kz´wteJI³
ചെന്നൈ: മൂന്നു വയസ്സുകാരിയെ വീട്ടുജോലിക്കാരിയും കാമുകനും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത് സിനിമ നിര്‍മ്മിക്കാനുള്ള പണം സമാഹരിക്കാനായി. 60 ലക്ഷം രൂപയാണ് ഇവര്‍ കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടത്. തമിഴ്നാട്ടിലെ ഷേണായി നഗറില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ പൊലീസ് രക്ഷപെടുത്തിയത് എട്ട് മണിക്കൂറിന് ശേഷം. ചെന്നൈയില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള തീരദേശ ഗ്രാമമായ കോവാലത്ത് നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. പണത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ കമിതാക്കളെയും അറസ്റ്റ് ചെയ്തു. ചില സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മുഹമ്മദ് സെയ്ദ് (30), അംബിക (28) എന്നിവരാണ് പിടിയിലായത്. ഷേണായ് നഗറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഷേണായ് നഗറിലെ എന്‍ജിനിയര്‍-ഡോക്ടര്‍ ദമ്പതിമാരുടെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന അംബിക അവിടെനിന്നാണ് മൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ കടത്തിയത്. ഉച്ചയ്ക്ക് സ്കൂള്‍വിട്ടുവന്ന കുട്ടിയെയും കൂട്ടി അംബിക കടയില്‍ പോയിരുന്നു. ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ നന്ദിനി അന്വേഷണം ആരംഭിച്ചു. ഇതിനിടെ നന്ദിനിയുടെ ഫോണിലേക്ക് അംബികയുടെ വിളിയെതത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു അംബിക പറഞ്ഞത്. ഉടന്‍ തന്നെ നന്ദിനി വിവരം ഭര്‍ത്താവായ അരുള്‍രാജിനെ അറിയിച്ചു. അംബികയുടെ ഫോണില്‍ നിന്നും വീണ്ടും ദമ്പതികള്‍ക്ക് വിളി എത്തി.
ഇത്തവണ സംസാരിച്ചത് ഒരു പുരുഷനായിരുന്നു. അംബികയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയെന്നും ഇവരെ വിട്ടുകിട്ടാന്‍ 60 ലക്ഷം രൂപ പണമായി നല്‍കണമെന്നും ഫോണില്‍ സന്ദേശമെത്തി. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. അന്വേഷണത്തില്‍ അംബിക കുട്ടിയുമായി കാറില്‍ കയറുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചു. ഈ കാര്‍ സെയ്ദിന്റെതാണെന്ന് കണ്ടെത്തിയ പൊലീസ് രാത്രിതന്നെ കാര്‍ പിന്തുടര്ന്ന് പിടികൂടി. പിടിയിലായ സെയ്ദ് കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് കോവളത്തിനടുത്തുള്ള റിസോര്‍ട്ടില്‍നിന്ന് രക്ഷിച്ചു.
സിനിമാമോഹവുമായി നടന്നിരുന്ന സെയ്ദും അംബികയും ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനായി യുട്യൂബില്‍ തട്ടിക്കൊണ്ടുപോകലുകളുടെ വീഡിയോകള്‍ കണ്ട് പഠിച്ചതായി പ്രതികള്‍ സമ്മതിച്ചു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ദമ്പതിമാര്‍ അംബികയെ ജോലിക്കെടുത്തത്. ഇവരുടെ പൂര്വപശ്ചാത്തലമോ മറ്റുവിവരങ്ങളോ അന്വേഷിക്കാതെ ജോലിക്ക് നിയമിച്ചതാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വീട്ടുജോലിക്ക് ആളുകളെ നിയമിക്കുമ്പോള്‍ പൊലീസ് സഹായത്തോടെ അവരെപ്പറ്റി അന്വേഷിക്കാവുന്നതാണ്. ആയിരം രൂപ മുടക്കില്‍ പൊലീസിന്റെ വെരിഫിക്കേഷന് റിപ്പോര്‍ട്ട് ലഭിക്കും. സംഭവത്തെ തുടര്‍ന്ന് വീട്ടുജോലിക്ക് ആളുകളെ വെക്കുമ്പോള്‍ നന്നായി അനേഷിച്ച ശേഷം വേണം എന്ന മുന്നറിയിപ്പ് പൊലീസ് നല്‍കിയിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam