1 GBP = 93.80 INR                       

BREAKING NEWS

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ അധോലോകം ഭരിക്കുന്നത് 15 വര്‍ഷമായി ഗവേഷണ വിദ്യാര്‍ത്ഥിയെന്ന ലേബലില്‍ കാമ്പസില്‍ വിലസുന്ന 'എട്ടപ്പാന്‍'; കുട്ടിസഖാക്കളുടെ തലതൊട്ടപ്പനായ ഇയാലെ ചെല്ലും ചെലവും കൊടുത്ത വളര്‍ത്തുന്നത് സിപിഎം ജില്ലാ നേതാക്കള്‍ തന്നെ; അഖില്‍ വധശ്രമ കേസിലെയും അവസാന വാക്കായത് 'എട്ടപ്പാന്‍' തന്നെ; ഒളിവില്‍ കഴിയുന്ന നാലാംപ്രതി അമര്‍ അബിയെ സംരക്ഷിക്കുന്ന 'ഗുണ്ടാ നേതാവിനെ' തേടി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: എസ്എഫ്ഐയുടെ അധോലോകമാണ് യൂണിവേഴ്സ്റ്റി കോളേജ്. ഈ കോളേജിലെ വിദ്യാര്‍ത്ഥികളാണ് സിപിഎം നേതൃത്വം വിരല്‍ ഞെടിച്ചാല്‍ സമരത്തിനായി സെക്രട്ടറിയേറ്റ് പടിക്കലേക്ക് പാഞ്ഞെത്തുന്നവര്‍. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണമാണ് കോളേജില്‍ ഉള്ളത്. ഇതിനായി പാര്‍ട്ടി നിയോഗിച്ചയാള്‍ കാമ്പസില്‍ 15 വര്‍ഷമായി ചുറ്റിത്തിരിയുന്നുണ്ട്. ഗവേഷണ വിദ്യാര്‍ത്ഥിയെന്ന ലേബലില്‍ വിലസുന്ന ഇയാള്‍ 'എട്ടപ്പാന്‍' എന്നാണ് അറിയപ്പെടുന്നത്. സിപിഎം ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ഈ മധ്യവയസ്‌കനാണ് പ്രശ്നങ്ങളുടെയെല്ലാം പ്രധാന കണ്ണിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

പാളയത്തു പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും ഏറ്റവുമൊടുവില്‍ അഖിലെന്ന വിദ്യാര്‍ത്ഥിക്കു കുത്തേറ്റ സംഭവത്തിലും മുഖ്യസൂത്രധാരന്‍ ഇയാളാണ്. അഖില്‍ വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുന്ന നാലാംപ്രതി അമര്‍ അബി ഇപ്പോഴും എട്ടപ്പാന്റെ സംരക്ഷണത്തിലാണെന്നു സൂചനയുണ്ട്. ഒന്നര പതിറ്റാണ്ടായി കാമ്പസില്‍ വിലസുന്ന ഇയാളെ തേടിയിരിങ്ങിയിരിക്കയാണ് പൊലീസിപ്പോള്‍. ഗവേഷണത്തിന് കോളേജ് ലൈബ്രറി ഉപയോഗിക്കാന്‍ എന്ന മട്ടില്‍ കാമ്പസില്‍ കയറിക്കൂടിയാണ് ഇയാള്‍ എല്ലാം ആസൂത്രണം ചെയ്യുന്നത്.

എസ്.എഫ്.ഐയില്‍ സാമൂഹികവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയെന്നു പരിതപിക്കുന്ന സിപിഎം. നേതൃത്വം എട്ടപ്പാന്റെ ലീലാവിലാസങ്ങള്‍ക്കു നേരേ കണ്ണടയ്ക്കുന്നു. എല്ലാ ഗുണ്ടായിസങ്ങളുടെയും പിന്‍സീറ്റ് ഡ്രൈവിങ് ഇയാളാണ്. സിപിഎമ്മിലെ മുന്‍ ജനപ്രതിനിധി കൂടിയായ ഇയാളുടെ നിര്‍ദ്ദേശ പ്രകാരമാണ് അഖിലിനെ കുത്തിയത് എന്നാണ് അറിയുന്നത്. ആദര്‍ശത്തിന്റെ പേരില്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കാനെത്തുന്നവരെ ഇയാള്‍ക്കു താത്പര്യമില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത അനുചരന്മാരെ വളര്‍ത്തുകയാണു ലക്ഷ്യം.

എസ്.എഫ്.ഐ. വഞ്ചിയൂര്‍ മുന്‍ ഏരിയാ സെക്രട്ടറി അമല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തല്ലിയൊതുക്കിയതും അഖില്‍ എന്ന വിദ്യാര്‍ത്ഥിക്കു കുത്തേറ്റതും എട്ടപ്പാന്റെ ആധിപത്യം പരസ്യമായി ചോദ്യം ചെയ്തതിന്റെ പേരിലാണ്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബത്തില്‍നിന്നു വന്ന അഖിലിനു പാര്‍ട്ടിയായിരുന്നു എല്ലാം. പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമായ നടപടികള്‍ ചോദ്യംചെയ്തതോടെ അഖില്‍ എട്ടപ്പാന്റെ കണ്ണിലെ കരടായി. അഖില്‍ വധശ്രമക്കേസിലെ പ്രതികളായ ആര്‍. ശിവരഞ്ജിത്തും നസീമും അമര്‍ അബിയുമൊക്കെ ഇയാളുടെ ഏറാന്മൂളികളായിരുന്നു. തന്നെ വെല്ലുവിളിച്ച അഖിലിനെ ''തീര്‍ക്കാന്‍'' എട്ടപ്പാന്‍ ഇവരെ ഉപയോഗിക്കുകയായിരുന്നെന്നാണു സൂചന.

യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ ആര്‍ക്കൊക്കെ ഏതൊക്കെ മുറി കൊടുക്കണമെന്നു തീരുമാനിക്കുന്നതും എട്ടപ്പാനാണ്. ഇയാള്‍ക്കു ''പടി'' കൊടുക്കാത്തവര്‍ക്കു ഹോസ്റ്റലിന്റെ പടി ചവിട്ടാനാകില്ല. പണയം വയ്ക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥിനികളോടു സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങുന്നതും അവരെ ശാരീരികമായി ഉപദ്രവിക്കുന്നതും ഇയാളുടെ ലീലാവിലാസങ്ങളില്‍ ഉള്‍പ്പെടുന്നു.

അതേസമയം എട്ടപ്പാനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് ഇയാളെ തിരയുന്നുണ്ട്. ഇയാല്‍ മുന്‍ എംഎല്‍എയുടെ സംരക്ഷണത്തിനാണെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇയാള്‍ ഒളിവില്‍പോയതായി കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സനീഷ്‌കുമാര്‍, ഷാഡോ പൊലീസ് മേധാവി ശിവസുധന്‍പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സിറ്റി പൊലീസ് കമ്മിഷണര്‍ ദിനേന്ദ്ര കശ്യപിന്റെ നിര്‍ദ്ദേശപ്രകാരം ഇന്റലിജന്‍സ് വിഭാഗവും അന്വേഷണമാരംഭിച്ചു. രഹസ്യാന്വേഷണ വിഭാഗം സിറ്റി അസി. കമ്മിഷണര്‍ പ്രമോദ്കുമാര്‍ ഹോസ്റ്റലിലെത്തി വിദ്യാര്‍ത്ഥികളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് നാളെ കമ്മിഷണര്‍ക്കു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category