിടികൂടിയിരുന്നു. ഈ കപ്പല്‍ തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.

കപ്പല്‍ പിടിച്ചെടുക്കുന്ന ദൃശ്യം ദേശീയ ടെലിവിഷനിലൂടെ ഇറാന്‍ സൈന്യം പുറത്തുവിട്ടു. തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്തതിന് ലണ്ടനിലെ ഇറാന്റെ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബ്രിട്ടന്‍ പ്രതിഷേധം അറിയിക്കുകയും ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ യോഗം ചേരുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഷിപ്പിങ് മന്ത്രാലയത്തിന് ദേശീയ സുരക്ഷാ ഉപദേശകസമിതിയായ കോബ്ര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും, മേഖലയില്‍ നാവികരെ നിയോഗിക്കാന്‍ ബ്രിട്ടീഷ് നാവിക സേന സര്‍ക്കാരിന്റെ അനുമതി തേടിയേക്കുമെന്നാണ് സൂചന. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലുകലിലാകും റോയല്‍ മറീനുകളെ നിയോഗിക്കുക. ലോകത്തെ എണ്ണവ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘകാലത്തേക്ക് ഒഴിവാക്കാന്‍ ബ്രിട്ടന് സ്ാധിക്കില്ലെന്നതുകൊണ്ടാണ് സേനയെ നിയോഗിച്ച് ഇറാനില്‍നിന്നുള്ള ഭീഷണിയെ നേരിടാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നത്.

മുഖംമൂടി ധരിച്ച മറീനുകള്‍ മെഷിന്‍ ഗണ്ണുമായാണ് ബ്രിട്ടീഷ് കപ്പലിലേക്ക് ഹെലിക്കോപ്ടറില്‍ വന്നിറങ്ങിയതെന്ന് ഇറാന്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ചെറുകപ്പലുകളിലെത്തി വേറേയും നാവികര്‍ സ്റ്റെന ഇംപോരോ വളഞ്ഞു. കപ്പല്‍ പിടിച്ചെടുത്തതിനെതിരേ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ദവാദ് ശെരീഫുമായി സംസാരിച്ച് പ്രതിഷേധം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിനാണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ശനിയാഴ്ച തനിക്ക് ഉറപ്പുതന്നെ മുഹമ്മദ് ജവാദ് ശെരീഫ് ഇപ്പോള്‍ തീര്‍ത്തും വിരുദ്ധമായ രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നും ഹണ്ട് പറഞ്ഞു.

സ്റ്റെന ഇംപേരോയെ രക്ഷിക്കുന്നതിനായി ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ സംഭവസ്ഥലത്തേക്ക് കുതിച്ചിരുന്നു. എന്നാല്‍, എച്ച്എംഎസസ് മോണ്‍റോസ് സംഭവസ്ഥലത്തെത്താന്‍ പത്തുമിനിറ്റ് വൈകി. പേര്‍ഷ്യന്‍ ഗള്‍ഫില്‍ പട്രോളിങ് നടത്തുന്ന ഏക ബ്രിട്ടീഷ് യുദ്ധക്കപ്പലാണിത്. സ്റ്റെന ഇംപോരോ ആക്രമിക്കപ്പെട്ടതറിഞ്ഞ് എച്ച്എംഎസ് മോണ്‍റോസ് യു-ടേണ്‍ എടുത്തിരുന്നെങ്കിലും യഥാസമയം എത്തിച്ചേരാനായില്ല. ബ്രിട്ടീഷ് എ്ണ്ണക്കപ്പല്‍ ഇപ്പോഴും ഒമാന്‍ കടലില്‍തന്നെയാണെന്നും ഇറാന്റെ തീരത്തേക്ക് നീങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സമുദ്ര ഗതാഗത നിയമങ്ങളുടെ ലംഘനമാണ് ഇറാന്‍ നടത്തിയതെന്ന് ബ്രിട്ടന്‍ ആരോപിക്കുന്നു.

ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്ത പശ്ചാത്തലത്തില്‍, ഇറാനെതിരേ കടുത്ത സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടു. നിലവില്‍ ഇറാനുമേല്‍ അമേരിക്കയുടെ സാമ്പത്തിക ഉപരോധം നിലവിലുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഇറാനുമേല്‍ ബ്രിട്ടന്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന ഉപരോധം വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category