1 GBP = 93.80 INR                       

BREAKING NEWS

കാണാതായ കൊല്ലത്തെ മൂന്ന് പേരെയും കോട്ടയത്തെയും ഒരാളെയും കുറിച്ചു വിവരമൊന്നുമില്ല; പല റോഡുകളും സ്തംഭിച്ചു; ഇടുക്കി അണക്കെട്ടിലെ വെള്ളം 23000 അടി കടന്നു; പത്തു ക്യാമ്പുകളിലായി 835 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു; മൂഴിയാര്‍ അണക്കെട്ട് ഇന്ന് തുറന്നു വിട്ടേക്കും; ഇന്നും നാളെയും ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്ന് ദിവസമായി തുടരുന്ന മഴയ്ക്ക് ശമനമില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് ജില്ലാ ഭരണകൂടങ്ങളും ദുരന്തനിവാരണ അതോരിറ്റികളും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് അടക്കം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മലയോര മേഖലയിലും തീരദേശ മേഖലയിലും ദുരിതപ്പെയ്ത്ത് തുടരുകയാണ്. കൊല്ലത്തു കടലില്‍ കാണാതായ മൂന്ന് മത്സ്യ തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു. കൊല്ലത്തു നിന്നും കാണാതായവരെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തത് കടുത്ത ആശങ്കയ്ക്ക് ഇട നല്‍കുന്നുണ്ട്. അതേസമയം കോട്ടയത്തും ഒരാളെ കാണാനില്ല. ഇതിനിടെ വിഴിഞ്ഞത്തുനിന്നു 4 ദിവസം മുന്‍പു കാണാതായ 4 പേരും സുരക്ഷിതരായി തിരിച്ചെത്തിയത് ആശ്വാസം പകരുന്ന കാര്യമായി.

കൊച്ചിയില്‍ നിന്നെത്തിയ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കാലാവസ്ഥ മോശമായതോടെ നിര്‍ത്തിവച്ചു. ഇന്നു വീണ്ടും തിരച്ചില്‍ നടത്തും. കോട്ടയത്തു കഴിഞ്ഞ ദിവസം മീനച്ചിലാറ്റില്‍ കാണാതായ യുവാവിനുവേണ്ടി ഇന്നലെ നാവികസേന തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ സംസ്ഥാനത്ത് കെടുതി നേരിടാന്‍ വേണ്ടി ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് 6 ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു. മൊത്തം 10 ക്യാംപുകളിലായി 165 കുടുംബങ്ങളിലെ 835 പേര്‍ താമസിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണു ക്യാംപ്. തുടങ്ങിയത്.

മലയോരങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍ കൂടി ആയതോടെ ദ്വീര്‍ഘദൂര യാത്രങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. കോട്ടയത്തു മണിമലയാറിന്റെ തീരം ഇടിഞ്ഞതിനെ തുടര്‍ന്നു പുനലൂര്‍മുവാറ്റുപുഴ പാതയില്‍ ഗതാഗതം അല്‍പ നേരം സ്തംഭിച്ചു. പത്തനംതിട്ടയില്‍ മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതു സമയവും തുറന്നുവിട്ടേക്കുമെന്ന അറിയിപ്പുമുണ്ട്. കാസര്‍കോട് കുമ്പള കൊടിയമ്മ ജുമാ മസ്ജിദിനു സമീപമുള്ള റോഡിലെ പാലം മഴയില്‍ തകര്‍ന്നു. ഇടുക്കി ജില്ലയില്‍ ഇന്നലെ 81.98 മില്ലീമീറ്റര്‍ മഴ പെയ്തു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 3.72 അടി കൂടി ഉയര്‍ന്ന് 2307.12 അടിയിലെത്തി.


കനത്ത മഴയില്‍ ഒരാള്‍ കൂടി മരിച്ചു
കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ ഒരാള്‍ കൂടി മരിച്ചു. ലോഗോ ജങ്ഷനില്‍ കബീറിന്റെ മകന്‍ റാഫി (14) കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. രാവിലെ ഫോര്‍ട്ടുകൊച്ചി കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. വെള്ളിയാഴ്ച നീണ്ടകരയ്ക്കടുത്ത് വള്ളംമറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തമിഴ്നാട് കൊല്ലംകോട് നീരോടി സ്വദേശികളായ ജോണ്‍ ബോസ്‌കോ, ലൂര്‍ദ്രാജ്, സഹായ രാജ് എന്നിവരെയാണു കാണാതായത്. കിടങ്ങൂര്‍ കാവാലിപ്പുഴയില്‍ കാണാതായ ചേര്‍പ്പുങ്കല്‍ കളപ്പുരയ്കല്‍ മനേഷ് സെബാസ്റ്റ്യനെ കണ്ടെത്തിയില്ല.

വിഴിഞ്ഞം തീരത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മീന്‍പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ നാലു മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച മടങ്ങിയെത്തി. പൂവാര്‍ സൗത്തുകൊല്ലങ്കോട് പൊയ്പ്പള്ളി വിളാകം സ്വദേശി ബെന്നി(33), പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ആന്റണി(50), പുല്ലുവിള പള്ളികെട്ടിയ പുരയിടത്തില്‍ യേശുദാസന്‍(55), പുതിയതുറ കിണറ്റുവിള പുരയിടത്തില്‍ ലൂയിസ് (53) എന്നിവരാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ മടങ്ങിയെത്തിയത്.

നിര്‍ബന്ധിച്ചു കടലില്‍ വിട്ടാല്‍ നടപടിയെന്ന് മന്ത്രി
അതേസമയം കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാലാവസ്ഥ പ്രതികൂലമായിരിക്കുമ്പോഴും മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ചു കടലില്‍ പറഞ്ഞയയ്ക്കുന്ന ബോട്ട് ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. മുന്നറിയിപ്പ് അവഗണിച്ചു കടലില്‍ പോകുന്നവരുടെ കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിക്കാതെ, കരയില്‍ കാശുമായി നില്‍ക്കുന്നവന്റെ വാക്കു കേട്ടു തൊഴിലാളികള്‍ പോകുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ഉത്തരവാദി കരയില്‍ നില്‍ക്കുന്നയാളാണ്.

വിഴിഞ്ഞത്തു നിന്നു മത്സ്യത്തൊഴിലാളികളുമായി പോയ വള്ളത്തിനു ലൈസന്‍സോ റജിസ്ട്രേഷനോ ഇല്ലായിരുന്നു. ലൈഫ് ജാക്കറ്റുകള്‍ പോലുമില്ലാതിരുന്നതിനാല്‍ തിരച്ചില്‍ നടത്തിയവരുടെ കാഴ്ചയില്‍പ്പെട്ടില്ല. ഉടമയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. 12 നോട്ടിക്കല്‍ മൈല്‍ വരെയാണ് കേരളത്തിന്റെ പരിധി. ഇവര്‍ 20 നോട്ടിക്കല്‍ മൈലിലാണു പോയത്. ഫിഷറീസ് വകുപ്പിന്റെ സാഗര മൊബൈല്‍ ആപ്പിലും ഇവര്‍ ലോഗിന്‍ ചെയ്തില്ലെന്ന് മന്ത്രി പറഞ്ഞു.

അണക്കെട്ടുകള്‍ ഏതു സമയത്തും തുറക്കുമെന്ന നിലയില്‍
സംസ്ഥാനത്തെ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തോടെ ഡാമുകള്‍ നിറയുന്ന സാഹചര്യവുമുണ്ട്. മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതു സമയവും തുറന്നുവിട്ടേക്കുമെന്ന അറിയിപ്പുമുണ്ട്. ഷട്ടര്‍ തുറന്നാല്‍ മൂഴിയാര്‍, ആങ്ങമുഴി, സീതത്തോട് എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്ന കക്കാട്ടാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. പത്തനംതിട്ടയില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍കൂടി യെല്ലോ അലര്‍ട്ടുണ്ട്.

പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഉച്ചയ്ക്ക് 12ന് രണ്ടെണ്ണം രണ്ടടി വീതം ഉയര്‍ത്തി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ 2.30 ഓടെ മറ്റു രണ്ടു ഷട്ടറുകളും ഉയര്‍ത്തി. മഴ തുടരുന്നതിനാല്‍ മറ്റു ഷട്ടറുകളും ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചുണ്ട്.

ഇന്നും നാളെയുമായി 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശനിയാഴ്ച മുതല്‍ ജൂലൈ 22 വരെ സംസ്ഥാനത്തെ മറ്റു ആറു ജില്ലകളില്‍ റെഡ് അലര്‍ട്ടും ജൂലൈ 24 വരെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ നാളെയും 22-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കേന്ദ്രകാലാവസ്ഥാ

സംസ്ഥാനത്ത് 24 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നും നാളെയുമായി 6 ജില്ലകളില്‍ റെഡ് അലര്‍ട്ട്.  സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. രണ്ടുദിവസം കൂടി ജാഗ്രത തുടരും. മഴ ശക്തമായി തുടര്‍ന്നാലും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

റെഡ് അലര്‍ട്ട് (അതിതീവ്രമഴ) 
ഇന്ന്: ഇടുക്കി, കാസര്‍കോട് 
നാളെ: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

ഓറഞ്ച് അലര്‍ട്ട് (ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴ) 
ഇന്ന്: കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ 
നാളെ: ഇടുക്കി, കാസര്‍കോട് 
ചൊവ്വ: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് 
ബുധന്‍: കണ്ണൂര്‍, കാസര്‍കോട്

യെലോ അലര്‍ട്ട് (ശക്തമായ മഴ) 
ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, വയനാട് 
നാളെ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ 
ചൊവ്വ: കോട്ടയം, എറണാകുളം, തൃശൂര്‍ 
ബുധന്‍: ഇടുക്കി, കോഴിക്കോട്, വയനാട്‌

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category