1 GBP = 94.00 INR                       

BREAKING NEWS

കഴിഞ്ഞ 11 വര്‍ഷമായി ശമ്പള വര്‍ദ്ധനവില്ലാതെ മുകേഷ് അംബാനി; നടപ്പ് സാമ്പത്തിക വര്‍ഷത്തിലും റിലയന്‍സ് ചെയര്‍മാന് ലഭിക്കുക അടിസ്ഥാന ശമ്പളവും അലവന്‍സും കമ്മീഷനും ഉള്‍പ്പെടെ 15 കോടി രൂപ; അംബാനിയേക്കാള്‍ ശമ്പളവുമായി ഫുള്‍ടൈം ഡയറക്ടര്‍മാരായ നിഖിലും ഹിതലും

Britishmalayali
kz´wteJI³

ഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷമായി ശമ്പള വര്‍ദ്ധനവില്ലാതെ ഒരാള്‍. മറ്റാരുമല്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്കാണ് കഴിഞ്ഞ 11 വര്‍ഷമായി ശമ്പളത്തില്‍ വര്‍ദ്ധനവ് ഇല്ലാത്തത്. മുകേഷ് അംബാനിയുടെ വാര്‍ഷിക ശമ്പളം 2018-19ലും 15 കോടി രൂപയായി നിലനിര്‍ത്തി. അടിസ്ഥാന ശമ്പളവും അലവന്‍സുകളും കമ്മീഷനും ഉള്‍പ്പടെയാണ് ഈ തുക. 2008-2009ല്‍ നിശ്ചയിച്ചതാണിത്.

2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖില്‍, ഹിതല്‍ മേസ്വാനി എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മികച്ച ശമ്പളവര്‍ധനവും നല്‍കി. നിഖിലും ഹിതലും അംബാനിയേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്നവരാണ്. ഫുള്‍ടൈം ഡയറക്ടര്‍മാരും അടുത്ത ബന്ധുക്കളുമായ നിഖില്‍ ആര്‍. മേസ്വാനി, ഹിതല്‍ ആര്‍. മേസ്വാനി എന്നിവരുടേതു 20.57 കോടി രൂപ വീതമായി ഉയര്‍ന്നു. 2017-18 വര്‍ഷത്തില്‍ 19.99 കോടിയും 2016-17 വര്‍ഷത്തില്‍ 16.58 കോടിയും 2015-16 വര്‍ഷത്തില്‍ 14.42 കോടിയുമാണ് ശമ്പളമായി ഇവര്‍ക്ക് ലഭിച്ചത്.

റിഫൈനറി ചീഫായ പവന്‍ കുമാര്‍ കപിലിന്റെ ശമ്പളം മുന്‍വര്‍ഷത്തെ 3.47 കോടിയില്‍നിന്ന് 4.17 കോടിയായും വര്‍ധിച്ചു. നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ മുകേഷിന്റെ ഭാര്യ നിതയ്ക്കു സിറ്റിങ് ഫീസായി ആകെ 7 ലക്ഷം രൂപയാണു കിട്ടിയത്. കഴിഞ്ഞ വര്‍ഷം കിട്ടിയത് 6 ലക്ഷം. ഇതിനു പുറമേ കമ്മിഷനായി ഇത്തവണ 1.65 കോടിയും കിട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category