1 GBP = 97.40 INR                       

BREAKING NEWS

പാറക്കൂട്ടത്തില്‍ നങ്കൂരം ഉടക്കിയതും എഞ്ചിന്റെ പണി അറിയാവുന്നതും തുണയായി; കടലിന്റെ മക്കള്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നവര്‍ തീരമണയുമ്പോള്‍ വെളിപ്പെടുന്നത് സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും; കോസ്റ്റ് ഗാര്‍ഡും നാവിക സേനയും തെരച്ചില്‍ നടത്തിയത് എവിടെയെന്നും അറിയിപ്പ് നല്‍കിയെങ്കില്‍ കപ്പലുകള്‍ കണ്ടിട്ടും രക്ഷപെടുത്താതിരുന്നത് എന്തുകൊണ്ടും എന്ന മത്സ്യത്തൊഴിലാളികളുടെ ചോദ്യത്തിന് ഇതുവരെയും ഉത്തരമില്ല

Britishmalayali
kz´wteJI³

വിഴിഞ്ഞം: ഒടുവില്‍ കടലിന്റെ മക്കള്‍ക്ക് ആശ്വാസമായി ആ നാലുപേരും തീരമണഞ്ഞു. കരയില്‍കാത്തിരുന്നവരുടെ പ്രാര്‍ത്ഥനയും ആയുസ്സിന്റെ ബലവും കൊണ്ട് മാത്രമാണ് വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാലുപേരെയും തിരിച്ചെത്തിച്ചത്. ഉപഗ്രഹ ഫോണുകള്‍ വരെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാപ്യമാക്കും എന്ന് വീമ്പ് പറയുന്ന സര്‍ക്കാരിന് നാല് പേരെ കാണാതായിട്ടും കാര്യക്ഷമമായ തിരച്ചില്‍ നടത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ രണ്ട് എഞ്ചിനുകളും കേടായതിനെ തുടര്‍ന്ന് പുറംകടലില്‍ അകപ്പെട്ടുപോയ പുല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തില്‍ യേശുദാസന്‍ (55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തില്‍ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തില്‍ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തില്‍ ബെന്നി (33) എന്നിവരാണ് ഇന്നലെ ഉച്ചയോടെ സുരക്ഷിതരായി മടങ്ങിയെത്തിയത്. കേടായ എന്‍ജിനുകളിലൊന്നു പ്രവര്‍ത്തനക്ഷമായതാണു ഇവര്‍ക്ക് രക്ഷയായത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടിയിരുന്ന ഇവര്‍ വൈകിട്ട് മൂന്ന് മണിയായിട്ടും മടങ്ങിവരാതായതോടെയാണ് ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കു കടലില്‍ പോയ ഇവര്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ 2 ഔട്ട്ബോര്‍ഡ് എന്‍ജിനുകളും കേടാവുകയായിരുന്നു. കഴിഞ്ഞ 17ന് രാത്രിയോടെ കരയില്‍ നിന്നും 21 നോട്ടിക്കല്‍ മൈല്‍ ഉള്ളില്‍ എത്തി ബോട്ട് നങ്കൂരമിട്ടാണ് വലവിരിച്ചത്. രാത്രി ഒരു മണിയോടെ മടങ്ങാനൊരുങ്ങി. എന്‍ജിന്‍ സ്റ്റാര്‍ട്ടായില്ല. പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ഇവര്‍ രൂക്ഷമായ കടല്‍ക്ഷോഭത്തിനിടെ പലവട്ടം മരണത്തെ മുഖാമുഖം കണ്ടു. ഒഴുക്കില്‍ പെട്ടു വള്ളം കന്യാകുമാരി ഭാഗത്തേക്കു നീങ്ങി. രക്ഷയ്ക്കായി നാലുപേരും നിലവിളിച്ചു എങ്കിലും അത് കേള്‍ക്കാന്‍ അഞ്ചാമത് ഒരാളും അടുത്തെങ്ങും ഉണ്ടായിരുന്നില്ല. അതിനിടെ നങ്കൂരം പാരുകളില്‍ തട്ടി വള്ളം നിന്നു. സമീപത്തു കൂടി കപ്പലുകള്‍ കടന്നുപോയപ്പോള്‍ സഹായത്തിനായി അലമുറയിട്ടു. ആരും ഗൗനിച്ചില്ല. ഒരു കൂറ്റന്‍ ചരക്കു കപ്പല്‍ വള്ളത്തിനു നേര്‍ക്കു വന്നപ്പോള്‍ പേടിച്ചു. ഭാഗ്യത്തിന് അതു ഗതിമാറി. പക്ഷേ ശക്തമായ തിരമാലകളില്‍ വള്ളം പലപ്പോഴും തലകീഴായി മറിയാനാഞ്ഞു. പകുതിയോളം വെള്ളം കയറി.

