1 GBP = 86.00INR                       

BREAKING NEWS

എസ്എഫ്ഐയുടെ തീപ്പൊരി മുഖമായി രാഷ്ട്രീയത്തില്‍ തിളങ്ങി; പാര്‍ട്ടിയുമായി വഴക്കിട്ട് സിഎംപിയില്‍ ചേര്‍ന്നെങ്കിലും റെഡ് ക്രോസിന്റെ ചെയര്‍മാനായി പൊതു പ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു; രോഗിക്കിടക്കയില്‍ നിന്നും എണീറ്റു പലതവണ കര്‍മ്മപദത്തില്‍ വിപ്ലവം കുറിച്ചു; സുനില്‍ സി കുര്യന്റെ മരണത്തില്‍ കണ്ണീര്‍ വാര്‍ത്തു പ്രശസ്ത നര്‍ത്തകി കൂടിയായ ഭാര്യ നീന പ്രസാദും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഒരുകാലത്ത് എസ്എഫ്ഐയുടെ തീപ്പൊരി നേതാവായി രാഷ്ട്രീയത്തില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്ന ഇന്നലെ അന്തരിച്ച സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന സുനില്‍ സി കുര്യന്‍. റെഡ്‌ക്രോസ് കേരളം ഘടകം ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന അദ്ദേഹം എസ്എഫ്ഐ രാഷ്ട്രീയത്തിലെ തിളങ്ങുന്ന മുഖമായിരുന്നു. സിപിഎമ്മില്‍ നിന്നും പുറത്തുപോയില്ലെങ്കില്‍ ഒരുപക്ഷേ ഇപ്പോള്‍ എംഎല്‍എ സ്ഥാനമോ മറ്റോ അലങ്കരിക്കേണ്ട വ്യക്തി.

12-ാം വയസില്‍ എസ്.എഫ്.ഐയിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ സുനില്‍ സി.കുര്യന്‍ 1990ല്‍ യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാനും 1992ല്‍ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനുമായും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പില്‍ക്കാലത്ത് ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച സുനില്‍ സി. കുര്യന്‍ പിന്നീട് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്നു. 2018 മേയിലാണ് സി.എംപിയില്‍ ചേര്‍ന്നത്.

അതേസമയം റെഡ് ക്രോസിലായരുന്നു കൂടുതല്‍ പ്രവര്‍ത്തിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ മുതല്‍ ആരോഗ്യനില മോശമായിരുന്നു. രാത്രി 10.45-നാണ് അന്ത്യം സംഭവിച്ചത്.

കേരളം പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ റെഡ്ക്രോസിനെ രംഗത്തിറക്കി തന്നാല്‍ ആവും വിധം സഹായങ്ങള്‍ ചെയ്യാന്‍ സുനില്‍ സി കുര്യന് സാധിച്ചിരുന്നു. സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളുടെ പുനഃനിര്‍മ്മാണത്തിനായി റെഡ്ക്രോസ് ധനസഹായം സംഘടിപ്പിക്കാന്‍ അടക്കം മുന്നില്‍ സുനില്‍ സി കുര്യന്‍ മുന്നില്‍ നിന്നിരുന്നു. ഖത്തര്‍ റെഡ് ക്രസന്റിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം ഈ പരിശ്രമം നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായി പദ്ധതി തന്നെ റെഡ് ക്രോസ് തയ്യാറാക്കിയിരുന്നു.

രോഗക്കിടക്കയില്‍ ആയ ഘട്ടത്തിലും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകാന്‍ ആഗ്രഹിച്ചിരുന്നു അദ്ദേഹം. ഇച്ഛാശക്തികൊണ്ട് രോഗക്കിടക്കയില്‍ നിന്നും ജീവിതത്തിലേക്ക് പൊരുതിക്കയറിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പ്രമുഖ നര്‍ത്തകി ഡോ. നീനാ പ്രസാദാണ് ഭാര്യ. മകന്‍: ബെവിന്‍ കുര്യന്‍.

അപ്രതീക്ഷിമായി സുനില്‍ സി കുര്യന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഞെട്ടലിലാണ്. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ 11 വരെ മുറിഞ്ഞപാലത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശവസംസ്‌കാരം കോട്ടയം പേരൂര്‍ യാക്കോബായ പള്ളി സെമിത്തേരിയില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചിന്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category