കനത്ത കാറ്റില്‍ വാരിയെല്ലില്‍ വള്ളത്തിന്റെ അടിയേറ്റു ലൂയിസ് അതിനിടെ കടലില്‍ മുങ്ങി. ഒരു വിധത്തിലാണു തിരികെ നീന്തിക്കയറിയത്. വാരിയെല്ലിനു ഗുരുതരമായ പരുക്കുണ്ട്. കൂട്ടത്തില്‍ പ്രായം ചെന്ന യേശുദാസന്‍ ആകെ അവശനായി. ശ്വാസതടസ്സം നേരിട്ടു. രക്ഷാദൗത്യത്തിന്റെ സൂചനകളൊന്നുമില്ല. എങ്കിലും പ്രാര്‍ത്ഥനയോടെ കാത്തു, കരയണയാന്‍ പറ്റുമെന്ന് ഉറച്ചു വിശ്വസിച്ചു. എന്‍ജിന്‍ അറ്റകുറ്റപ്പണി അല്‍പം അറിയാവുന്നതു തുണച്ചു. ഇന്നലെ രാവിലെ ഏഴോടെ എന്‍ജിന്‍ സ്റ്റാര്‍ട്ടായി. നാലു ദിവസങ്ങളുടെ ദുരിതാനുഭവം മടങ്ങിയെത്തിയവര്‍ പങ്കുവച്ചു.

കൈവശമുണ്ടായിരുന്ന വെള്ളവും ഭക്ഷണവും വ്യാഴാഴ്ച രാവിലെയോടെ തീര്‍ന്നിരുന്നു. രണ്ടു ദിവസങ്ങളില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കഴിയുന്നതിനിടെ ശനിയാഴ്ച രാവിലെ നടത്തിയ ശ്രമത്തിനൊടുവില്‍ അത്ഭുതകരമായി ബോട്ടിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ടായതാണ് തുണയായതെന്ന് ഇവര്‍ പറഞ്ഞു. നാവികസേനയുടെ സഹായത്തിനായി 2 ദിവസമായി തീരദേശവാസികള്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ സാന്ത്വനവുമായി ഇന്നലെ രാവിലെ ഇവിടെയെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി അദ്ദേഹം ബന്ധപ്പെട്ടു. അതിനിടെ തീരത്തു നിന്നു 10 വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ തന്നെ തങ്ങളുടെ കൂടപ്പിറപ്പുകളെത്തേടി കടലിലിറങ്ങുകപോലും ചെയ്തു.

ഇതിനിടെ, തിരച്ചില്‍ നടത്താന്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ തീരവാസികള്‍ പ്രതിഷേധമുയര്‍ത്തി. കോസ്റ്റ് ഗാര്‍ഡ്-നാവിക സേനാ കപ്പലുകളുള്‍പ്പെടെയുള്ളവയുടെ തിരച്ചിലിലൊന്നും വള്ളത്തെ കണ്ടെത്താനായില്ലെന്നത് ആക്ഷേപത്തിനിടയാക്കി. ഇതുവഴി പോയ എല്ലാ കപ്പലുകള്‍ക്കും സന്ദേശം കൈമാറിയെന്നുള്ള അധികൃതരുടെ വെളിപ്പെടുത്തലും പൊള്ളയാണെന്നു തെളിയിക്കുന്നതായി രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category